Home
Mobile

പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 10X സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ചോർന്നു

കുറച്ച് ദിവസങ്ങളായി റെഡ്മിയുടെ പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 10 എക്സ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള ധാരാളം റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുന്നുമുണ്ട്. അതിനിടെ ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തികൊണ്ട് പുതിയ ലീക്ക് റിപ്പോർട്ട് പുറത്ത് വന്നു.

റെഡ്മി

റെഡ്മിയുടെ ജനറൽ മാനേജർ ലു വെയ്ബിംഗ് വെയ്‌ബോയിലെ റെഡ്മിയുടെ ഈ പുതിയ ഫോൺ പുറത്തിറക്കുന്ന കാര്യം സ്ഥിരീകരിച്ചത് മുതൽ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ലീക്ക് റിപ്പോർട്ടുകളും ഊഹങ്ങളും ഓൺലൈനിൽ പ്രചരിക്കാൻ ആരംഭിച്ചു. മെയ് മാസത്തിൽ ചൈനയിലെ റെഡ്മി ഉപയോക്താക്കൾക്കായി ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

പുതിയ ഫോൺ

റെഡ്മി 10X സ്മാർട്ട്ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ പ്രചരിക്കുന്നതിനിടെ പ്രശസ്ത ടിപ്സ്റ്റർ ഇഷാൻ അഗർവാളിന്റെ ലീക്ക് റിപ്പോർട്ട് 91 മൊബൈൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റെഡ്മി 10 എക്സിന്റെ സവിശേഷതകളെയും കളർ വേരിയന്റുകളെയും വെളിപ്പെടുത്തുന്നതാണ് ഈ ലീക്ക് റിപ്പോർട്ട്. അധികം വൈകാതെ തന്നെ ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റെഡ്മി 10X: സവിശേഷതകൾ

റെഡ്മി 10X: സവിശേഷതകൾ

ലീക്ക് റിപ്പോർട്ട് അനുസരിച്ച് റെഡ്മി 10 എക്‌സിന്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടത് ഈ ഡിവൈസ് 4 ജി, 5 ജി വേരിയന്റുകളിൽ പുറത്തിറക്കും എന്നതാണ്. 4 ജി റാം + 128 ജിബി റോം, 6 ജിബി റാം + 128 ജിബി റോം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്‌ഫോണിന്റെ 4 ജി വേരിയൻറ് എത്തുക. വൈറ്റ്, ഗ്രീൻ, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിൽ ഡിവൈസ് പുറത്തിറങ്ങും.

സ്റ്റോറേജ് വേരിയന്റുകൾ

6 ജിബി റാം + 64 ജിബി റോം, 6 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 256 ജിബി റോം എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി 10 എക്സിന്റെ 5 ജി വേരിയന്റ് പുറത്തിറങ്ങുകയെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ സിൽവർ, ഗോൾഡൻ, വയലറ്റ്, ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ പുറത്തിറക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഡിസ്‌പ്ലേ

6.403 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 2340 x 1080 പിക്‌സൽ റെസല്യൂഷൻ, 48 എംപി, 8 എംപി, 2 എംപി, 2 എംപി സെൻസറുകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയും റെഡ്മി 10 എക്‌സിൽ ഉണ്ടായിരിക്കുമെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 13 എംപി സെൽഫി ക്യാമറ സെൻസറും 5020 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും.

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ്

റെഡ്മി 10 എക്‌സിന്റെ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് വെളിപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ച് യുഎസ്ബി ടൈപ്പ്-സി പോർട്ട്, 4 ജി എൽടിഇ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിലെ മറ്റ് വിവരങ്ങൾ. ഗീക്ക്ബെഞ്ച് ഡാറ്റാബേസ് അനുസരിച്ച് 1.8GHz മീഡിയടെക് ഹീലിയോ ജി 70 SoCയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക, ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക.

റെഡ്മി 10 എക്സ് 5 ജി

റെഡ്മി 10 എക്സ് 5 ജി സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളെല്ലാം ഊഹങ്ങളോ ലീക്ക് റിപ്പോർട്ടുകളോ ആണ്. ഇവയെ പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല. സ്മാർട്ട്ഫോൺ സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഇതുവരെ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി 10 എക്സ് 4 ജിയുടെ വില ആർ‌എം‌ബി 1499 (ഏകദേശം 16,000 രൂപ)യായിരിക്കും. ഇത് എത്രത്തോളം കൃത്യമാണ് എന്നറിയാൻ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കണം.

റെഡ്മി 10 എക്സ് പ്രോ

റെഡ്മി 10 എക്സ് പ്രോ

8 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 256 ജിബി റോം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ റെഡ്മി 10 എക്സ് പ്രോ പുറത്തിറക്കാൻ സാധ്യതയുണ്ട്, ഗോൾഡ്, വയലറ്റ്, ഡാർക്ക് ബ്ലൂ, സിൽവർ/ വൈറ്റ് നിറങ്ങളിലായിരിക്കും ഡിവൈസ് അവതരിപ്പിക്കുക. പുതിയ ഡിവൈസിന്ംറെ 5 ജി വേരിയന്റിന് എത്രയായിരിക്കും വിലയെന്ന കാര്യം ലീക്ക് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല. അധികം വൈകാതെ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
Redmi 10X smartphone is believed to arrive in both 4G and 5G variants. The 4G variant of the smartphone is said to arrive in two variants - 4GB RAM + 128GB ROM and 6GB RAM + 128GB ROM. And, it could be launched in white, green and sky blue color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X