റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിന് 10,000 രൂപ വരെ കിഴിവുമായി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ട് കഴിഞ്ഞ ദിവസം ആരംഭിച്ച റിയൽമി ഡെയ്സ് സെയിലിലൂടെ ആകർഷമകായ ഓഫറുകളിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. ഈ സെയിലിലൂടെ ഏറ്റവും മികച്ച ഓഫർ ലഭിക്കുന്നത് റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിനാണ്. ഏപ്രിൽ 25 വരെ നടക്കുന്ന ഈ സെയിലിലൂടെ കമ്പനിയുടെ ആദ്യത്തെ 5ജി ഫ്ലാഗ്ഷിപ്പ് ഫോണിന് 10,000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. 2020ൽ ഈ സ്മാർട്ട്ഫോൺ 37,999 രൂപ വിലയുമായിട്ടാണ് വിപണിയിൽ എത്തിയത്.

റിയൽമി എക്സ്50 പ്രോ 5ജിക്ക് 10,000 രൂപ കിഴിവ്
ലോഞ്ച് ചെയ്തപ്പോൾ 37,999 രൂപ മുതൽ വില ആരംഭിച്ചിരുന്ന റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിന് ജിഎസ്ടി നിരക്ക് വർദ്ധനവ് കാരണം വില വർധിച്ചു. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയും 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 41,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 47,999 രൂപയുമായിട്ടാണ് വർധിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് ഓഫറിലൂടെ ഈ ഡിവൈസിന്റെ 8 ജിബി മോഡൽ നിങ്ങൾക്ക് 31,999 രൂപയ്ക്കും ഹൈ-എൻഡ് 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡൽ 37,999 രൂപയ്ക്കും സ്വന്തമാക്കാം.

റിയൽമി എക്സ്50 പ്രോ 5ജി: സവിശേഷതകൾ
റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഉള്ള ഡിസ്പ്ലെയാണ് ഇത്. 12 ജിബി റാമും 256 ജിബി യുഎഫ്‌എസ് 3.0+ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണ്. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി സ്ലോട്ട് നൽകിയിട്ടില്ല.

എഫ് / 1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ക്യാമറ, എഫ് / 2.3 അപ്പർച്ചർ ഉള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 എംപി ടെലിഫോട്ടോ ക്യാമറ, പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി സെൻസർ എന്നിവയടങ്ങന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 എംപി പ്രൈമറി ക്യാമറയും 8 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്.

65W സൂപ്പർ ഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 4,200 mAh ബാറ്ററിയാണ് റിയൽമി എക്സ്50 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 5ജി, 4ജി വോൾട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് എന്നീ കണക്ടിവിറ്റി ഓപ്ഷനുകൾക്കൊപ്പം ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിട്ടുണ്ട്.

റിയൽമെ എക്സ് 50 പ്രോ 5ജി: വാങ്ങണോ
ഇപ്പോൾ ലഭിക്കുന്ന 31,999 രൂപ എന്ന വിലയ്ക്ക് റിയൽമി എക്സ്50 പ്രോ 5ജി ഏറ്റവും മികച്ച ഡീലാണ്. സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ്, 65W ഫാസ്റ്റ് ചാർജിങ് എന്നിങ്ങനെയുള്ള മുൻനിര സവിശേഷതകൾ മിഡ് റേഞ്ച് ഡിവൈസുകളുടെ വിലയിൽ ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. ഈ ഡിവൈസിന്റെ ക്യാമറ OIS സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്നുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ പോലും നല്ല ഫോട്ടോകൾ എടുക്കാൻ ഇതിന് സാധിക്കും.


Click it and Unblock the Notifications