Home
Mobile

കളറ് മാറി, വില കുറഞ്ഞു... നേട്ടം രണ്ടുണ്ട്; റെഡ്മി 14 പ്രോ സീരീസ് ഷാംപെയ്ൻ ഗോൾഡ് വേരിയന്റ് ലോഞ്ച് ചെയ്തു

റെഡ്മി തങ്ങളുടെ 14 പ്രോ സീരീസ് ഫോണുകൾ പുതിയ കളർ വേരിയന്റിൽ പുറത്തിറക്കി. റെഡ്മി 14 പ്രോ സീരീസിൽ റെഡ്മി 14 പ്രോ, റെഡ്മി ​14 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്. ഇവ രണ്ടും ഇപ്പോൾ ഷാംപെയ്ൻ ഗോൾഡ് കളർ വേരിയന്റിൽ (Redmi Note 14 Pro series Champagne Gold colour variant) റിയൽമി ഇന്ന് അ‌വതരിപ്പിച്ചിരിക്കുന്നു. സ്‌പെക്ടർ ബ്ലൂ, ടൈറ്റാൻ ബ്ലാക്ക്, ഫാന്റം പർപ്പിൾ (ലെതർ ഫിനിഷ്) എന്നീ കളർ ഓപ്ഷനുകളിലാണ് ഇതുവരെ ഈ ഫോണുകൾ ലഭ്യമായിരുന്നത്.

ഇന്ന് മുതൽ (ജൂ​ലൈ 1) ആമസോൺ, ഫ്ലിപ്കാർട്ട്, ഇന്ത്യയിലെ അംഗീകൃത ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോണുകളുടെ ഷാംപെയ്ൻ ഗോൾഡ് വേരിയന്റുകൾ വാങ്ങാൻ ലഭ്യമാകും. പുതിയ കളർ ഓപ്ഷനിൽ ലഭ്യമായതിന് പുറമേ മറ്റൊരു നേട്ടം കൂടി റിയൽമി ആരാധകർക്കുണ്ട്. ​

റെഡ്മി 14 പ്രോ സീരീസ് ഷാംപെയ്ൻ ഗോൾഡ് വേരിയന്റ് എത്തി, വില കുറഞ്ഞു

ലോഞ്ച് ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ റെഡ്മി നോട്ട് 14 പ്രോ സീരീസ് ഫോണുകൾ വാങ്ങാം എന്നതാണ് അ‌ത്. റെഡ്മി നോട്ട് 14 പ്രോ 5ജിയുടെ (Redmi Note 14 Pro 5G) 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 23,999 രൂപയായിരുന്നു വില. എന്നാലിത് ഇപ്പോൾ 22,999 രൂപയ്ക്ക് പുറത്തിറക്കിയിരിക്കുന്നു. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 21999 രൂപയ്ക്ക് വാങ്ങാം.

അ‌തേപോലെ റെഡ്മി നോട്ട് 14 പ്രോ 5ജിയുടെ 8GB + 256GB വേരിയന്റിന് 25999 രൂപയായിരുന്നു മുൻപ് വില. ഇപ്പോഴിത് 24999 രൂപയ്ക്ക് എത്തിയിരിക്കുന്നു. ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 23999 രൂപ വിലയിൽ ഇത് വാങ്ങാനാകും. അ‌തായത് രണ്ട് വേരിയന്റുകൾക്കും 2000 രൂപയുടെ ആകെ ഡിസ്കൗണ്ട് ലഭ്യമാകും.

റെഡ്മി 14 പ്രോ സീരീസ് ഷാംപെയ്ൻ ഗോൾഡ് വേരിയന്റ് എത്തി, വില കുറഞ്ഞു

റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro Plus) 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് മുൻപ് 29,999 രൂപയായിരുന്നു വില. എന്നാലിപ്പോഴിത് 27,999 രൂപ വിലയിൽ എത്തിയിരിക്കുന്നു. കൂടാതെ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 26,999 രൂപയ്ക്ക് വാങ്ങാനാകും. ഇതിന്റെ 8GB + 256GB വേരിയന്റിന് മുൻപ് 31,999 രൂപയായിരുന്നു വില. ഇതിന്റെ പുതിയ വില 28999 രൂപയും ഓഫറിൽ ലഭ്യമാകുന്ന വില 28999 രൂപയുമാണ്.

റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജിയുടെ 12GB + 512GB ടോപ് വേരിയന്റിന് മുൻപ് 34,999 രൂപയായിരുന്നു വില. ഇപ്പോഴിത് 32999 രൂപ വിലയിൽ പുറത്തിറക്കിയിരിക്കുന്നു. കൂടാതെ ഓഫർ പ്രയോജനപ്പെടുത്തിയാൽ 31999 രൂപ വിലയിൽ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത HDFC ബാങ്ക്, SBI, ആക്സിസ് ബാങ്ക്, IDFC ബാങ്ക്, RBL ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 1,000 രൂപ ഡിസ്കൗണ്ടാണ് ലഭ്യമാകുക.

9 മാസം വരെ നോ കോസ്റ്റ് EMI, ഷവോമി ഈസി ഫിനാൻസ് വഴി ഡൗൺ പേയ്‌മെന്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. പുതിയ കളർ ഓപ്ഷനുകളിൽ എത്തിയെങ്കിലും ഈ ഫോണുകളുടെ മറ്റ് ഫീച്ചറുകളിൽ മാറ്റമില്ല. നോട്ട് 14 പ്രോയുടെ കരുത്ത് 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ര- 4nm പ്രൊസസറും 14 പ്രോ പ്ലസ് മോഡലിന്റെ കരുത്ത് 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3-4nm പ്രോസസറുമാണ്.

റെഡ്മി 14 പ്രോ സീരീസ് ഷാംപെയ്ൻ ഗോൾഡ് വേരിയന്റ് എത്തി, വില കുറഞ്ഞു

ചിപ്സെറ്റിന് പുറമേ ക്യാമറ, ബാറ്ററി എന്നിവയുടെ കാര്യത്തിലും റെഡ്മി നോട്ട് 14 പ്രോ, 14 പ്രോ പ്ലസ് എന്നിവ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയുടെ ഫീച്ചറുകൾ വിശദമായി അ‌റിയാൻ Redmi Note 14 Pro, Redmi Note 14 Pro Plus എന്നിവയിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
Redmi 14 Pro 5G and Redmi 14 Pro Plus 5G have been launched in Champagne Gold colour variant. The Champagne Gold variants of these smartphones will be available for purchase from July 1 via Amazon, Flipkart and authorised Xiaomi retail stores in India. With the launch offer, the Redmi 14 Pro 5G can be purchased at a price of Rs 21,999 and the 14 Pro Plus 5G at a price of Rs 26,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X