റിയൽ‌മി എക്സ് 7 മാക്സ് സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു, കാരണം കൊറോണ വ്യാപനം

|

റിയൽ‌മി പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി എക്സ് 7 മാക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 30,000 രൂപ വില വിഭാഗത്തിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്യാനിരുന്നത്, എന്നാൽ രാജ്യത്ത് കൊവിഡ്-19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഈ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് അനിശ്ചിതമായി മാറ്റിവെക്കാൻ കമ്പനി തീരുമാനിച്ചു. സ്മാർട്ട്ഫോണുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസാണ് ഇത്. എക്സ്7 സീരിസിൽ നേരത്തെയും ഡിവൈസുകൾ അവതരിപ്പിച്ചിരുന്നു.

റിയൽ‌മി എക്സ്7 മാക്സ്: ലോഞ്ച് മാറ്റിവച്ചു

റിയൽ‌മി എക്സ്7 മാക്സ്: ലോഞ്ച് മാറ്റിവച്ചു

റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് മാറ്റിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് കമ്പനി സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്. "വാർഷികാഘോഷത്തോടൊപ്പം പുറത്തിറക്കാനിരുന്ന സ്മാർട്ട്‌ഫോൺ, എഐഒടി പ്രൊഡക്ടുകൾ എന്നിവയുടെ ലോഞ്ച് മാറ്റിവയ്ക്കാൻ റിയൽ‌മി തീരുമാനിച്ചു" എന്നാണ് റിയൽ‌മി ഇന്ത്യയുടെ മേധാവി മാധവ് ഷെത്ത് ട്വീറ്റ് ചെയ്തത്.

കൂടുതൽ വായിക്കുക: വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ വി21 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

കൊറോണ വൈറസ് പാൻഡെമിക്കിന്റെ മാരകമായ രണ്ടാം തരംഗത്തെ തുടർന്നാണ് ലോഞ്ച് ഇവന്റ് മാറ്റി വയ്ക്കുന്നത് എന്ന് റിയൽമി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിൽ വിശദീകരിച്ചു. ലോഞ്ച്, വാർഷികാഘോഷങ്ങൾ മാറ്റിവയ്ക്കുന്നതാണ് നിലവിലെ അവസ്ഥയിൽ ശരിയായ കാര്യമെന്നാണ് കമ്പനി കരുതുന്നത്. ലോഞ്ചും വാർഷി ആഘോഷങ്ങളും നടത്തുന്നതിന് പകരം ജനങ്ങളെയും സമൂഹത്തെയും സഹായിക്കുന്നതിന് കമ്പനിയുടെ റിസഴ്സുകളും എനർജിയും ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സാമൂഹിക അകലം

അതുവരെ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, വീടിനുള്ളിൽ തന്നെ നിൽക്കുക എന്നീ കാര്യങ്ങൾ അടങ്ങുന്ന ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ റിയൽമി അഭ്യർത്ഥിച്ചിട്ടുണ്ട്. റിയൽമി ഇന്ത്യ പേജാണ് ഇത് ട്വീറ്റ് ചെയ്തത്. റിയൽ‌മി എക്സ്7 മാക്സും മറ്റ് റിയൽ‌മി ഡിവൈസുകളും ഇനി എപ്പോൾ ഇന്ത്യയിൽ എത്തും എന്ന കാര്യത്തിൽ വ്യക്തത ഇല്ല.

കൂടുതൽ വായിക്കുക: പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽകൂടുതൽ വായിക്കുക: പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫോൺസ് സെയിൽ

റിയൽ‌മി എക്സ്7 മാക്സിന്റെ ലോഞ്ച് എപ്പോഴായിരിക്കും

റിയൽ‌മി എക്സ്7 മാക്സിന്റെ ലോഞ്ച് എപ്പോഴായിരിക്കും

റിയൽ‌മി എക്സ്7 മാക്സ് സ്മാർട്ട്ഫോൺ മെയ് 4ന് ലോഞ്ച് ചെയ്യും. റിയൽ‌മിയുടെ വാർ‌ഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ റിയൽ‌മി ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾ‌ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്ഫോൺ റിയൽ‌മി ജിടി നിയോയുടെ റീബ്രാന്റ് ചെയ്ത പതിപ്പാണ്. ഇതിൽ‌ നിരവധി മികച്ച സവിശേഷതകൾ‌ ഉണ്ട്. റിയൽ‌മി എക്സ്7 പ്രോയുടെ അപ്‌ഗ്രേഡ് മോഡലായിരിക്കും റിയൽ‌മി എക്സ്7 മാക്സ് 5ജി. 29,999 രൂപയാണ് റിയൽമി എക്സ്7ന്റെ ഇന്ത്യയിലെ വില.

5ജി

5ജി സപ്പോർട്ട് ഉള്ളതും ഒരേസമയം രണ്ട് 5ജി സിം കാർഡുകൾ ഉപയോഗിക്കാവുന്നതുമായ ഡൈമെൻസിറ്റി 1200 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും റിയൽമി എക്സ്7 മാക്‌സ് 5ജി പുറത്തിറങ്ങുക. 120Hz അമോലെഡ് ഡിസ്പ്ലേയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 30,000 രൂപയിൽ താഴെയായിരിക്കും ഈ ഡിവൈസിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ്, വിവോ, സാംസങ് എന്നിവയുടെ ഡിവൈസുകളുമായി ഈ സ്മാർട്ട്ഫോൺ മത്സരിക്കും.

കൂടുതൽ വായിക്കുക: 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമികൂടുതൽ വായിക്കുക: 200 എംപി ക്യാമറയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

Best Mobiles in India

English summary
Realme is all set to launch its new smartphone Realme X7 Max 5G in India. However, the company has decided to postpone the launch of the smartphone indefinitely due to the increase in Kovid-19 cases in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X