Home
Mobile

റിയൽമിയുടെ 5ജി സ്മാർട്ട്ഫോണുകളായ റിയൽമി എക്സ്7, എക്സ്7 പ്രോ എന്നിവ ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തും

റിയൽമിയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളായ റിയൽമി എക്സ് 7, റിയൽമി എക്സ് 7പ്രോ സ്മാർട്ട്‌ഫോണുകൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ഈ ഡിവൈസുകളുടെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ഡിവൈസുകൾ ഡിസംബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വെബ്‌സൈറ്റിലും ഈ ശ്രേണിയിലുള്ള ഫ്ലാഗ്ഷിപ്പ് റിയൽമി എക്സ് 7 പ്രോ കണ്ടെത്തിയിരുന്നു.

റിയൽമി

റിയൽമിയുടെ എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. ദീപാവലി കഴിഞ്ഞതിന് ശേഷം മാത്രേമേ ഈ ഡിവൈസ് പുറത്തിറങ്ങുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. റിയൽ‌മെ എക്സ് 7, എക്സ് 7 പ്രോ സ്മാർട്ട്‌ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ അവകാശപ്പെട്ടു. എന്നാൽ കമ്പനി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും അധികം വൈകാതെ ഡിവൈസുകൾ പുറത്തിറങ്ങുമെന്ന് റിയൽ‌മി ഇന്ത്യ സിഇഒ മാധവ് ഷെത്ത് ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു.

മീഡിയടെക്

റിയൽമി എക്സ് 7 സീരീസ് സ്മാർട്ട്ഫോണുകൾ മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളോടെയായിരിക്കും പുറത്തിറങ്ങുകയെന്ന സൂചനയും മാധവ് ഷെയ്ത്ത് നൽകിയിരുന്നു. റിയൽമി എക്സ് 7 സീരീസിന്റെ ആദ്യം പുറത്തിറങ്ങിയ ചൈനയിൽ ഈ ഡിവൈസുകൾക്ക് രണ്ടിനും ഒരേ പ്രോസസ്സറാണ് ഉപയോഗിച്ചിരുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളിലും 5ജി കണക്റ്റിവിറ്റിയും ഉണ്ടായിരുന്നു. ഇന്ത്യയിലെ 5ജി സപ്പോർട്ടോടെയായിരിക്കും ഡിവൈസുകൾ പുറത്തിറങ്ങുക.

5ജി സ്മാർട്ട്ഫോണുകളുടെ നിര

2020 അവസാനിക്കുന്നതിനുമുമ്പ് ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോണുകളുടെ നിര വിപുലീകരിക്കാൻ റിയൽ‌മിക്ക് പദ്ധതിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുൻനിര 5ജി ഫോണായ റിയൽമി എക്സ് 50 പ്രോ 5ജി യിലൂടെ ഈ വർഷം വിപണിയിൽ 5ജി വിപ്ലവത്തിന് തുടക്കം കുറിച്ചതും റിയൽമി ആണ്. 5ജി ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകാൻ ഇനിയും കാലതാമസം ഉണ്ടാവും. എങ്കിലും സ്മാർട്ട്ഫോൺ നിർമ്മാണ കമ്പികളെല്ലാം 5ജി ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ തന്നെ 5ജി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നത് സ്മാർട്ട്ഫോൺ കമ്പനികളുടെ പോർട്ട്‌ഫോളിയോയെ ഭാവിയിൽ സുരക്ഷിതമാക്കും.

വില

റിയൽ‌മി എക്സ് 7 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ചൈനയിൽ വില ആരംഭിക്കുന്നത് സി‌എൻ‌വൈ 1,799 മുതലാണ്. ഇത് ഇന്ത്യയിൽ ഏകദേശം 20,000 രൂപയാണ്. കമ്പനിയുടെ നേരത്തെ ഉണ്ടായിരുന്ന ഡിവൈസുകളുടെ ഇന്ത്യയിലെ വില പരിശോധിച്ചാൽ ചൈനയിലെ വില ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ കിട്ടുന്ന തുകയെക്കാൾ കുറഞ്ഞ വിലയിലായിരിക്കും ഡിവൈസുകൾ പുറത്തിറക്കുക എന്ന് വ്യക്തമാകും. എക്സ് 7 സീരീസ് ചിലപ്പോൾ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളായിരിക്കും.

വിപണി

റിയൽമി ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ തന്നെ നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്ന ബ്രാന്റുകളിലൊന്നാണ്. കമ്പനിയുടെ പുതിയ ഡിവൈസുകൾ ഇന്ത്യൻ വിപണിക്ക് ചേർന്ന രീതിയിൽ കുറഞ്ഞ വിലയിലാണ് പുറത്തിറക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾക്കും ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ നേട്ടം കൊയ്യാൻ സാധിക്കുമെന്നാണ് ഡിവൈസിന്റെ സവിശേഷതകളിൽ നിന്നും വ്യക്തമാകുന്നത്.

Best Mobiles in India

English summary
Realme's low-cost 5G smartphones Realme X7 and Realme X7 Pro will be launched in India in December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X