റിയൽ‌മി എക്സ് 3 സൂപ്പർ‌സൂം എഡിഷന്റെ വില 30,000 രൂപയിൽ താഴെ മാത്രം: റിപ്പോർട്ട്

|

റിയൽ‌മിയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണായ റിയൽ‌മി എക്സ് 3 സൂപ്പർ സൂം എഡിഷന് 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് റിപ്പോർട്ട്. റിയൽ‌മി എക്സ് 2 ന്റെ പിൻ‌ഗാമിയായി പുറത്തിറങ്ങുന്ന എക്സ് 3 സൂപ്പർ സൂം എഡിഷനിൽ 5 ജി സപ്പോർട്ടും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കളോട് ഫീഡ്ബാക്ക് ചോദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റിലാണ് റിയൽമി വരാനിരിക്കുന്ന സ്മാർട്ട്ഫോണിന്റെ വിലയെ കുറിച്ചുള്ള സൂചനകൾ നൽകിയത്.

റിയൽ‌മെ എക്സ് 3: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റിയൽ‌മെ എക്സ് 3: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

റിയൽ‌മെ എക്സ് 3 സൂപ്പർ‌സൂം എഡിഷൻ 20,000 മുതൽ 30,000 രൂപ വരെയുള്ള വില വിഭാഗത്തിലായിരിക്കും പുറത്തിറക്കുക. ഈ വില നിലവാരത്തിൽ പുറത്തിറങ്ങുന്ന ഫോണിന് 60Hz റിഫ്രെഷ് റേറ്റ് ഉള്ള OLED ഡിസ്പ്ലേ ആണോ 120Hz റിഫ്രെഷ് റേറ്റ് ഉള്ള എൽസിഡി ഡിസ്പ്ലേ ആണോ നൽകേണ്ടതെന്ന് റിയൽമി നടത്തിയ ഓൺലൈൻ സർവ്വേയിൽ ഉപയോക്താക്കളോട് ചോദിച്ചു.

കൂടുതൽ വായിക്കുക: ഹോണർ 9 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹോണർ 9 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

റിയൽമി

റിയൽമി എക്സ് 3 സൂപ്പർ‌സൂം എഡിഷൻ ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 സീരീസ് ചിപ്‌സെറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുക. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഡിവൈസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855+ പ്രോസസ്സറിന്റെ കരുത്തോടെയായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. ആർ‌എം‌എക്സ് 2086 മോഡൽ നമ്പറിനൊപ്പം എൻ‌ബി‌ടി‌സി, ഇ‌ഇ‌സി, ബി‌ഐ‌എസ് എന്നിവ വഴി ഡിവൈസിന് സർ‌ട്ടിഫിക്കേഷൻ‌ ലഭിച്ചിട്ടുണ്ട്.

എൻ‌ബി‌ടി‌സി

എൻ‌ബി‌ടി‌സി ഡാറ്റാബേസ് അനുസരിച്ച്, ജി‌എസ്‌എം, ഡബ്ല്യുസി‌ഡി‌എം‌എ, എൽ‌ടിഇ നെറ്റ്‌വർക്ക് എന്നിവയ്ക്കുള്ള സപ്പോട്ടുമായിട്ടാണ് റിയൽ‌മി എക്സ് 3 സൂപ്പർ സൂം എഡിഷൻ പുറത്തിറങ്ങുക. 5 ജി കണക്റ്റിവിറ്റി സപ്പോർട്ട് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് ഡിവൈസിന്റെ ഹാർഡ്‌വെയറിനെക്കുറിച്ചാണ് കൂടുതൽ വിവരങ്ങൾ നൽകിയത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സവിശേഷതകൾ പുറത്ത്; ഫോണിലുണ്ടാവുക 5000 എംഎഎച്ച് ബാറ്ററികൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സവിശേഷതകൾ പുറത്ത്; ഫോണിലുണ്ടാവുക 5000 എംഎഎച്ച് ബാറ്ററി

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയിട്ടുള്ള റിയൽ‌മി യുഐ ഓപ്പറേറ്റിങ് സിസ്റ്റവുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക. 1.78GHz ബേസ് ഫ്രീക്വൻസിയുള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ നിന്നും വ്യക്തമാകുന്നത്. 12 ജിബി റാമോട് കൂടിയായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകളുണ്ട്.

ഡിസ്പ്ലേ

ഡിസ്പ്ലേ, ക്യാമറ, ബാറ്ററി തുടങ്ങിയ പ്രാഥമിക സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉയർന്ന റിഫ്രെഷ് റേറ്റുള്ള ഒരു എൽ‌സി‌ഡി പാനലായിരിക്കുമോ അതോ സ്റ്റാൻ‌ഡേർഡ് 60 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള ഒ‌എൽ‌ഇഡി പാനൽ ആയിരിക്കുമോ ഈ ഡിവൈസിൽ റിയൽമി ഉപയോഗിക്കുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

കൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

കൊറോണ വൈറസ്

കൊറോണ വൈറസ് ലോകത്താകമാനം പടർന്ന് പിടിക്കുന്നതിനാൽ സ്മാർട്ട്ഫോൺ വിപണി കനത്ത നഷ്ടം നേരിടുകയാണ്. മിക്ക മുൻ നിര ബ്രാന്റുകളും അവരുടെ പ്രധാന പ്രൊഡക്ഷനെല്ലാം നിർത്തി വച്ചിരിക്കുന്നു. ഈ അവസരത്തിൽ വിപണിയിലെത്തുന്ന സ്മാർട്ട്ഫോണുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിപണി പഴയ പടിയിലാകാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. കൊറോണ കാലം കഴിഞ്ഞാൽ സജീവമാകുന്ന വിപണിയിലേക്കായി പുതിയ മോഡലുകൾ ഒരുപാട് വരാനിരിക്കുന്നുണ്ട്.

Best Mobiles in India

English summary
Realme X3 SuperZoom Edition was recently confirmed to be under development via the NBTC certification website in Thailand. The device also visited Geekbench where some of its key specifications were revealed. The device will be arriving as a successor to the Realme X2 and will be a flagship offering backed by 5G support. In the latest development, the company has indirectly hinted at the pricing by asking feedback from the users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X