Home
Mobile

റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

റിയൽമി എക്സ് 3, റിയൽമെ എക്സ് 3 സൂപ്പർ സൂം എന്നീ സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റിയൽമി ഇന്ത്യ സിഇഒ മാധവ് ഷെത്ത് കുറച്ച് ദിവസം മുമ്പ് ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിരുന്നു. 5x ഒപ്റ്റിക്കൽ സൂം, 120 ഹെർട്സ് ഡിസ്പ്ലേ എന്നീ സവിശേഷതകളോടെ കമ്പനി കഴിഞ്ഞ മാസം യൂറോപ്പിൽ റിയൽമെ എക്സ് 3 സൂപ്പർ സൂം സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ഇതിൽ നിന്നും ചില സവിശേഷതകളിൽ മാറ്റം വരുത്തിയാരിക്കും ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക.

റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം: പ്രതീക്ഷിക്കുന്ന വില

റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം: പ്രതീക്ഷിക്കുന്ന വില

ഇന്ത്യയിൽ റിയൽമി X3 സ്മാർട്ട്ഫോണിന്റെ വില എത്രയായിരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഡിവൈസിന്റെ പേര് കണക്കിലെടുക്കുമ്പോൾ ഇത് കഴിഞ്ഞ വർഷം വിപണിയിലെത്തിയ റിയൽമി X2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയാകാൻ സാധ്യതയുണ്ട്. ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി കോൺഫിഗറേഷന് 17,999 രൂപയായിരുന്നു വില.

റിയൽ‌മി X3

റിയൽ‌മി X3 20,000 രൂപ വില വിഭാഗത്തിൽ ഉൾപ്പെടുമെന്നാണ് സൂചനകൾ. യൂറോപ്പിൽ റിയൽ‌മി X3 സൂപ്പർ സൂം സ്മാർട്ട്ഫോണിന്റെ 12 ജിബി + 256 ജിബി മോഡലിന് 499 യൂറോ (ഏകദേശം 42,900 രൂപ)യാണ് വില. 8 ജിബി + 128 ജിബി ഓപ്ഷനിലും ഈ ഡിവൈസ് ലഭ്യമാകും. റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം എന്നിവയ്‌ക്കൊപ്പം മിഡ് റേഞ്ച് സ്മാർട്ട്ഫോണായി റിയൽ‌മി X3 പ്രോയും അവതരിപ്പിച്ചേക്കും.

റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം: ലോഞ്ച്

റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം: ലോഞ്ച്

റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ‌സൂം സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ ലോഞ്ച് ഇന്ന് ഉച്ചയ്ക്ക് 12: 30 ന് ആരംഭിക്കും. റിയൽ‌മിയുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകൾ വഴി ആക്‌സസ് ചെയ്യാവുന്ന ഒരു ഓൺലൈൻ വീഡിയോയിലൂടെയാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. ഇന്ന് ലോഞ്ച് കഴിഞ്ഞാൽ അധികം വൈകാതെ തന്നെ രാജ്യത്ത് ഈ സ്മാർട്ട്ഫോണുകളുടെ വിൽപ്പനയും ആരംഭിക്കും.

റിയൽ‌മി X3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

റിയൽ‌മി X3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ‌

റിയൽ‌മി X3 ന്റെ സവിശേഷതകൾ‌ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ചൈനയിലെടെ ടെന ഉൾപ്പെടെയുള്ള സർട്ടിഫിക്കേഷൻ സൈറ്റുകൾ അടുത്തിടെ ഡിവൈസിന്റെ ചില വിശദാംശങ്ങളുമായി ബന്ധപ്പെട്ട സൂചനകൾ പുറത്ത് വിട്ടു. റിയൽ‌മി X3 സ്മാർട്ട്ഫോണിന് 6.57 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ ഉണ്ടായിരിക്കും, ഒക്ടാ കോർ SoCയുടെ കരുത്തിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുക. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുണ്ടായിരിക്കും.

ബാറ്ററി

4,100 എംഎഎച്ച് ബാറ്ററിയും 48 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ടായിരിക്കും. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പാമ് റിയൽമെ X3 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റൊരു സവിശേഷത.

Best Mobiles in India

English summary
The Realme X3 and Realme X3 SuperZoom India launch will take place at 12:30pm Today. The launch will be hosted via an online video that will be accessible through Realme's Facebook, Twitter, and YouTube accounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X