റിയൽമി X3, റിയൽമി X3 സൂപ്പർസൂം സ്മാർട്ട്ഫോണുകളുടെ ആദ്യ വിൽപ്പന നാളെ; വിലയും സവിശേഷതകളും

|

റിയൽമി X3 സീരീസിന്റെ ആദ്യ വിൽപ്പന നാളെ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി.കോം, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് വിൽപ്പന നടത്തുന്നത്. അടുത്തയാഴ്ച്ചയോടെ ഡിവൈസ് ഓഫ്ലൈൻ സ്റ്റോറുകളിലും ലഭ്യമാകും. മിഡ്റേഞ്ച് സെഗ്മെന്റിൽ കടുത്ത മത്സരം കാഴ്ച്ചവയ്ക്കാൻ പോന്ന ആകർഷകമായ സവിശേഷതകളോടൊണ് ഇരു സ്മാർട്ട്ഫോണുകളും പുറത്തിറക്കിയിരിക്കുന്നത്.

റിയൽ‌മെ X3: വിലയും ലഭ്യതയും

റിയൽ‌മെ X3: വിലയും ലഭ്യതയും

റിയൽ‌മെ X3 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയാണ് വില. ഹൈ എൻഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 25,999 രൂപ വിലയുണ്ട്. രണ്ട് മോഡലുകളും നാളെ മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യയുടെ ഔദ്യോഗിക സൈറ്റ് എന്നിവ വഴി വിൽപ്പനയ്ക്കെത്തും. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് കാർഡ് വാങ്ങുന്നവർക്ക് 10 ശതമാനം ഡിസ്കൌണ്ടും ലഭിക്കും.

റിയൽ‌മെ X3 സൂപ്പർ സൂം: വിലയും ലഭ്യതയും

റിയൽ‌മെ X3 സൂപ്പർ സൂം: വിലയും ലഭ്യതയും

റിയൽ‌മെ എക്സ് 3 സൂപ്പർ സൂം എഡിഷന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേകിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റന് 32,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഗ്ലേസിയർ വൈറ്റ്, ആർട്ടിക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഡിവൈസ് ലഭ്യമാവുക.

കൂടുതൽ വായിക്കുക: വൺപ്ലസിന്റെ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് സെൽഫി ക്യാമറകളുമായികൂടുതൽ വായിക്കുക: വൺപ്ലസിന്റെ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് സെൽഫി ക്യാമറകളുമായി

റിയൽ‌മി X3: സവിശേഷതകൾ
 

റിയൽ‌മി X3: സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ SoC യുടെ കരുത്തിലാണ് റിയൽ‌മി X3 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോമിന്റെ ഏറ്റവും മികച്ച പ്രോസസറല്ല ഇതെങ്കിലും ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഏറ്റവും മികച്ച പ്രകടനം നൽകുന്നൊരു 4 ജി പ്രോസസർ തന്നെയാണ് സ്‌നാപ്ഡ്രാഗൺ 855+ SoC. 2.96GHz പീക്ക് സിപിയു ക്ലോക്ക് സ്പീഡും ഇതിനുണ്ട്. ഡിവൈസിന്റെ ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താൻ ഈ പ്രോസസർ സഹായിക്കും.

ഡിസ്പ്ലെ

എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.6 ഇഞ്ച് സ്‌ക്രീനിൽ 120Hz റിഫ്രഷ് റേറ്റും ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്. മുകളിൽ ഇടത് മൂലയിൽ പിൽ ആകൃതിയിലുള്ള കട്ട് ഔട്ടും ഡിസ്പ്ലെയുടെ സവിശേഷതയാണ്. 128 ജിബി സ്റ്റോറേജ് 6 ജിബി റാം, 128 ജിബി സ്റ്റോറേജ് 8 ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് കസ്റ്റം റിയൽമി യുഐ സ്കിനിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ക്യാമറ

റിയൽ‌മെ X3 സ്മാർട്ട്ഫോണിലെ ക്യാമറകൾ ഡിവൈസിന്റെ മറ്റൊരു പ്രത്യേകതയാണ്. 20x ഹൈബ്രിഡ് സൂം സപ്പോർട്ടുള്ള 12 എംപി ടെലിഫോട്ടോ ലെൻസുമാട്ടാണ് ഈ ക്യാമറ സെറ്റപ്പ് വരുന്നത്. 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടുള്ള ക്യാമറയാണ് ഇത്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവയ്ക്കൊപ്പം 64 എംപി പ്രൈമറി സെൻസറുമടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: റിയൽ‌മി C2, റിയൽ‌മി 5s, റിയൽ‌മി 6 സ്മാർട്ട്ഫോണുകളുടെ വില വർധിച്ചു; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: റിയൽ‌മി C2, റിയൽ‌മി 5s, റിയൽ‌മി 6 സ്മാർട്ട്ഫോണുകളുടെ വില വർധിച്ചു; അറിയേണ്ടതെല്ലാം

