റിയൽമി V5 സ്മാർട്ട്ഫോൺ ഇന്ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

കാത്തിരിപ്പിനൊടുവിൽ റിയൽമി വി5 സ്മാർട്ട്ഫോൺ ഇന്ന് വിപണിയിലെത്തും. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ചൈനയിലാണ് ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. ഡിവൈസിന്റെ വില ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ടീസറിലൂടെ ചില ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. എൽ ആകൃതിയിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. എജി ഗ്ലാസ് മാറ്റ് ഫിനിഷോട് കൂടിയുള്ള ഡിസൈനിലായിരിക്കും ഈ ഡിവൈസ് പുറത്തിറക്കുക.

റിയൽമി V5: വില

റിയൽമി V5: വില

നാളെ ചൈനയിൽ അവതരിപ്പിക്കാൻ പോകുന്ന റിയൽമി വി5 സ്മാർട്ട്ഫോണിന്റെ വില വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് സി‌എൻ‌വൈ 1,699 (ഏകദേശം 18,200 രൂപ) വിലയുണ്ട്. ഈ ഡിവൈസിന്റെ 8 ജിബി റാം വേരിയന്റിനും വിപണിയിലെത്തുമെന്നാണ് സൂചനകൾ. 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽ‌മി വി5 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുകയെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 720 SoCയോ അതല്ലെങ്കിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765G SoCയോ ആയിരിക്കും ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുക.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്

റിയൽ‌മി V5; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി V5; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോഡൽ‌ നമ്പർ‌ RMX2111 ഉള്ള ഒരു റിയൽ‌മി ഫോൺ‌ സെർട്ടിഫിക്കേഷൻ വെബ്സൈറ്റുകളിൽ കണ്ടിട്ടുള്ളതായി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.റിയൽ‌മി വി5 സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 720 SoC, അല്ലെങ്കിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765G SoCയായിരിക്കും ഉണ്ടായിരിക്കുക. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ 7nm 5G എനേബിൾഡ് പ്രോസസറായിരിക്കും ഉണ്ടായിരിക്കുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് ചിപ്പ്സെറ്റായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

റിയൽമി വി5

അടുത്തിടെ ടെന്നയിൽ പുറത്ത് വന്ന റിയൽമി വി5 സ്മാർട്ട്ഫോണിന്റെ സവിശേഷതകളുൽ 20: 9 ആസ്പാക്ട്റേഷിയോ ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെയിൽ മുൻ ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്‌ഔട്ടും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ഈ ഡിവൈസ് എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്

ലീക്ക്

ലീക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റിയൽ‌മി V5 സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകളാണ് ഉണ്ടായിരിക്കുക. ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 48 മെഗാപിക്സലായിരിക്കും. മറ്റ് മൂന്ന് ക്യാമറ സെൻസറുകൾ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിവയായിരിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. 30W റിയൽ ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. ഡിവൈസ് പ്രവർത്തിക്കുക ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 4,900 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക.

Best Mobiles in India

English summary
Realme V5 smartphone will be announced today. The company has shared the China launch date information along with a some images of the device in Weibo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X