Home
Mobile

റിയൽമി എക്സ്7 സീരീസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക നാല് പിൻ ക്യാമറകളുമായി

റിയൽ‌മിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽ‌മി എക്സ്7, റിയൽ‌മി എക്സ് 7 പ്രോ എന്നിവ വൈകാതെ വിപണയിലെത്തും. ലോഞ്ചിന് മുന്നോടിയായി പുതിയ സ്മാർട്ട്ഫോൺ സീരീസിനെക്കുറിച്ച് പ്രധാന വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഗ്രേഡിയന്റ് കളർ ഓപ്ഷനുകളും ക്യാമറ സെറ്റപ്പുമാണ് കമ്പനി വെളിപ്പെടുത്തിയത്. പ്രൊമോഷണൽ ഇമേജുകളിലൂടെയാണ് ഈ സവിശേഷതകൾ കമ്പനി പുറത്ത് വിട്ടത്.

റിയൽ‌മി എക്സ് 7 സീരീസ്; സവിശേഷതകൾ

റിയൽ‌മി എക്സ് 7 സീരീസ്; സവിശേഷതകൾ

റിയൽ‌മി എക്സ് 7 സീരീസിൽ 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്ന് കമ്പനി ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. വെയ്‌ബോയിലൂടെ പുറത്ത് വിട്ട ഏറ്റവും പുതിയ ടീസർ സ്മാർട്ട്‌ഫോണുകളുടെ പിൻഭാഗത്തെ ഫോട്ടോസാണ് വെളിപ്പെടുത്തിയത്. ഇതിലൂടെ പുതിയ ഗ്രേഡിയന്റ് കളറും വ്യക്തമാകുന്നു. ടീസർ ചിത്രങ്ങളിലൊന്ന് ഗ്രേഡിയന്റ് ബ്ലൂ ഫിനിഷിലാണ് ഉളളത്. ഇഥിനൊപ്പം ഗോൾഡ്, പിങ്ക് കളറുകളും കാണാം.

കളർ വേരിയന്റുകൾ

കളർ വേരിയന്റുകൾക്ക് പുറമെ പുതിയ പ്രൊമോ ഇമേജുൾ റിയർ ക്യാമറ സെറ്റപ്പും വെളിപ്പെടുത്തി. നാല് സെൻസറുകളും ഒരു എൽഇഡി ഫ്ലാഷും അടങ്ങുന്ന പിന്നിലെ ക്യാമറ സെറ്റപ്പ് ഒരു ചതുരാകൃതിയിലുള്ള ഡിസൈനിലാണ് നൽകിയിട്ടുള്ളത്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് 64 എംപി പ്രൈമറ ക്യാമറയാണ് ഈ ഡിവൈസുകളിൽ ഉണ്ടായിരിക്കുക. എൻട്രി ലെവൽ റിയൽ‌മി എക്സ് 7 നെക്കാൾ വലിയ ലെൻസ് പ്രോ വേരിയന്റിൽ ഉണ്ടായിയിരിക്കുമോ എന്ന കാര്യം വ്യക്തമല്ല.

റിയൽ‌മി എക്സ് 7 സീരീസിൽ പുറത്ത് വന്ന വിവരങ്ങൾ

റിയൽ‌മി എക്സ് 7 സീരീസിൽ പുറത്ത് വന്ന വിവരങ്ങൾ

പ്രമോഷണൽ ഇമേജുകളും സർ‌ട്ടിഫിക്കേഷൻ‌ ലിസ്റ്റിംഗുകളും അനുസരിച്ച് പുറത്തിറങ്ങാനിരിക്കുന്ന റിയൽ‌മി എക്സ് 7 സീരീസിലെ പ്രോ വേരിയന്റിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഉണ്ടായിരിക്കുക. പ്രോ വേരിയന്റിൽ 32 എംപി സെൽഫി ക്യാമറയും 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കുമെന്നും പുറത്ത് വന്ന പ്രമോഷണൽ ഇമേജുകളുടെയും ലീക്ക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ ഉറക്കാം.

65W ഫാസ്റ്റ് ചാർജിംഗ്

65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് റിയൽമി എക്സ്7 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ് ഡിവൈസിൽ പ്രതീക്ഷിക്കുന്നത്.പ്രോസസറിന്റെ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ലെന്ന് ഏറ്റവും പുതിയ ടീസറിലൂടെ വ്യക്തമാകുന്നു. അതുകൊണ്ട് തന്നെ അമോലെഡ് ഡിസ്പ്ലേയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കും.

റിയൽ‌മി

എൻട്രി ലെവൽ, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ സ്വാധീനം നേടിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് റിയൽ‌മി. റിയൽ‌മി എക്സ് 7 സീരീസ് വിപണിയിൽ റെഡ്മി നോട്ട് 9 പ്രോ മാക്സ്, സാംസങ് ഗാലക്‌സി എം 31, വൺ‌പ്ലസ് നോർ‌ഡ് എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും മത്സരിക്കുക എന്നാണ് സൂചനകൾ. സെപ്റ്റംബർ ഒന്നിന് ഫോൺ പുറത്തിറങ്ങും. ഇതിന് മുമ്പ് കൂടുതൽ ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വരാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Realme's latest smartphones, Realme X7 and Realme X7 Pro will be launched soon. Prior to the launch, important details about the new smartphone series have been released.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X