അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും

|

റിയൽ‌മി എക്സ് 7 സീരീസ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് റിയൽമി. ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം തന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് സൂചനകൾ. റിയൽ‌മി എക്സ് 7, എക്സ് 7 പ്രോ എന്നീ ഡിവൈസുകളുടെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി തന്നെ കുറച്ചുകാലമായി നൽകുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഡിവൈസുകളുടെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിയൽമി ഇന്ത്യ മേധാവി മാധവ് ഷെത്ത് ട്വീറ്റ് ചെയ്തിരുന്നു.

ബിഐഎസ്

റിയൽമി എക്സ് 7 സീരീസ് അടുത്ത വർഷം ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് ട്വീറ്റിൽ പറയുന്നത്. ലോഞ്ചിന് മുന്നോടിയായി റിയൽമെ എക്സ് 7ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ബി‌ഐ‌എസ് വെബ്‌സൈറ്റ് ഡാറ്റാബേസ് അനുസരിച്ച് റിയൽ‌മി എക്സ് 7ന്റെ മോഡൽ നമ്പർ ആർ‌എം‌എക്സ് 2176 ആണ്. ഈ ഡിവൈസിന് നവംബർ 17ന് സർട്ടിഫിക്കേറ്റ് ലഭിച്ചു.

റിയൽ‌മി എക്സ് 7 പ്രോ

റിയൽമി എക്സ് 7 സീരിസ് അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നാണ് മാധവ് ഷെത്ത് ട്വീറ്റ് ചെയ്തത് എങ്കിലും തിയ്യതിയോ മാസമോ വെളിപ്പെടുത്തിയിരുന്നില്ല. ഈ സീരീസിലെ വലിയ മോഡലായ റിയൽ‌മി എക്സ് 7 പ്രോയ്ക്ക് ഈ മാസം ആദ്യം ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഈ ഡിസംബറിൽ തന്നെ ഡിവൈസുകൾ പുറത്തിറങ്ങുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ലോഞ്ച് അടുത്ത വർഷമേ ഉണ്ടാകു എന്ന് കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 അടുത്ത ജൂണിൽ വിപണിയിലെത്തും, നോട്ട് സീരീസ് നിർത്തലാക്കുന്നുകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 3 അടുത്ത ജൂണിൽ വിപണിയിലെത്തും, നോട്ട് സീരീസ് നിർത്തലാക്കുന്നു

റിയൽ‌മി എക്സ് 7: ലോഞ്ച്

റിയൽ‌മി എക്സ് 7: ലോഞ്ച്

റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നിവയ്ക്ക് ബിഐഎസ് സർട്ടിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോഞ്ച് അധികം വൈകാൻ ഇടയില്ല. 2021 ജനുവരിയിൽ എപ്പോഴെങ്കിലുമായി ലോഞ്ച് നടക്കുമെന്നാണ് സൂചനകൾ. ഡിസംബർ മാസത്തോടെ റിയൽമി ഔദ്യോഗികമായി എക്സ് 7 സീരിസിന്റെ ലോഞ്ച് തിയ്യതി വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. ഷെഡ്യൂൾ ചെയ്ത ലോഞ്ചിന് ഒരാഴ്ച മുമ്പെങ്കിലും ഔദ്യോഗികമായി തിയ്യതി വെളിപ്പെടുത്തു. റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നിവ മറ്റ് ആഗോള വിപണികളിലും വൈകാതെ പുറത്തിറക്കുമെന്ന് ഷെത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

മീഡിയടെക്ക്

എക്സ് 7 സീരീസ് പുറത്തിറക്കുന്നതിനായി കമ്പനി മീഡിയടെക്കുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഈ രണ്ട് ഫോണുകളിലും മീഡിയ ടെക്കിന്റെ വില കുറഞ്ഞ 5ജി എസ്ഒസികളാണ് ഉപയോഗിക്കുന്നത്. റിയൽ‌മി എക്സ് 7 ഡൈമെൻസിറ്റി 800യു ചിപ്പ്സെറ്റുമായാണ് വരുന്നത്. എക്സ് 7 പ്രോ ആവട്ടെ 1000 എൽ ചിപ്‌സെറ്റുമായി വരുന്നു. ഈ രണ്ട് ചിപ്പുകളിലും 5ജി മോഡമുകൾ ഉണ്ട്. അവ 5ജി ജനാധിപത്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതാണ്.

5ജി

റിയൽ‌മി എക്സ് 7 സീരീസിലൂടെ മീഡിയടെക് ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകൾക്കായി 5ജി ചിപ്‌സെറ്റുകൾ പുറത്തിറക്കുന്നു എന്നതും പ്രധാന സവിശേഷതയാണ്. മുൻനിര സ്മാർട്ട്ഫോണായ റിയൽമി എക്സ് 50 പ്രോ മോഡലിലൂടെ ക്വാൽകോം കഴിഞ്ഞ ഫെബ്രുവരിയിൽ 5ജിയുള്ള സ്‌നാപ്ഡ്രാഗൺ 865 ചിപ്‌സെറ്റ് പുറത്തിറക്കിയിരുന്നു. 5ജി ഹാൻഡ്‌സെറ്റുകളുടെ വലിയ നിര തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയാണ് റിയൽമി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

കൂടുതൽ വായിക്കുക: 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

ഇന്ത്യയിലെ 5ജി

ഇന്ത്യയിൽ ആദ്യമായി 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയതും റിയൽമി ആണ്. പക്ഷേ ആ ഡിവൈസ് പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രം സ്വന്തമാക്കാവുന്ന ഒന്നായിരുന്നു. ഇന്ത്യയിൽ 5ജി സേവനങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, റിയൽമി ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്‌ഫോൺ കമ്പനികൾ തങ്ങളുടെ 5ജി എനേബിൾഡ് ഹാൻഡ്‌സെറ്റുകൾ ഇന്ത്യയിൽ പുറത്തിറക്കുന്നുണ്ട്. ഈ സ്മാർട്ട്‌ഫോണുകളിലൂടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ 5ജി ഡിവൈസുകൾ ധാരാളം ലഭ്യമാകും. ഇത് ഭാവിയിൽ 5ജി ആരംഭിക്കുമ്പോൾ 5ജിയിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം വേഗത്തിലാക്കും.

Best Mobiles in India

English summary
Realme is all set to launch the Realme X7 Series in the Indian market. The launch date of these devices has not been announced yet but there are indications that the launch will take place early next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X