Home
Mobile

റിയൽമി എക്‌സ്9 സീരിസ് വൈകാതെ വിപണയിലെത്തും; പ്രതീക്ഷിക്കാവുന്നത് എന്തൊക്കെ

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് റിയൽമി എക്സ് സീരിസിലെ പുതിയ സ്മാർട്ട്ഫോണിനെ കാത്തിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ഡിവൈസുകൾ വൈകാതെ വിപണിയിലെത്തും. എക്സ്7 സീരീസ് പുറത്തിറങ്ങിയിട്ട് ആറുമാസം പിന്നിടുന്നതിനാൽ തന്നെ എക്സ്9 സീരിസ് റിയൽമി അധികം വൈകാതെ അവതരിപ്പിക്കും. ഇതിനിടെ ഈ സീരിസിലെ ഡിവൈസുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സീരിസിൽ റിയൽമി എക്സ്9, റിയൽമി എക്സ്9 പ്രോ എന്നീ രണ്ട് ഡിവൈസുകൾ ആയിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ.

റിയൽമി എക്സ്9 പ്രോ

റിയൽമി എക്സ്9 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കുമെന്നും എക്സ്9 സീരിസ് ഡിവൈസുകൾ ചൈനയിൽ ആദ്യം ലോഞ്ച് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്വാൽകോം പുറത്തിറക്കിയതിൽ വച്ച് ഏറ്റവും കരുത്തുള്ള രണ്ടാമത്തെ ചിപ്പ്സെറ്റാണ് സ്‌നാപ്ഡ്രാഗൺ 870. അതുകൊണ്ട് തന്നെ ഈ ഡിവൈസ് കരുത്തുള്ളതായിരിക്കും എന്ന് ഉറപ്പാണ്.

ഡിസ്പ്ലെ

അടുത്തിടെ ഒരു ടിപ്പ്സ്റ്റർ പുറത്ത് വിട്ട വെയ്‌ബോ പോസ്റ്റിൽ റിയൽമി എക്സ്9 പ്രോയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ ആയിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ. കർവ്ഡ് എഡ്ജ് ഡിസ്‌പ്ലേയാരിക്കും ഇതെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിയൽ‌മി എക്സ്7 പ്രോയിലും ഇതേ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഉണ്ടായിരുന്നത്. എന്നാൽ കർവ്ഡ് ഡിസ്പ്ലെ റിയൽമി എക്സ് സീരിസിൽ ആദ്യമായാണ് ഉൾപ്പെടുത്തുന്നത്.

റിയൽമി

ചൈനയിലെ ടെന്ന സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ റിയൽ‌മിയുടെ പുതിയൊരു ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡിവൈസിന്റെ മോഡൽ നമ്പർ RMX3366 ആണ്. എച്ച്ഡിആർ ഡിസ്പ്ലേ സപ്പോർട്ടുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസ് റിയൽ‌മി എക്സ്9 പ്രോ ആണെങ്കിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആറും ഉള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ കർവ്ഡ് എഡ്ജ് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയായിരിക്കും പ്രോ മോഡലിൽ ഉണ്ടാവുക. 2200mAh ഡ്യുവൽ സെൽ ബാറ്ററി, ആൻഡ്രോയിഡ് 11 ഒഎസ് എന്നവയും ലിസ്റ്റ് ചെയ്ത ഡിവൈസിൽ ഉണ്ട്.

ടിപ്പ്സ്റ്റർ

ടിപ്പ്സ്റ്റർ പുറത്ത് വിട്ട റിയൽമി എക്സ്9 പ്രോ സ്മാർട്ട്ഫോണിന്റെ വിവരങ്ങളിൽ കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. മുകളിൽ സൂചിപ്പിച്ച ഡിസ്പ്ലെ, ബാറ്ററി, ഒഎസ് എന്നിവയുടെ വിവരങ്ങ8 ടെന്ന വെബ്‌സൈറ്റിലെ ലിസ്റ്റിങിൽ നിന്നുമാണ് വ്യക്തമായത്. ഇതിൽ ലിസ്റ്റ് ചെയ്ത ഡിവൈസ് എക്സ്9 തന്നെയാണോ എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. ടിപ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് റിയൽ‌മി എക്സ്9 പ്രോയുടെ വില സി‌എൻ‌വൈ 2,500 നും (ഏകദേശം 28,450 രൂപയ്ക്കും) സി‌എൻ‌വൈ 3,000 നും (ഏകദേശം 34,140 രൂപ) ഇടയിലായിരിക്കും.

റിയൽ‌മി എക്സ്9

റിയൽ‌മി എക്സ്9 പ്രോയ്ക്ക് ടോൺ-ഡൌൺ വേരിയൻറ് ഉണ്ടായിരിക്കുമെന്നും അത് റിയൽ‌മി എക്സ്9 ആയിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ ഡിവൈസ് പ്രവർത്തിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും. സ്‌നാപ്ഡ്രാഗൺ 768 ജി ചിപ്‌സെറ്റിന്റെ പിൻഗാമിയാണ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി. ഈ ഡിവൈസിനെ കുറിച്ച് സൂചനകൾ മാത്രമേ ലഭ്യമായിട്ടുള്ളു. റിയൽ‌മി എക്സ്9ന് സി‌എൻ‌വൈ 2,000 നും (ഏകദേശം 22,750 രൂപ) സി‌എൻ‌വൈ 2,500 നും (ഏകദേശം 28,430 രൂപ) ഇടയിലായിരിക്കും വില.

Best Mobiles in India

English summary
The new devices in the Realme X series, the X9 and X9 Pro, will be launched soon. These devices will be priced below Rs 30,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X