വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ റിയൽമി വി5 5ജി പുറത്തിറങ്ങി: വില, സവിശേഷതകൾ

|

റിയൽമിയുടെ പുതിയ സ്മാർട്ട്‌ഫോൺ സീരീസായ വി സീരിസിന് കീഴിലെ ആദ്യത്തെ സ്മാർട്ട്ഫോൺ പുറത്തിറങ്ങി. റിയൽമി V5 5 ജി ചൈനീസ് വിപണിയിലാണ് ലോഞ്ച് ചെയ്തത്. ഇത് റിയൽമിയുടെ ആദ്യത്തെ മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണാണ്. മീഡിയടെക് ഡൈമെൻസിറ്റി 720 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ മറ്റൊരു സവിശേഷത ക്വാഡ് ക്യാമറ സെറ്റപ്പാണ്. റിയൽമി സ്മാർട്ട്ഫോണുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ക്യാമറ ഡിസൈനാണ് വി5 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ക്യാമറ ഡിസൈൻ
 

സാംസങ് ഗാലക്‌സി എം സീരീസ് സ്മാർട്ട്‌ഫോണുകളുടെ ക്യാമറ ഡിസൈനിന് സമാനമായ ഡിസൈനിലാണ് റിയൽമി വി5 സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇടത് വശത്ത് ഒരു മൂലയിലായി ലംബമായിട്ടാണ് ഈ ക്യാമറ ഡിസൈൻ. ചൈനയിൽ അവതരിപ്പിച്ച ഈ ഡിവൈസ് ഇന്ത്യയിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ അധികം വൈകാതെ റിയൽമിയുടെ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ കൂടി എത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു.

റിയൽ‌മി വി5: വില

റിയൽ‌മി വി5: വില

റിയൽ‌മി വി5 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ വേരിയന്റ് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ്. ഈ വേരിയന്റിന് സി‌എൻ‌വൈ 1,499 (ഏകദേശം 16,000 രൂപ) വിലയുണ്ട്. രണ്ടാമത്തേത് 8 ജിബി / 128 ജിബി കോൺഫിഗറേഷനുള്ള വേരിയന്റാണ്. ഈ മോഡലിന് സി‌എൻ‌വൈ 1,899 (ഏകദേശം 20,500 രൂപ) വിലയുണ്ട്. ഓഗസ്റ്റ് 7 മുതൽ ചൈനയിൽ ഗ്രീൻ, ബ്ലൂ, സിൽവർ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ഇതിനകം ചൈനയിലെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ആരംഭിച്ചു.

റിയൽ‌മി വി5: സവിശേഷതകൾ

റിയൽ‌മി വി5: സവിശേഷതകൾ

5ജി സപ്പോർട്ട് ചെയ്യുന്ന ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് റിയൽ‌മി വി5. മീഡിയടെക് ഡൈമെൻസിറ്റി 720 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 5 ജി മോഡം ഓൺ‌ബോർഡാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വരെയുള്ള ഡിവൈസിൽ ലഭ്യമാണ്. 256 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിന് 6.5 ഇഞ്ച് എഫ്‌എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത് 90 ഹെർട്സ് റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ ഡിസൈനുമുള്ള ഡിസ്പ്ലെയാണ് ഇത്.

കൂടുതൽ വായിക്കുക:റിയൽ‌മി നാർ‌സോ 10 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 4ന്; വിലയും സവിശേഷതകളും

ബാറ്ററി
 

ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. വലതുവശത്തുള്ള പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 30W വരെ ചാർജ് ചെയ്യുന്ന 5000mAh ബാറ്ററിയാണ് റിയൽ‌മി വി5 സ്മാർട്ട്ഫോണിലുള്ളത്. ഓഡിയോ ഔട്ട്‌പുട്ടിനായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും നൽകിയിട്ടുണ്ട്. റിയൽമി വി5ലെ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, 4 ജി, ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ക്യാമറകൾ

ഫോട്ടോഗ്രാഫിക്കായി റിയൽമി വി5 സ്മാർട്ട്ഫോണിൽ പിന്നിൽ നാല് ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയും നൽകിയിട്ടുണ്ട്. 48 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് പിന്നിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കായി 16 മെഗാപിക്സൽ ഷൂട്ടർ പഞ്ച്-ഹോളിനുള്ളിൽ നൽകിയിട്ടുണ്ട്. ഈ ക്യാമറകൾ ക്രോമ ബൂസ്റ്റ്, സൂപ്പർ നൈറ്റ്സ്കേപ്പ് മോഡ് പോലുള്ള സ്റ്റാൻഡേർഡ് ഫീച്ചേഴ്സ് സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Realme V5 5G smartphone launched in China. The device is powerd by MediaTek Dimensity 720 SoC and features a quad rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X