Home
Mobile

റിയൽ‌മി എക്സ്7 മാക്സ് 5ജി ഫ്ലിപ്പ്കാർട്ടിലൂടെ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാം

ഇന്ത്യൻ വിപണിയിലെ റിയൽമിയുടെ ജനപ്രീയ സ്മാർട്ട്ഫോണുകളിലൊന്നായ റിയൽമി എക്സ്7 മാക്സ് 5ജി ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിന് 6000 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ടിൽ മാത്രം ലഭ്യമാകുന്ന ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. നിങ്ങൾ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഓഫർ അവസാനിക്കുന്നതിന് മുമ്പ് തന്നെ റിയൽമി എക്സ്7 മാക്സ് 5ജി വാങ്ങാം. ഈ വർഷം ആദ്യമാണ് റിയൽമി എക്സ്7 മാക്സ് 5ജി എന്ന വാല്യൂ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

റിയൽ‌മി എക്സ്7 മാക്സ് 5ജി: ഓഫറുകൾ

റിയൽ‌മി എക്സ്7 മാക്സ് 5ജി: ഓഫറുകൾ

റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ മാത്രം ലഭിക്കുന്ന പരിമിത കാലയളവിലേക്കുള്ള ഡീലിലൂടെ 6,000 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്കാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ 20,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 26,999 രൂപ മുതലാണ്.

റിയൽ‌മി എക്സ്7 മാക്സ് 5ജി

റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്ഫോണിന്റെ 12ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 26,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത് 29,999 രൂപയ്ക്കാണ്. 6,000 രൂപ കിഴിവ് കൂടാതെ ഉപയോക്താക്കൾക്ക് പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്ത് 21,000 രൂപ വരെ അധിക കിഴിവ് നേടാനുഈ സാധിക്കും. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസിന് ലഭിക്കുന്ന ഓഫർ പരിമിത കാലത്തേക്കാമ്. 9 മുതൽ ആരംഭിച്ച ഓഫർ സെപ്റ്റംബർ 13 വരെ മാത്രമേ ലഭ്യമാവുകയുള്ളു. ഈ ഡിവൈസ് നിങ്ങൾക്ക് മെർക്കുറി സിൽവർ, ആസ്റ്ററോയ്ഡ് ബ്ലാക്ക് നിറങ്ങളിൽ വാങ്ങാം.

റിയൽ‌മി എക്സ്7 മാക്സ് 5ജി: സവിശേഷതകൾ

റിയൽ‌മി എക്സ്7 മാക്സ് 5ജി: സവിശേഷതകൾ

6.43 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്സൽ) 20: 9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിത്. മീഡിയടെക് ഡൈമൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 12ജിബി വരെ റാമും 256ജിബി വരെ ഡിഫോൾട്ട് സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഈ ഡിവൈസിന്റെ സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും. 50 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ 16 മിനിറ്റ് മാത്രം മതി എന്ന് കമ്പനി അവകാശപ്പെടുന്ന 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് ഡിവൈസിൽ ഉള്ളത്. 4,500 mAh ബാറ്ററിയും ഫോണിൽ ഉണ്ട്.

ക്യാമറ

റിയൽ‌മി എക്സ് 7മാക്സ് 5ജി ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ എന്നിവ സപ്പോർട്ട് ചെയ്യുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. റിയൽ‌മി എക്സ്7 മാക്‌സിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 എംപി പ്രൈമറി സോണി ഐ‌എം‌എക്സ് 682 സെൻസർ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്വാമറ സെറ്റപ്പിൽ ഉള്ളത്. ഇതിന് 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 

4കെ വീഡിയോ

ക്യാമറ ഫീച്ചറുകളായി 4കെ വീഡിയോ റെക്കോർഡിങ്, സൂപ്പർ നൈറ്റ് മോഡ്, പനോരമ, എഐ, ടൈംലാപ്സ്, പോർട്രെയ്റ്റ്, എച്ച്ഡിആർ തുടങ്ങിയവയുണ്ട്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന ആകർഷണം അതിലുള്ള സ്റ്റെയിൻ‌ലെസ് സ്റ്റീൽ വെപ്പർ കൂളിങ് സംവിധാനമാണ്. ഇത് പഴയ കോപ്പർ വേപ്പർ കൂളിങ് സംവിധാനത്തേക്കാൾ 42 ശതമാനം മികച്ചതാണ്.

More from GizBot

Best Mobiles in India

English summary
The Realme X7 Max 5G is now available at a huge discount. Flipkart is offering a discount of up to Rs 6,000 on this device. This offer, which is only available on Flipkart, expires on September 13th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X