റിയൽ‌മി X50 പ്രോ സ്മാർട്ട്ഫോണിന് 3,000 രൂപ വർധിച്ചു; പുതിയ വിലയും വിൽപ്പന വിവരങ്ങളും

|

ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ റിയൽ‌മി X50 പ്രോ സ്മാർട്ട്ഫോൺ ഇതുവരെ രണ്ട് തവണ വിൽപ്പനയ്ക്കെത്തിയിരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 പ്രോസസറിന്റെ കരുത്തുള്ള ആദ്യത്തെ പ്രീമിയം സ്മാർട്ട്ഫോണാണ് റിയൽ‌മി X50 പ്രോ. ലോജിസ്റ്റിക്ക് പ്രശ്നങ്ങൾ കാരണം കൂടുതൽ യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നില്ല. അടുത്ത വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്ന ഈ ഡിവൈസിന് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി.

റിയൽ‌മി X50 പ്രോ: പുതിയ വിലയും വിൽ‌പ്പനയും

റിയൽ‌മി X50 പ്രോ: പുതിയ വിലയും വിൽ‌പ്പനയും

റിയൽ‌മി X50 പ്രോ ഇനി മുതൽ 3,000 രൂപ വർധിപ്പിച്ചായിരിക്കും വിൽപ്പന നടത്തുന്നത്. എല്ലാ മോഡലുകൾക്കും ഈ വിലവർദ്ധനവ് ബാധകമാകും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഡിവൈസിന്റെ അടിസ്ഥാന മോഡലിന് ഇനി മുതൽ 39,999 രൂപയായിരിക്കും വില. നേരത്തെ ഈ വേരിയന്റ് വിൽപ്പന നടത്തിയിരുന്നത് 37,999 രൂപയ്ക്കായിരുന്നു.

കൂടുതൽ വായിക്കുക: മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

റിയൽ‌മി X50 പ്രോ

റിയൽ‌മി X50 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 41,999 രൂപയാണ് വില. നേരത്തെ ഇതിന് 39,999 രൂപയായിരുന്നു വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ടോപ്പ് മോഡലിന് ഇപ്പോൾ 47,999 രൂപയാണ് വില. നേരത്തെ ഈ വേരിയൻറ് 44,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഡിവൈസിന്റെ അടുത്ത വിൽപ്പന ജൂലൈ 13 തിങ്കളാഴ്ച നടക്കും. ഫ്ലിപ്പ്കാർട്ട് വഴി ഉച്ചയ്ക്ക് 12 മണിക്കാണ് സെയിൽ നടക്കുന്നത്.

റിയൽ‌മി X50 പ്രോ: സവിശേഷതകൾ

റിയൽ‌മി X50 പ്രോ: സവിശേഷതകൾ

റിയൽ‌മി X50 പ്രോ സ്മാർട്ട്ഫോൺ 6.44 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറങ്ങിയത്. 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള സൂപ്പർ അമോലെഡ് പാനലാണ് ഇത്. 90Hz റിഫ്രഷ് റേറ്റും HDR 10+ സർട്ടിഫിക്കേഷനും ഡിസ്‌പ്ലേയിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സോണി ഐഎംഎക്സ് 616 സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറുമുള്ള ഡ്യുവൽ പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറയാണ് ഡിവൈസിലുള്ളത്.

കൂടുതൽ വായിക്കുക: ഓൺലൈനിലൂടെ മാത്രം ലഭ്യമാകുന്ന പുതിയ സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ഓൺലൈനിലൂടെ മാത്രം ലഭ്യമാകുന്ന പുതിയ സ്മാർട്ട്‌ഫോണുകൾ

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ

12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ക്ലബ്ബ് ചെയ്ത ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറാണ് റിയൽ‌മി X50 പ്രോ സ്മാർട്ട്ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 OSനെ ബേസ് ചെയ്തുള്ള റിയൽ‌മി യുഐ പ്രീ ഇൻസ്റ്റാൾഡ് ആയിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 5 ജി എനേബിൾ ചെയ്ത ഈ ഡിവൈസിൽ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പും കമ്പനി നൽകിയിട്ടുണ്ട്.

ക്യാമറ

64 എം പ്രൈമറി സെൻസർ, 20എം സൂം ഉള്ള 12 എംപി ടെലിഫോട്ടോ സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിട്ടിരിക്കുന്നത്. സുരക്ഷയ്‌ക്കായി ഡിവൈസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. 4,200 mAh ബാറ്ററിയുള്ള ഡിവൈസിൽ 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും സപ്പോർട്ട് ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: ഓപ്പോ സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Realme X50 Pro was launched earlier this year in India and has gone up for sale a couple of times. It was the first premium smartphone in the country to be powered by the Qualcomm Snapdragon 765 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X