വമ്പിച്ച ഡിസ്‌കൗണ്ടിൽ റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോൺ സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം
റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്മാർട്ഫോൺ (Realme X7 Max 5G) ഇപ്പോൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. ഫ്‌ളിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിലിൻറെ ഭാഗമായി റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഫ്ലിപ്പ്കാർട്ടിൽ നിന്നും 26,999 രൂപ മുതൽ ലഭിക്കുന്നതാണ്. ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സ്മാർട്ഫോണിന് നൽകിയിട്ടുള്ള ആനുകൂല്യങ്ങളും, ബാങ്ക് ഓഫറുകളും, ഫോണിൻറെ പ്രധാനപ്പെട്ട സവിശേഷതകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

എസ്ബിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾ ഈ സ്മാർട്ഫോൺ വാങ്ങിയാൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. അതുപോലെ സിറ്റി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 10% ഡിസ്‌കൗണ്ട്, 20,000 രൂപയ്ക്ക് മുകളിൽ ഒരു പ്രോഡക്റ്റ് വാങ്ങിയാൽ 500 രൂപ ഇളവ് ലഭിക്കും. സ്മാർട്ട്അപ്ഗ്രേഡിൻറെ ഭാഗമായി 18,910 രൂപയ്ക്ക് റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജി സ്റ്റാൻഡേർഡ് പ്ലാൻ പ്രകാരം നിങ്ങൾ അടയ്ക്കേണ്ടത് 26,999 രൂപയും, സ്മാർട്ട്അപ്ഗ്രേഡ് പ്ലാൻ പ്രകാരം 18,910 രൂപയുമാണ്. 8 ജിബി + 128 ജിബി മോഡലിനാണ് ഈ വില വരുന്നത്. അതേസമയം, 12 ജിബി + 128 ജിബി മോഡലിന് സ്റ്റാൻഡേർഡ് പ്ലാൻ പ്രകാരം നിങ്ങൾ അടയ്ക്കേണ്ടത് 29,999 രൂപയും, സ്മാർട്ട്അപ്ഗ്രേഡ് പ്ലാൻ പ്രകാരം 21,010 രൂപയുമാണ്. ഈ രണ്ട് സ്മാർട്ട്അപ്ഗ്രേഡ് പ്ലാനുകൾക്കും ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്. ബജാജ് ഫിൻസേർവ് ഇഎംഐ കാർഡുകൾക്കും ഈ സേവനങ്ങൾ ലഭ്യമാണ്.
ഇപ്പോൾ സ്വന്തമാക്കൂ നിങ്ങളുടെ റിയൽമി എക്‌സ് 7 മാക്‌സ് 5 ജി: http://bit.ly/35aYJhD https://pbs.twimg.com/media/E3nBcN7VoAoAIZf.jpg
ഫ്ലിപ്കാർട്ടിൽ നിന്നും സ്വന്തമാക്കുവാൻ: @Flipkart

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ സവിശേഷതകൾ
ഡ്യുവൽ നാനോ സിമ്മുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ആൻഡ്രോയിഡ് 11 റിയൽമി യുഐ 2.0 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080 x 2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 1,000 നിറ്റ് പീക്ക് ബറൈറ്നെസ്സ്, 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, 91.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഫീച്ചറുകൾ ഈ ഡിസ്‌പ്ലേയിലുണ്ട്. 12 ജിബി വരെ റാമും ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി ചേർന്നാണ് റിയൽമി എക്‌സ് 7 മാക്‌സ് 5 ജി പ്രവർത്തിക്കുന്നത്.

റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ ക്യാമറ സവിശേഷതകൾ
ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉണ്ട്. സെൽഫികൾ പകർത്തുവാനും വീഡിയോ ചാറ്റുകൾക്കുമായി റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ മുൻവശത്തായി എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ നൽകിയിട്ടുണ്ട്. 256 ജിബി വരെ യുഎഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

സാധാരണ സ്റ്റീൽ വാപോർ കൂളിംഗ് സിസ്റ്റത്തേക്കാൾ 42 ശതമാനം ഉയർന്ന കരുത്തുള്ളതായും 50 ശതമാനം വരെ കൂളിംഗ് പവർ നൽകുന്നതുമായ ഈ സ്മാർട്ട്‌ഫോണിൽ റിയൽമി സ്റ്റെയിൻലെസ് സ്റ്റീൽ വാപോർ കൂളിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ സപ്പോർട്ടും കൂടാതെ ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റന്റ് ബിൽഡും ഈ സ്മാർട്ട്‌ഫോണിനുണ്ട്. 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയിൽ നൽകിയിരിക്കുന്നത്. 65W ചാർജറുമായി ബണ്ടിൽ ചെയ്തിരിക്കുന്ന ഫോണിന് 158.5 x 73.3 x 8.4 മില്ലിമീറ്റർ അളവും 179 ഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications