10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

|

റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ സവിശേഷതകളുമായി വിപണിയിലെത്തിയ ഈ ഡിവൈസ് റെഡ്മി 9 ഫോണിന്റെ പിൻഗാമിയാണ്. റെഡ്മി 10ന്റെ ആഗോള വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ഡിസൈനും സവിശേഷതകളുമാണ് ഇന്ത്യൻ മോഡലിൽ ഉള്ളത്. ഈ ആഴ്ച ആദ്യം നൈജീരിയയിൽ ലോഞ്ച് ചെയ്ത റെഡ്മി 10സി സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഡിവൈസ്. റെഡ്മി 10ന്റെ ഇന്ത്യൻ മോഡൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുമായിട്ടാണ് വരുന്നത്. ഡിവൈസിൽ രണ്ട് പിൻ ക്യാമറകളും ഉണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

 

റെഡ്മി 10: വില, ലഭ്യത

റെഡ്മി 10: വില, ലഭ്യത

റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന്റെ ബേസ് വേരിയന്റിന് 10,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,999 രൂപ വിലയുണ്ട്. ഫ്ലിപ്പ്കാർട്ട്, എംഐ.കോം, എംഐ ഹോം എന്നിവയിലൂടെയാണ് റെഡ്മി 10 വിൽപ്പനയ്‌ക്കെത്തുന്നത്. ഫോണിന്റെ വിൽപ്പന മാർച്ച് 24ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴി നടക്കും. കരീബിയൻ ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, പസഫിക് ബ്ലൂ എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

ആദ്യ വിൽപ്പന
 

റെഡ്മി 10 സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയിലൂടെ വാങ്ങുന്നവർക്കായി കമ്പനി മികച്ച ചില ലോഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങിയാലോ, ഇഎംഐ ഓപ്ഷൻ ഉപയോഗിച്ച് ഡിവൈസ് വാങ്ങിയാലോ ഉപയോക്താക്കൾക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. 2020ൽ റെഡ്മി 9 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 8,999 രൂപ വിലയുമായിട്ടാണ്. റെഡ്മി 10സി കഴിഞ്ഞ ദിവസം നൈജീരിയിയിൽ ലോഞ്ച് ചെയ്തത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് എൻജിഎൻ 78,000 എന്ന വിലയുമായിട്ടാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 14,300 രൂപയോളം ആണ്.

15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

റെഡ്മി 10: സവിശേഷതകൾ

റെഡ്മി 10: സവിശേഷതകൾ

റെഡ്മി 10 സ്മാർട്ട്ഫോണിൽ 20.6:9 അസ്പാക്ട് റേഷിയോവും 400 നിറ്റ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പാനലും നൽകിയിട്ടുണ്ട്. അഡ്രിനോ 610 ജിപിയു, 6 ജിബി വരെ എൽപിഡിഡിആർ4എക്സ് റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 So എസ്ഒസിയാണ്. ബിൽറ്റ്-ഇൻ സ്റ്റോറേജ് ഉപയോഗിച്ച് 2 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും റെഡ്മി 10ൽ ഉണ്ട്. ഡ്യൂവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13ൽ പ്രവർത്തിക്കുന്നു.

പിൻക്യാമറകൾ

രണ്ട് പിൻക്യാമറകളാണ് റെഡ്മി 10 സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ പോർട്രെയ്റ്റ് സെൻസറുമാണ് ഈ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഈ ക്യാമറ സെറ്റപ്പിനൊപ്പം ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി റെഡ്മി 10ന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. 128 ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജുമായാണ് ഫോൺ ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സ്ലോട്ടും നൽകിയിട്ടുണ്ട്.

ബാറ്ററി

റെഡ്മി 10ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി, എൽടിഇ, വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് v5.0, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്സിമിറ്റി സെൻസർ എന്നീ ഓൺബോഡ് സെൻസറുകളും ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 10 പായ്ക്ക് ചെയ്യുന്നത്. ഡിവൈസിനൊപ്പം വരുന്ന ചാർജർ 10W ആണ്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽ

Best Mobiles in India

English summary
Redmi 10 smartphone launched in India. Prices of the device start at Rs 10,999. Redmi 10 sale will start from March 24.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X