റിയൽമി X50 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ന് വിൽപ്പനയ്ക്കെത്തും; വിലയും സവിശേഷതകളും
റിയൽമി X50 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫെബ്രുവരിയിൽ രാജ്യത്ത് അവതരിപ്പിച്ച ഈ ഡിവൈസിന്റെ അവസാനത്തെ ഫ്ലാഷ് സെയിൽ നടന്നത് മാർച്ചിലാണ്. റിയൽമി എക്സ് 50 പ്രോ 5ജിയുടെ ഫ്ലാഷ് സെയിൽ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചപ്പോൾ വിലയും വർധിച്ചിട്ടുണ്ട്. ഏപ്രിലിൽ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയതിനാലാണ് ഈ ഡിവൈസിന് വില വർധിപ്പിച്ചത്.

റിയൽമി X50 പ്രോ: വില, വിൽപ്പന
റിയൽമി X50 പ്രോ 5 ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 39,999 രൂപ മുതലാണ്. ഡിവൈസിന്റെ 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ഈ വില. 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 41,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 47,999 രൂപയും വിലയുണ്ട്. ഡിവൈസ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ലഭ്യമാകും. മോസ് ഗ്രീൻ, റസ്റ്റ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.

റിയൽമി X50 പ്രോ സ്മാർട്ട്ഫോണിന് കഴിഞ്ഞ ദിവസം 3,000 രൂപ വരെ വർധിപ്പിച്ചിരുന്നു. നേരത്തെ 6 ജിബി + 128 ജിബി വേരിയന്റ് 37,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഡിവൈസിന്റെ 8 ജിബി + 128 ജിബി കോൺഫിഗറേഷന് 39,999 രൂപയായിരുന്നു വില. ടോപ്പ്-എൻഡ് മോഡലായ 12 ജിബി + 256 ജിബി വേരിയന്റ് നേരത്തെ 44,999 രൂപയ്ക്ക് ലഭ്യമായിരുന്നു.

റിയൽമി X50 പ്രോ: സവിശേഷതകൾ
റിയൽമി X50 പ്രോ സ്മാർട്ട്ഫോൺ 6.44 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറങ്ങിയത്. 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള സൂപ്പർ അമോലെഡ് പാനലാണ് ഇത്. 90Hz റിഫ്രഷ് റേറ്റും HDR 10+ സർട്ടിഫിക്കേഷനും ഡിസ്‌പ്ലേയിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സോണി ഐഎംഎക്സ് 616 സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറുമുള്ള ഡ്യുവൽ പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറയാണ് ഡിവൈസിലുള്ളത്.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ക്ലബ്ബ് ചെയ്ത ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് റിയൽമി X50 പ്രോ സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 OSനെ ബേസ് ചെയ്തുള്ള റിയൽമി യുഐ പ്രീ ഇൻസ്റ്റാൾഡ് ആയിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 5 ജി എനേബിൾ ചെയ്ത ഈ ഡിവൈസിൽ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്.

64 എം പ്രൈമറി സെൻസർ, 20എം സൂം ഉള്ള 12 എംപി ടെലിഫോട്ടോ സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിട്ടിരിക്കുന്നത്. സുരക്ഷയ്‌ക്കായി ഡിവൈസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. 4,200 mAh ബാറ്ററിയുള്ള ഡിവൈസിൽ 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും സപ്പോർട്ട് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








