Home
Mobile

ബെൻഡഡ്‌ സ്‌ക്രീനിൽ പുതിയ റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ വരുന്നു

റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവ കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചു. ഇപ്പോൾ, എക്‌സ് 7 സീരീസിന് കീഴിൽ മറ്റൊരു സ്മാർട്ഫോൺ കൊണ്ടുവരുവാൻ കമ്പനി ശ്രമിക്കുകയാണ്. നേരത്തെ, റിയൽ‌മി എക്‌സ് 9 പ്രോ എന്ന് പേരിടാൻ സൂചിപ്പിക്കുണ്ടായിരുന്നു. ഇപ്പോൾ, ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻറെ പുതിയ ചോർച്ച വരാനിരിക്കുന്ന എക്‌സ് 7 സീരീസ് ഹാൻഡ്സെറ്റിനെ റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷനായി വിളിക്കുമെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ ടിപ്പ്സ്റ്റർ ഹാൻഡ്‌സെറ്റിൻറെ വിലയും മറ്റ് സവിശേഷതകളും വെളിപ്പെടുത്തിയിരിക്കുകയാണ്.

ബെൻഡഡ്‌ സ്‌ക്രീനിൽ പുതിയ റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: സവിശേഷതകളും, വിലയും

പുതിയ വിവരം അനുസരിച്ച്, റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ ഒരു വളഞ്ഞ ഡിസ്‌പ്ലേയുമായാണ് വരുന്നത്, കൂടാതെ ഈ ഹാൻഡ്സെറ്റിൻറെ ഫുകസാവ നാവോട്ടോ കോ-ബ്രാൻഡഡ് മോഡലും സവിശേഷമായ നിറത്തിലും രൂപകൽപ്പനയിൽ ഉൾപ്പെടുന്നു. മുമ്പത്തെ ലീക്ക് അനുസരിച്ച്, 90 ഹെർട്സ് റിഫ്രഷ്റേറ്റിൽ വരുന്ന 6.55 ഇഞ്ച് അമോലെഡ് പാനൽ ഈ സ്മാർട്ഫോൺ അവതരിപ്പിച്ചേക്കും. ഈ ഹാൻഡ്‌സെറ്റിന് മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസ്സർ കരുത്ത് നൽകുമെന്ന് പറയപ്പെടുന്നു. 65W ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഈ ഹാൻഡ്‌സെറ്റിൽ വരുവാൻ സാധ്യതയുണ്ട്. ഈ ഹാൻഡ്‌സെറ്റ് 7.8 മില്ലിമീറ്റർ നേർത്തതായിരിക്കുമെന്ന് പറയുന്നു.

ചിത്രങ്ങൾ പകർത്തുവാൻ പിൻവശത്ത് 64 എംപി പ്രൈമറി ക്യാമറയും മുൻവശത്ത് 32 എംപി ക്യാമറയും നൽകും. ഈ ഹാൻഡ്‌സെറ്റിൻറെ മറ്റ് വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷന് ചൈനയിൽ സി‌എൻ‌വൈ 2,000 (ഏകദേശം 20,000 രൂപ) വില വരുന്നു. വളഞ്ഞ പാനലിൽ വരുന്ന ബ്രാൻഡിൻറെ ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കും റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ72, ഗാലക്‌സി എ52 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ ഇന്ത്യയിൽ

നിലവിൽ, ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുമോ അതോ ചൈനയിൽ മാത്രമായി ലഭ്യമാക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. എന്നാൽ, റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോയും കഴിഞ്ഞ മാസം രാജ്യത്ത് അവതരിപ്പിക്കുകയുണ്ടായി. ഇത് കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലഭിക്കുമെന്നുള്ള പ്രതീക്ഷ തള്ളിക്കളയാനാവില്ല. നിലവിൽ, മാർച്ച് 24 ന് രാജ്യത്ത് റിയൽ‌മി 8 സീരീസ് വിപണിയിലെത്തിക്കാൻ കമ്പനി ഒരുങ്ങുകയാണ്. റിയൽ‌മി 8 സീരീസിനുപുറമെ, റിയൽ‌മി നാർ‌സോ 30 4 ജി, നാർ‌സോ 5 ജി എന്നിവയും ഉടൻ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചു.

Best Mobiles in India

English summary
Last year, the Realme X7 and X7 Pro were released in China. The company is currently working on a new smartphone as part of its X7 series. The phone was previously rumored to be called the Realme X9 Pro. The Realme X7 Pro Extreme Edition will be the name of the upcoming X7 series computer, according to a new leak from Digital Chat Station.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X