റിയൽമി എക്സ് 7 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും സവിശേഷതകളും
റിയൽമി എക്സ് 7 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപന ഇന്ന് നടക്കും. 5ജി നെറ്റ്വർക്ക് സപ്പോർട്ടുള്ള ഈ ഡിവൈസിന്റെ വിൽപ്പന ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. റിയൽമി എക്സ് 7 പ്രോ സ്മാർട്ട്ഫോണിനൊപ്പമാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്. പ്രോ വേരിയന്റിന്റെ വിൽപ്പന കഴിഞ്ഞ ദിവസം നടന്നിരുന്നു. 5ജി കണക്റ്റിവിറ്റിയുള്ള മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് റിയൽമി എക്സ്7. ഇന്ത്യയിൽ 5ജി ഇല്ലെങ്കിലും ഭാവി കൂടി കണക്കിലെടുത്താണ് ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

റിയൽമി എക്സ്7: വിലയും ഓഫറുകളും
റിയൽമി എക്സ്7 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാമുള്ള മോഡലിന് 19,999 രൂപയാണ് വില. 8 ജിബി റാമുള്ള മോഡലിന് 21,999 രൂപ വിലയുണ്ട്. റിയൽമി ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, മറ്റ് പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഡിവൈസിന്റെ വിൽപ്പന നടക്കും. ഡിവൈസിന്റെ ഓഫ്‌ലൈൻ വിൽപന ഇതുവരെ ആരംഭിച്ചിട്ടില്ല. റിയൽമി സ്റ്റോറിലൂടെ ഈ ഡിവൈസ് അധികം വൈകാതെ ലഭ്യമാകും.

റിയൽമി എക്സ്7 സ്മാർട്ട്ഫോൺ നെബുല, സ്‌പേസ് സിൽവർ നിറങ്ങളിൽ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് റിയൽമി ഓൺലൈൻ സ്റ്റോറിൽ നിന്നും റിയൽമി എക്സ് 7 വാങ്ങുമ്പോൾ 2,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഡിവൈസ് സ്വന്തമാക്കുന്ന ആളുകൾക്ക് 1,500 രൂപ കിഴിവാണ് ലഭിക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമിലെയും ഇഎംഐ ഇടപാടുകൾക്ക് കിഴിവുകൾ ബാധകമാണ്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

റിയൽമി എക്സ് 7 വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
റിയൽമി എക്സ് 7 മികച്ച സവിശേഷതകളുള്ള ഡിവൈസാണ്. 6.4 ഇഞ്ച് വലുപ്പമുള്ള സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് പഞ്ച്-ഹോൾ കട്ട് ഔട്ട് ഡിസൈൻ, 60 ഹെർട്സ് റിഫ്രെഷ് റേറ്റ് എന്നിവയും ഉണ്ട്. മികച്ച കളറുകളുള്ള ഈ ഡിസ്പ്ലെയ്ക്ക് നൽകിയിട്ടുള്ള റിഫ്രഷ് റേറ്റ് കുറവാണ്. മീഡിയടെക് ഡൈമെൻസിറ്റി 800യു ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4310 എംഎഎച്ച് ബാറ്ററിയും 50W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്.

64 എംപി പ്രൈമറി ക്യാമറ, 8 എംപി സെക്കന്ററി ക്യാമറ, അൾട്രാവൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ സവിശേഷതകൾ റിയൽമി എക്സ് 7 പ്രോയേക്കാൾ ശക്തമാണ്. ഡിവൈസിലുള്ള ഡൈമെൻസിറ്റി 800 യു പ്രോസസറിന് മൾട്ടിടാസ്കിംഗ് നന്നായി ചെയ്യാൻ കഴിയും. എന്നാൽ ഡിവൈസിൽ ഫുൾ ഗ്രാഫിക്സ് ഉപയോഗിച്ച് ഹൈ-എൻഡ് ഗെയിമുകൾ കളിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നും.

ഡിവൈസിലെ ക്യാമറകൾ മികച്ചതാണ്. ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുന്നതാണ്. 65W ഫാസ്റ്റ് ചാർജിങുള്ള പ്രോ വേരിയന്റിനെക്കാൾ കുറഞ്ഞ 50W ചാർജിങാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 5ജി ഡിവൈസ് തന്നെ വേണമെന്നുള്ളവർക്ക് മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോൺ. എന്നാൽ 4ജി ഡിവൈസുകളിൽ ഈ വില വിഭാഗത്തിൽ മറ്റ് നിരവധി ഡിവൈസുകളുണ്ട്. ദീർഘകാലം ഉപയോഗിക്കാനുള്ള ഡിവൈസ് എന്ന നിലയിൽ ഭാവി കൂടി കണക്കിലെടുത്ത് ഈ ഡിവൈസ് സ്വന്തമാക്കാം.


Click it and Unblock the Notifications