സാംസങ് ഗാലക്സി എ72, ഗാലക്സി എ52 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
സാംസങ് ഗാലക്സി എ52, ഗാലക്സി എ72 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ രണ്ട് സാംസങ് ഫോണുകളും കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. ആഗോള വിപണിയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എ52 5ജി ഇന്ത്യയിൽ കൊണ്ടുവന്നിട്ടില്ല. ഐപി 67 സർട്ടിഫൈഡ് വാട്ടർ ഡസ്റ്റ് റെസിസ്റ്റന്റ് ബിൽഡുമായിട്ടാണ് ഗാലക്സി എ52, ഗാലക്സി എ72 സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 90 ഹെർട്സ് ഡിസ്‌പ്ലേ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഈ ഡിവൈസുകളുടെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്സി എ72, ഗാലക്സി എ52: വിലയും ഓഫറുകളും
ഇന്ത്യയിൽ സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന മോഡലായ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,499 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന് 27,999 രൂപ വിലയുണ്ട്. സാംസങ് ഗാലക്സി എ72 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപയും 8 ജിബി റാം + 256 ജിബി മോഡലിന് 37,999 രൂപയുമാണ് വില. ഈ രണ്ട് ഡിവൈസുകളുടെയും വിൽപ്പന ആരംഭിച്ചു. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്സി എ52 വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവയോ അവയുടെ ഇഎംഐ ഓപ്ഷനുകളോ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ കിഴിവ് ലഭിക്കം. ഗാലക്‌സി എ72 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. സെസ്സ് മണി വഴിയുള്ള ഇഎംഐ ഇടപാടുകളിൽ ഗാലക്‌സി എ72, ഗാലക്സി എ52 എന്നിവയ്ക്ക് യഥാക്രമം 2,000 രൂപ, 1,500 രൂപ കിഴിവുകൾ ലഭിക്കും.

സാംസങ് ഗാലക്സി എ52: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിവൈസിന് ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും സ്മാട്ട്ഫോണിൽ ഉണ്ട്. 128 ജിബി വരെ സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

നാല് പിൻ ക്യാമറകളാണ് ഗാലക്സി എ52 സ്മാർട്ട്ഫോണിൽ ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും എഫ് / 1.8 ലെൻസുമുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

ഗാലക്സി എ52 സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 25W വരെ ഫാസ്റ്റ് ചാർജ്ജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 189 ഗ്രാം ഭാരമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.

സാംസങ് ഗാലക്സി എ72: സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്സി എ72 സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി റാമുള്ള സ്മാർട്ട്ഫോണിൽ ഒക്ടാകോർ എസ്ഒസിയാണ് ഉള്ളത്. 256 ജിബി വരെ സ്റ്റോറേജുള്ള ഈ സ്മാർട്ട്ഫോണിൽ 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും സാംസങ് നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

സാംസങ് ഗാലക്സി എ72 സ്മാർട്ട്ഫോണിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 3x ഒപ്റ്റിക്കൽ സൂമുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ72 സ്മാർട്ട്ഫോണിൽ 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ അടിസ്ഥാന കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്. 203 ഗ്രാം ഭാരമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്.


Click it and Unblock the Notifications