മികച്ച സവിശേഷതകളോടെ റിയൽമി എക്സ്7, എക്സ്7 പ്രോ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി
റിയൽമി എക്സ്7, എക്സ്7 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു. ചൈനയിലാണ് ഡിവൈസുകൾ ലോഞ്ച് ചെയ്തത്. മീഡിയടെക്കിന്റെ വ്യത്യസ്ത പ്രോസസറുകളുള്ള ഈ ഡിവൈസുകൾ 6 ജിഗാഹെർട്സ് 5ജിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. റിയൽമി വി5 സ്മാർട്ട്ഫോണിലൂടെ കമ്പനി പുറത്തിറക്കിയ പുതിയ ക്യാമറ ഡിസൈനാണ് എക്സ്7 സീരിസിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസുകൾ പുറത്തിറങ്ങുക വ്യത്യസ്തമായ സവിശേഷതകളോടെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

റിയൽമി എക്സ്7, എക്സ്7 പ്രോ സ്മാർട്ട്ഫോണുകൾ സവിശേഷതകളുടെ കാര്യത്തിൽ ചില വ്യത്യാസങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും ചില സവിശേഷതകൾ സമാനമാണ്. ഇരു ഡിവൈസുകളിലും 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് കമ്പനി നൽകിയിട്ടുള്ളത്. 120Hz ഡിസ്പ്ലേയാണ് ഇരു ഡിവൈസുകളിലും ഉള്ളത്. ഇരു ഡിവൈസുകളുടെയും പ്രൈമറി ക്യാമറകൾ 64 മെഗാപിക്സലാണ്. സെൽഫി ക്യാമറകളുടെ കാര്യത്തിലും ഇരു ഡിവൈസുകളും സമാനത പുലർത്തുന്നു.

റിയൽമി എക്സ്7; സവിശേഷതകൾ
റിയൽമി എക്സ്7 സ്മാർട്ട്‌ഫോണിൽ 5ജി കണക്റ്റിവിറ്റിയുള്ള ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ് കമ്പനി നൽകിയിട്ടുള്ളത്. 8 ജിബി വരെ റാമും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 4300 എംഎഎച്ച് ബാറ്ററിയാണ് കമ്പനി ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 6.4 ഇഞ്ച് അമോലെഡ് 1080p ഡിസ്പ്ലേ, 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റോട് കൂടി റിയൽമി എക്സ്7ൽ നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലെ ഫിങ്കർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്.

റിയൽമി എക്സ്7 സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 119 ഡിഗ്രി എഫ്ഒവി ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നീ ക്യാമറകളാണ് പിൻവശത്തെ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽപികൾക്കും വീഡിയോ കോളിങിനുമായി റിയൽമി എക്സ്7 സ്മാർട്ട്ഫോണിൽ ഒരു പഞ്ച്-ഹോളിനുള്ളിലായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.

റിയൽമി എക്സ്7 പ്രോ; സവിശേഷതകൾ
റിയൽമി എക്സ്7 പ്രോ സവിശേഷതകളുടെ കാര്യത്തിൽ അൽപ്പം മുന്നിലാണ്. 6.55 ഇഞ്ച് സൂപ്പർ-അമോലെഡ് 1080p ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ എന്നിവയാണ് ഡിസ്പ്ലെയുടെ സവിശേഷതകൾ. മീഡിയടെക്കിന്റെ കൂടുതൽ ശക്തമായ ഡൈമെൻസിറ്റി 1000+ പ്രോസസറാണ് റിയൽമി എക്സ് 7 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി സ്ലോട്ടുവഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്ന ഡിവൈസിൽ 8 ജിബി റാമും 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജും കമ്പനി നൽകിയിട്ടുണ്ട്.

64 മെഗാപിക്സൽ സോണി ഐഎംഎക്സ് 686 പ്രൈമറി സെൻസർ, 119 ഡിഗ്രി അൾട്രാവൈഡ് 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് റിയൽമി എക്സ് 7 പ്രോ സ്മാർട്ട്ഫോണിലെ ക്വാഡ് ക്യാമറ സെറ്റപ്പിലുള്ള ക്യാമറകൾ. ഈ ഡിവൈസിൽ സെൽഫികൾ എടുക്കുന്നതിനായി 32 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. എക്സ്7 പ്രോയിൽ 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

റിയൽമി എക്സ്7; വില
റിയൽമി എക്സ്7 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ചൈനയിൽ ലഭ്യമാവുക. ആദ്യത്തെ വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ വേരിയന്റിന് സിഎൻവൈ 1,799 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 19,200 രൂപയോളം വരും. ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 2,399 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 25,600 രൂപയോളം വരും. ഹൈയു ബ്ലൂ, ഫാന്റസി വൈറ്റ്, എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

റിയൽമി എക്സ്7 പ്രോ; വില
റിയൽമി എക്സ്7 പ്രോ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. ബേസ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് സിഎൻവൈ 2,199 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 23,500 രൂപയോളം വരും. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,499 (ഏകദേശം 26,700 രൂപ) വിലയുണ്ട്. ഹൈ എൻഡ് വേരിയന്റായ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 3,199 (ഏകദേശം 34,200 രൂപ) വിലയുണ്ട്. സിൻഗ്യു ബ്ലാക്ക്, ഫാന്റസി വൈറ്റ് എന്നീ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.


Click it and Unblock the Notifications