കാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

|

റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റെഡ്മി ആരാധകരുടെ വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ വില കുറഞ്ഞ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കമ്പനിയുടെ ഈ സീരീസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഇതെന്നാണ് സൂചനകൾ. റെഡ്മി ഇതിനകം നോട്ട് 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നമ്പർ സീരീസ് അപ്‌ഗ്രേഡ് ചെയ്‌തിട്ടില്ല. റെഡ്മി 10 10,000 രൂപയ്‌ക്ക് മുകളിൽ വിലയുള്ള ഡിവൈസ് ആയിരിക്കാനും സാധ്യതയുണ്ട്. റെഡ്മി നോട്ട് 11 പ്രോ സീരീസ് ലോഞ്ചിനിടെയാണ് സ്മാർട്ട്‌ഫോണിന്റെ ടീസർ പുറത്ത് വിട്ടത്.

 

റെഡ്മി

റെഡ്മി നമ്പർ സീരീസ് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോണുകൾ കൊണ്ട് സമ്പന്നമാണ്. റെഡ്മി 9 വിഭാഗത്തിലെ ഡിവൈസുകൾ ഇന്ത്യയിൽ ഉണ്ടാക്കിയ ജനപ്രിതി ചെറുതല്ല. റെഡ്മി 9എ സ്മാർട്ട്ഫോൺ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. റെഡ്മി 10 സ്മാർട്ട്ഫോണും പിൻഗാമികളുടെ അതേ രീതിയിൽ ജനപ്രിതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി ഇന്ത്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫോണിന്റെ ടീസർ പുറത്ത് വിടുന്നുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുമ്പായി റെഡ്മി 10 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങൾ നോക്കാം.

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

ഡ്യുവൽ റിയർ ക്യാമറ

50 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്‌പ്ലെ, മുൻ തലമുറയേക്കാൾ രണ്ട് മടങ്ങ് വേഗതയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റ് എന്നിവയാണ് ടീസറുകളിലുള്ള റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ. ഔദ്യോഗിക വെബ്സെറ്റിലെ ലോഞ്ച് മെക്രോ സൈറ്റിലും ട്വിറ്റർ ഹാൻഡിലും വഴിയാണ് റെഡ്മി ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ആഗോള തലത്തിൽ റെഡ്മി 10 2022 മോഡൽ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് ഇന്ത്യയിൽ എത്തുന്നത്.

റെഡ്മി 10: സവിശേഷതകൾ
 

റെഡ്മി 10: സവിശേഷതകൾ

ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന റെഡ്മി 10 സ്മാർട്ട്ഫോണിൽ വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ച് നൽകിയിട്ടുണ്ട്. 6 എൻഎം സ്‌നാപ്ഡ്രാഗൺ എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്ന് ടീസറുകളിൽ നിന്നും വ്യക്തമാകുന്നു. ഇത് സ്നാപ്ഡ്രാഗൺ 680 എസ്ഒസി തന്നെ ആയിരിക്കാനാണ് സാധ്യത. റെഡ്മി 10 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കും. ആഗോള വിപണിയിൽ റെഡ്മി 10, റെഡ്മി 10 2022 എന്നിവ ക്വാഡ് റിയർ ക്യാമറയുമായിട്ടാണ് എത്തിയത്.

15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ഫിംഗർപ്രിന്റ് സെൻസർ

റെഡ്മി 10 സ്മാർട്ട്ഫോണിന്റെ റിയർ പാനലിൽ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കും. യുഎഫ്എസ് 2.2 "അൾട്രാ-ഫാസ്റ്റ് സ്റ്റോറേജ്" ഫീച്ചറും ഈ ഡിവൈസിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിട്ടിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേല്ഡ് എംഐയുഐ 13ൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. കൂടാതെ വ്യത്യസ്ത റാം വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും. അടുത്തിടെ നൈജീരിയയിൽ ലോഞ്ച് ചെയ്ത റെഡ്മി 10സിയുടെ റീബ്രാൻഡഡ് വേരിയന്റായിരിക്കാം ഇത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

റെഡ്മി 10: വില

റെഡ്മി 10: വില

രണ്ട് വർഷം മുമ്പ് ഇന്ത്യയിലെത്തിയ റെഡ്മി 9 സ്മാർട്ട്ഫോണിന്റെ അതേ വില നിലവാരം തന്നെയായിരിക്കും റെഡ്മി 10 സ്മാർട്ട്ഫോണിനും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 8,999 രൂപ വിലയുമായിട്ടാണ് റെഡ്മി 9 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത റെഡ്മി 10 പ്രൈമിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കും റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുക. 12,499 രൂപയാണ് റെഡ്മി 10 പ്രൈമിന്റെ വില.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽ

Best Mobiles in India

English summary
Redmi 10 Smartphone will be launched in India today. The device comes with a dual rear camera setup with a 50MP primary sensor, a water drop style notch display and a Qualcomm processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X