Home
Mobile

റെഡ്മി 10 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും; വിലയും ഓഫറുകളും

റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി വരുന്ന ഈ സ്മാർട്ട്‌ഫോൺ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കൂടാതെ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പാനൽ, 6 ജിബി വരെ റാം, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസി, ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ്, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററി എന്നിവയെല്ലാം ഡിവൈസിൽ ഉണ്ട്.

റെഡ്മി 10: വില, ഓഫറുകൾ

റെഡ്മി 10: വില, ഓഫറുകൾ

റെഡ്മി 10 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിലും ഡിവൈസ് ലഭ്യമാണ്. ഈ മോഡലിന് 12,999 രൂപയാണ് വില. കരീബിയൻ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, പസഫിക് ബ്ലൂ എന്നീ നിറങ്ങളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, എംഐ.കോം, എംഐ ഹോം, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

റെഡ്മി 10

റെഡ്മി 10 സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ ഷവോമിയും ഫ്ലിപ്പ്കാർട്ടും 1000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളോ ഇഎംഐ ഇടപാടുകളോ ഉപയോഗിച്ച് ഫോൺ വാങ്ങുന്ന ആളുകൾക്കാണ് ഈ കിഴിവ് ലഭിക്കുന്നത്. വിവിധ റീട്ടെയിൽ ചാനലുകളിലൂടെ ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. എംഐ എക്സ്ചേഞ്ച് വഴിയുള്ള എക്സ്ചേഞ്ചിൽ 9,500 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ടിൽ ഐസിഐസിഐ ബാങ്ക് കാർഡുകൾ വഴിയോ ഇഎംഐ ഇടപാടുകൾ വഴിയോ ഫോൺ വാങ്ങുന്നവർക്ക് 1,000 രൂപ കിഴിവ് നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഹാൻഡ്സെറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

റെഡ്മി 10: സവിശേഷതകൾ

റെഡ്മി 10: സവിശേഷതകൾ

20.6:9 അസ്പാക്ട് റേഷിയോവും 400 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് റെഡ്മി 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പാനലും നൽകിയിട്ടുണ്ട്. അഡ്രിനോ 610 ജിപിയു, 6 ജിബി വരെ എൽപിഡിഡിആർ4എക്സ് റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 So എസ്ഒസിയാണ്. ബിൽറ്റ്-ഇൻ സ്റ്റോറേജ് ഉപയോഗിച്ച് 2 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും റെഡ്മി 10ൽ ഉണ്ട്. ഡ്യൂവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ൽ പ്രവർത്തിക്കുന്നു.

രണ്ട് പിൻക്യാമറകൾ

റെഡ്മി 10 സ്മാർട്ട്ഫോണിൽ രണ്ട് പിൻക്യാമറകളാണ് ഉള്ളത്. എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസറുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഈ ക്യാമറ സെറ്റപ്പിനൊപ്പം ഒരു എൽഇഡി ഫ്ലാഷും റെഡ്മി ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. 128 ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സ്ലോട്ടും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

റെഡ്മി 10ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി, എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നീ ഓൺബോഡ് സെൻസറുകളും ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 10 പായ്ക്ക് ചെയ്യുന്നത്. ഡിവൈസിനൊപ്പം വരുന്ന ചാർജർ 10W ആണ്.

Best Mobiles in India

English summary
The first sale of the Redmi 10 smartphone will take place today. Sales of the device start at 12 noon. This budget smartphone was launched in India last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X