Home
Mobile

റിയൽ‌മി എക്സ്7 മാക്സ് 5ജി, റിയൽ‌മി സ്മാർട്ട് ടിവി 4കെ എന്നിവ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

റിയൽ‌മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി എക്സ്7 മാക്സ് 5ജിയും രണ്ട് 4കെ സ്മാർട്ട് ടിവികളും ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ മീഡിയാടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയുടെ കരുത്തുമായി എത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി എക്സ്7 മാക്‌സ് 5ജി. ലോഞ്ച് ഇവന്റ് ഉച്ചയ്ക്ക് 12:30ന് നടക്കും. ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാവുമെന്ന് ഉറപ്പുള്ള ഡിവൈസാണ് റിയൽമി എക്സ്7 മാക്സ് 5ജി. എക്സ്7 സീരിസിൽ നേരത്തെയും കമ്പനി ഡിവൈസുകൾ അവതരിപ്പിച്ചിരുന്നു.

റിയൽ‌മി എക്സ്7 മാക്സ് 5ജി

റിയൽ‌മി എക്സ്7 മാക്സ് 5ജി ലോഞ്ച് ഇന്ന് ഉച്ചയ്ക്കാണ് നടക്കുന്നത്. കൊവിഡ്-19 പാൻഡെമിക്കിന്റെ രണ്ടാം തരംഗം കാരണം ഓൺലൈനായിട്ടാണ് ഈ ലോഞ്ച് നടക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവ വഴി ഇത് ലൈവായി സംപ്രേഷണം ചെയ്യും. റിയൽമിയുടെ രണ്ട് സ്മാർട്ട് ടിവികളാണ് ഈ ലോഞ്ച് ഇവന്റിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമാകാൻ ഇന്നത്തെ ലോഞ്ച് ഇവന്റിലൂടെ റിയൽമിക്ക് സാധിക്കും.

റിയൽ‌മി എക്സ്7 മാക്സ് 5ജി: സവിശേഷതകൾ

റിയൽ‌മി എക്സ്7 മാക്സ് 5ജി: സവിശേഷതകൾ

റിയൽ‌മിയുടെ പുതിയ 5ജി സ്മാർട്ട്ഫോണിന്റെ നിരവധി പ്രധാന സവിശേഷതകൾ ഇതിനകം തന്നെ വ്യക്തമാണ്. 1,000 എൻ‌ടി പീക്ക് ബ്രൈറ്റ്നസും 100 ശതമാനം ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റും ഉള്ള ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുകയെന്നും കമ്പനി വെളിപ്പെടുത്തി.

5ജി

മൂന്ന് കളർ ഓപ്ഷനുകളിലായിരിക്കും റിയൽമി എക്സ്7 മാക്സ് 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. 179 ഗ്രാം ഭാരമുള്ള ഈ ഡിവൈസിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും. 50W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്ഫോൺ വെറും 16 മിനിറ്റിനുള്ളിൽ 0 മുതൽ 50 വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

റിയൽ‌മി എക്സ്7 മാക്സ് 5ജി: വില

റിയൽ‌മി എക്സ്7 മാക്സ് 5ജി: വില

അടുത്തിടെ ഒരു ടിപ്‌സ്റ്റർ പുറത്ത് വിട്ട റീട്ടെയിൽ ബോക്‌സ് വിവരങ്ങളിൽ റിയൽമി എക്സ്7 മാക്സ് സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു. ഈ ഡിവൈസിന്റെ ഹൈ-എൻഡ് 12 ജിബി + 256 ജിബി മോഡലിന് 31,999 രൂപയോ 32,999 രൂപയോ ആയിരിക്കും വില. അടിസ്ഥാന മോഡലായ 8 ജിബി + 128 ജി മോഡലിന് 28,999 രൂപയോ 29,999 രൂപയോ ആയിരിക്കും വില. അതേസമയം മറ്റൊരു റിപ്പോർട്ടിൽ റിയൽ‌മി എക്സ് 7 മാക്സ് 27,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകുമെന്നും ഡിവൈസിന്റെ ഹൈ എൻഡ് വേരിയന്റിന് 30,999 രൂപയായിരിക്കും വില എന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് വ്യക്തത വരും.

Best Mobiles in India

English summary
Realme's latest smartphone, the Realme X7 Max 5G and two 4K smart TVs will be launched in India today. The Realme X7 Max 5G will be the first smartphone in India to be powered by the MediaTek Dimension 1200 SOC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X