Home
Mobile

റിയൽമി എക്സ് 50 എം 5 ജി പുറത്തിറങ്ങി; വിലയും സവിശേഷതകളും

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽ‌മി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി എക്സ് 50 എം 5 ജി ചൈനയിൽ അവതരിപ്പിച്ചു. ബ്രാൻഡിന്റെ ആദ്യത്തെ 5 ജി ഡിവൈസായ റിയൽ‌മെ എക്സ് 50 5 ജിക്ക് സമാനമായ സവിശേഷതകളോടെയാണ് പുതിയ സ്മാർട്ട്ഫോണും പുറത്തിറക്കിയിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. റിയൽ‌മി എക്സ് 50 എം 5 ജിയിൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 5ജി സപ്പോർട്ടും ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, 30W ഡാർട്ട് ഫാസ്റ്റ് ചാർജിംഗ്, 48 മെഗാപിക്സൽ ക്വാഡ് ക്യാമറ എന്നിവയാണ് റിയൽമി എക്സ് 50എം 5ജിയുടെ സവിശേഷത.

ഫോൺ

ഫോൺ ഉടൻ തന്നെ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. റിയൽമി എക്സ് 50 എം 5 ജി സ്മാർട്ട്ഫോൺ റിയൽമി ഇന്ത്യയിൽ പുറത്തിറക്കുമോ എന്ന കാര്യം വ്യക്തമല്ല. ഫോണിന്റെ വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ ഇത് വൈകിയാണെങ്കിലും ഇന്ത്യയിൽ എത്തിയേക്കും. 4ജി സപ്പോർടോടെയായിരിക്കും ഫോൺ ഇന്ത്യയിലെത്തുക.

റിയൽ‌മി എക്സ് 50 എം 5 ജി: സവിശേഷതകൾ

റിയൽ‌മി എക്സ് 50 എം 5 ജി: സവിശേഷതകൾ

റിയൽ‌മി 650 ന് സമാനമായ ഡിസൈനാണ് റിയൽ‌മി എക്സ് 50 എം 5 ജിയിൽ ഉള്ളത്. പിന്നിൽ ഗ്രേഡിയന്റ് കോമറ്റ് ടെക്സ്ച്ചറാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ പിൻഭാഗത്ത് ഒരു വെർട്ടിക്കലായി ക്വാഡ് ക്യാമറ സെറ്റപ്പും നൽകിയിട്ടുണ്ട്. ഒരു പിൽ ഷേപ്പിലുള്ള പഞ്ച് ഹോളിലാണ് മുൻവശത്തെ ക്യാമറ.

6.57 ഇഞ്ച്

6.57 ഇഞ്ച് എഫ്‌എച്ച്‌ഡി+ 120 ഹെർട്സ് ഡിസ്‌പ്ലേയാണ് ഫോണിൽ നൽതിയിട്ടുള്ളത്. ഇതിൽ 90.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ട്. ഇന്റഗ്രേറ്റഡ് 5 ജി സപ്പോർട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoCയാണ് റിയൽമെ എക്‌സ് 50 എം 5 ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. ഫോണിന്റെ ടോപ്പ് വേരിയന്റിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ട്.

ക്യാമറ

ക്യാമറ സെറ്റപ്പ് പരിശോധിച്ചാൽ 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. ഇതിനൊപ്പം മാക്രോ മോഡിനും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഉണ്ട്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 4,200 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

റിയൽ‌മി എക്സ് 50 എം 5 ജി: വില

റിയൽ‌മി എക്സ് 50 എം 5 ജി: വില

റിയൽ‌മി എക്സ് 50 എം 5 ജി അടിസ്ഥാന മോഡലിന് ചൈനയിൽ 1,999 യുവാൻ (ഏകദേശം 21,500 രൂപ)യാണ് വില വരുന്നത്. 128 ജിബി സ്റ്റോറേജും 6 ജിബി റാമുമാണ് ഈ വേരിയന്റിൽ ഉള്ളത്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,299 ചൈനീസ് യുവാൻ വില വരുന്നു (ഏകദേശം 25,000 രൂപ). ഏപ്രിൽ 29 ന് ഈ സ്മാർട്ട്ഫോൺ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഈ ഫോൺ സ്റ്റാറി ബ്ലൂ, ഗാലക്സി വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.

Best Mobiles in India

English summary
Chinese smartphone manufacturer Realme recently launched the Realme X50M 5G in China. The new phone features similar specifications to the Realme X50 5G, the brand’s first 5G device. The new Realme X50M 5G also features 5G as stated by its name thanks to a Qualcomm Snapdragon 765G chipset powering the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X