ഡ്യുവൽ സെൽഫി ക്യാമറ

റിയൽ‌മെ X3 സ്മാർട്ട്ഫോണിൽ ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ 16 എംപി സോണി ഐഎംഎക്സ് 471 പ്രൈമറി സെൻസറും 8 എംപി 105 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. 1080p വീഡിയോകൾ റെക്കോർഡുചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ക്യാമറ സെറ്റപ്പാണ് ഇത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് 30W ഡാർട്ട് ഫ്ലാഷ് ചാർജിംഗ് സപ്പോർട്ടും 5V / 6A ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള 4,200 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

റിയൽ‌മെ X3 സൂപ്പർ സൂം: സവിശേഷതകൾ

റിയൽ‌മെ X3 സൂപ്പർ സൂം: സവിശേഷതകൾ

20: 9 ആസ്പാക്ട്റേഷിയോ, 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ എന്നിവയുള്ള 6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് റിയൽ‌മെ X3 സൂപ്പർ സൂം സ്മാർട്ട്ഫോണിലുള്ളത്. 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ 480 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 120 റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിസ്പ്ലെയ്ക്കുണ്ട്. റിയൽ‌മെ X3യ്ക്ക് സമാനമായി ഡിസ്പ്ലെയുടെ ഇടതുവശത്ത് രണ്ട് സെൽഫി ക്യാമറകളും നൽകിയിട്ടുണ്ട്.

ക്യാമറ

റിയൽ‌മെ X3 സൂപ്പർ സൂമിനെ റിയൽ‌മെ X3 സ്മാർട്ട്ഫോണിൽ നിന്നം വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം നേരത്തെ സൂചിപ്പിച്ചതുപോലെ ക്യാമറ സെറ്റപ്പാണ്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ പ്രൈമറി സെൻസറായി 64 എംപി സാംസങ് ജിഡബ്ല്യു 1 ബ്രൈറ്റ് സെൻസറാണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം 60 എക്സ് ഹൈബ്രിഡ് സൂമുള്ള 8 എംപി പെരിസ്‌കോപ്പ് സെൻസറും 119 ഡിഗ്രി എഫ്‌ഒവിയുള്ള മറ്റൊരു 8 എംപി സെൻസറും മാക്രോ ഷോട്ടുകൾക്കായി 2 എംപി സെൻസറും നൽകിയിട്ടുണ്ട്. കുറഞ്ഞ ലൈറ്റിലും ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന OIS, നൈറ്റ്സ്കേപ്പ് 4.0 മോഡ് തുടങ്ങിയ സവിശേഷതകൾ ക്യാമറയിലുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 30ന്: വില, സവിശേഷതകൾകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 30ന്: വില, സവിശേഷതകൾ

32 എംപി

പിൽ ആകൃതിയിലുള്ള ഡിസ്പ്ലെയിലെ നോച്ചിൽ 32 എംപി സോണി ഐഎംഎക്സ് 616 വൈഡ് ആംഗിൾ സെൻസറും അതിനൊപ്പം 8 എംപി സെൻസറുമാണ് ഉള്ളത്. ഇത് സെൽഫികൾക്കും വീഡിയോ കോളുകൾക്കും മികച്ച ക്വാളിറ്റി നൽകുന്നു. എച്ച്ഡിആർ, നൈറ്റ്സ്കേപ്പ് സെൽഫി ഷൂട്ടിംഗ് മോഡ് സപ്പോർട്ട് എന്നീ സവിശേഷതകളും ഉണ്ട്.

ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ

2.96Ghz ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 855+ പ്രോസസറാണ് റിയൽ‌മെ X3 സൂപ്പർ സൂം സ്മാർട്ട്ഫോണിനും കരുത്ത് നൽകുന്നത്. അഡ്രിനോ 640 ജിപിയുവും 12 ജിബി റാമും ഇതിനൊപ്പം ഉണ്ട്. 256 വരെ സ്റ്റോറേജും ഫോണിൽ നൽകിയിട്ടുണ്ട്. എക്സ്റ്റേണൽ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനം ഡിവൈസിൽ നൽകിയിട്ടില്ല. 30W ഡാർട്ട് ചാർജ് ടെക്കിനൊപ്പം 4,200 mAh ബാറ്ററിയും ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: പോക്കോ X2 8 ജിബി റാം മോഡലിന് ഇന്ത്യയിൽ വീണ്ടും വില വർധിച്ചുകൂടുതൽ വായിക്കുക: പോക്കോ X2 8 ജിബി റാം മോഡലിന് ഇന്ത്യയിൽ വീണ്ടും വില വർധിച്ചു

Best Mobiles in India

English summary
Realme will be hosting the first-ever online sale for X3 series in India. The company will offer the Realme X3 and X3 SuperZoom via its online sale on 30 June.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X