റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും സവിശേഷതകളും
റിയൽമിയുടെ ഏറ്റവും പുതിയ എക്സ് സീരിസ് സ്മാർട്ട്ഫോണുകളാണ് റിയൽമി എക്സ്7, എക്സ്7 പ്രോ എന്നിവ. ഇതിൽ എക്സ്7 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. 6.55 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാ കോർ ഡൈമെൻസിറ്റി 1000+ എസ്ഒസി, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. ആദ്യ വിൽപ്പനയിൽ ഡിവൈസിന് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോൺ ഒറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രമേ നിലവിൽ രാജ്യത്ത് ലഭ്യമാകുന്നുള്ളു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്. ഇത് മികച്ച റാം കോൺഫിഗറേഷൻ തന്നെയാണ്. റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിനൊപ്പം പുറത്തിറങ്ങിയ റിയൽമി എക്സ്7 രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഈ രണ്ട് ഡിവൈസുകളും കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. വൈകി എത്തിയതാണെങ്കിലും ഇന്ത്യൻ വിപണിയിൽ ആവശ്യമായ എല്ലാ സവിശേഷതകളും ഡിവൈസിൽ ഉണ്ട്.

റിയൽമി എക്സ്7 പ്രോ: വില
റിയൽമി എക്സ് 7 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. മുകളിൽ സൂചിപ്പിച്ചപോലെ മറ്റ് വേരിയന്റുകൾ ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഡിവൈസിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം, ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ എന്നിവയിലാണ് നടക്കുന്നത്.

റിയൽമി എക്സ്7 പ്രോ 5ജി: സവിശേഷതകൾ
120 ഹെർട്സ് റിഫ്രഷ് റേറ്റും അഞ്ചാം തലമുറ കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി എക്സ്7 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിൽ 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമാണ് ഉള്ളത്. ഒക്ടാ കോർ ഡൈമെൻസിറ്റി 1000+ എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയാണ് ഡിവൈസിന്റെ ഒഎസ്.

റിയൽമി എക്സ്7 പ്രോ 5ജി സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഡിവൈസിൽ കണക്ടിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

64 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി പോർട്രെയ്റ്റ്, 2 എംപി മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന റിയൽമി എക്സ് 7 പ്രോ സ്മാർട്ട്ഫോണിൽ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ഫേസിംഗ് സെൻസറും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡിവൈസിലെ ക്യാമറകളെല്ലാം മികച്ചതാണ്.


Click it and Unblock the Notifications








