Home
Mobile

റിയൽ‌മി എക്സ്7 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം, വിൽപ്പന ഉച്ചയ്ക്ക്

റിയൽ‌മി എക്സ്7 പ്രോ സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നിവ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഈ മാസം ആദ്യം റിയൽ‌മി എക്സ്7 സ്മാർട്ട്ഫോണിനൊപ്പം ഇന്ത്യൻ വിപണിയിലെത്തിയ ഡിവൈസിന്റെ ആദ്യ വിൽപ്പനയിൽ വളരെ വേഗമാണ് വിൽപ്പനയ്ക്ക് എത്തിച്ച യൂണിറ്റുകൾ വിറ്റഴിഞ്ഞത്. സിംഗിൾ സ്റ്റോറേജ് വേരിയന്റിലും ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് കളർ ഓപ്ഷനുകളിലും റിയൽമി എക്സ്7 പ്രോ ലഭ്യമാകും.

റിയൽമി

റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിനൊപ്പം വിപണിയിലെത്തിയ സ്റ്റാൻഡേർഡ് റിയൽ‌മി എക്സ് 7ന്റെ അടുത്ത വിൽ‌പന ഫെബ്രുവരി 19നാണ് നടക്കുന്നത്. എക്സ്7 രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറകൾ, 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റ് എന്നീ സവിശേഷതകളുണ്ട്. ഡിവൈസ് സ്വന്തമാക്കുന്നവർക്ക് മികച്ച ആനുകൂല്യങ്ങളും ഇപ്പോൾ ലഭിക്കും.

റിയൽമി എക്സ്7 പ്രോ: വിലയും ഓഫറുകളും

റിയൽമി എക്സ്7 പ്രോ: വിലയും ഓഫറുകളും

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയൽ‌മി എക്സ്7 പ്രോയുടെ വിൽ‌പന ആരംഭിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. 29,999 രൂപയാണ് ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കിൽ സ്വന്തമാക്കാം.

റിയൽ‌മി എക്സ്7 പ്രോ: സവിശേഷതകൾ

റിയൽ‌മി എക്സ്7 പ്രോ: സവിശേഷതകൾ

6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് റിയൽമി എക്സ്7 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും ഉണ്ട്. 8 ജിബി എൽപിഡിഡിആർ 4എക്സ് റാമുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4,500 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ ഫാസ്റ്റ് ചാർജർ 35 മിനിറ്റിനുള്ളിൽ ബാറ്ററി മുഴുവനായും ചാർജ് ചെയ്യും.

ക്യാമറ

ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ ആണ് റിയൽമി എക്സ്7 പ്രോ പ്രവർത്തിക്കുന്നത്. ഡിവൈസിന്റെ പിൻ പാനലിൽ നാല് ക്യാമറകളാണ് നൽകിയിട്ടുള്ളത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി പോർട്രെയ്റ്റ് സെൻസർ, 2എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എക്സ് 7 പ്രോ സ്മാർട്ട്ഫോണിൽ 32 എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ സെറ്റപ്പിൽ ടെലിഫോട്ടോ ലെൻസില്ല. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടില്ല. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻ‌എഫ്‌സി, യു‌എസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. വിപണിയിൽ ലഭ്യമായ 30,000 രൂപ വില വിഭാഗത്തിലെ മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് റിയൽമി എക്സ്7 പ്രോ.

More from GizBot

Best Mobiles in India

English summary
The second sale of the Realme X7 Pro smartphone will take place this afternoon. Sales of the device will start at 12 noon via Flipkart and Realme.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X