റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്
റിയൽമി കുറച്ചു നാളായി കമ്പനി വരാനിരിക്കുന്ന റിയൽമി എക്‌സ് 7 സീരീസ് സ്മാർട്ട്‌ഫോണുകളെ കുറിച്ച് സൂചനകൾ നൽകുന്നു. കടന്നുപോകുന്ന ഓരോ ദിവസവും രസകരമായ പുതിയ വിവരങ്ങൾ റിയൽമി വെളിപ്പെടുത്തുകയും ചെയ്യുന്നു. ഫെബ്രുവരി 4 ന് റിയൽമി എക്‌സ് 7, റിയൽമി എക്‌സ് 7 പ്രോ എന്നിവ അവതരിപ്പിക്കുമെന്ന് ചില അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, കമ്പനി ഇതുവരെ ഔദ്യോഗികമായി ഈ ഹാൻസെറ്റുകളുടെ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് റിയൽമി എക്‌സ് 7 സീരീസിന്റെ കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ച് ഇപ്പോഴും വിവരങ്ങൾ ഇല്ലെങ്കിലും ഈ സ്മാർട്ട്‌ഫോണുകളെക്കുറിച്ച് സ്ഥിരീകരിച്ച ചില വിശദാംശങ്ങളുണ്ട്. അത്തരം വിശദാംശങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത് പുതിയ റിയൽമി സ്മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ ലഭ്യമാകുമെന്നാണ്.

റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ ലഭ്യത വിശദാംശങ്ങൾ സ്ഥിരീകരിച്ചു
ടീസർ വഴി വെളിപ്പെടുത്തിയതുപോലെ, ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട് വഴി വാങ്ങാൻ റിയൽമി എക്‌സ് 7, റിയൽമി എക്‌സ് 7 പ്രോ എന്നിവ ലഭ്യമാണ്. ടീസർ പുതിയ റിയൽമി എക്സ് 7 സീരീസിനെ 'ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ചാർജിംഗ് ഫ്ലാഗ്ഷിപ്പ്' എന്ന് പരാമർശിക്കുന്നു. ഇത് ഫോണുകൾക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുമെന്ന് സൂചിപ്പിക്കുന്നു.
റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ: സവിശേഷതകളും, ഇന്ത്യയിലെ വിലയും

റിയൽമി എക്‌സ് 7 സീരീസ് കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ചു. അതേ മോഡലുകൾ ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവ 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി എക്‌സ് 7 ന് ലഭിക്കുന്നത്. എക്‌സ് 7 പ്രോയ്ക്ക് അൽപ്പം വലിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റിനുള്ള സപ്പോർട്ടും ലഭിക്കും.
കൂടുതൽ വായിക്കുക: ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ് നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ
എക്‌സ് 7 സ്മാർട്ഫോണിൽ ഒരു മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറും, എക്‌സ് 7 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ സവിശേഷതയുണ്ട്. അടുത്തിടെയുള്ള ഒരു ചോർച്ച ഈ ഡിവൈസുകളുടെ റാം / സ്റ്റോറേജ് വേരിയന്റുകളെക്കുറിച്ചും സൂചന നൽകുനു. ഒരു ലീക്ക്സ്റ്റർ പറഞ്ഞതനുസരിച്ച്, റിയൽമി എക്‌സ് 7 ന് 6 ജിബി റാം + 128 ജിബി സ്റ്റോറേജും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റുകളും ലഭിക്കാൻ സാധ്യതയുണ്ട്, എക്‌സ് 7 പ്രോയ്ക്ക് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. എന്നാൽ, ഈ ഹാൻഡ്‌സെറ്റിൻറെ കൂടുതൽ വേരിയന്റുകൾ വിപണിയിൽ വരുവാനുള്ള സാധ്യതയുണ്ട്.
എക്‌സ് 7 സ്മാർട്ഫോണിന് പിന്നിൽ മൂന്ന് ക്യാമറകൾ ഉൾപ്പെടുമെന്ന് റിയൽമി ഇന്ത്യയും യൂറോപ്പ് സിഇഒ മാധവ് ഷെത്തും അടുത്തിടെ സൂചിപ്പിച്ചു. എഎക്‌സ് ക്സ് 7 പ്രോയിൽ 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണുള്ളത്. രണ്ട് ഡിവൈസുകളുടെയും മുൻ ക്യാമറകൾ 32 മെഗാപിക്സലിൽ വരുന്നു. റിയൽമി എക്‌സ് 7, എക്‌സ് 7 പ്രോ എന്നിവയ്ക്ക് യഥാക്രമം 4,300 എംഎഎച്ച്, 4,500 എംഎഎച്ച് ബാറ്ററിയുണ്ട്. രണ്ടും 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യും. കൂടാതെ, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഈ ഹാൻഡ്‌സെറ്റുകൾ റിയൽമി യുഐയിൽ പ്രവർത്തിക്കും. റിയൽമി എക്‌സ് 7 ന് 20,000 രൂപയിലും എക്‌സ് 7 പ്രോ ഇന്ത്യയിൽ 25,000 രൂപയിലും വില വന്നേക്കാം.


Click it and Unblock the Notifications








