Home
Mobile

ഷവോമി റെഡ്മി 8 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു; വിലയും സവിശേഷതകളും

ഷവോമി ഈ മാസം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് റെഡ്മി 8 . ഈ വർഷം തുടക്കത്തിൽ രാജ്യത്ത് വിപണിയിലെത്തിയ റെഡ്മി 7 ന്റെ പിൻഗാമിയാണ് ഈ മോഡൽ. റെഡ്മി 8 ൻറെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. സ്മാർട്ട്‌ഫോണിൻറെ 4 ജിബി റാം മോഡലിൻറെ വിൽപ്പനയാണ് ഇന്ന് ആരംഭിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന ആരംഭിച്ചത്.

റെഡ്മി 8 ലഭ്യമായിത്തുടങ്ങി

ഫ്ലിപ്കാർട്ട്, ഷവോമിയുടെ സ്വന്തം ഇ-സ്റ്റോർ ആയ mi.com എന്നിവയിലും എംഐ ഹോം സ്റ്റോറുകളിലും റെഡ്മി 8 ലഭ്യമായിത്തുടങ്ങി. എല്ലാ പ്ലാറ്റ്ഫോമുകളിലും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ മാത്രമേ ഇപ്പോൾ ലഭ്യമാകുന്നുള്ളു. സ്പെഷ്യൽ സെയിലിൻറെ ഭാഗമായി റെഡ്മി 8 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയൻറ് 7,999 രൂപയ്ക്ക് ലഭിക്കും. ഇതൊരു പരിമിത കാലയളവിലേക്ക് മാത്രമുള്ള ഓഫറാണ്.

റെഡ്മി 8 വില

റെഡ്മി 8 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയൻറിന് ശരിക്കും റീട്ടെയിൽ വില 8,999 രൂപയാണ്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ അടിസ്ഥാന മോഡലിന് 7,999 രൂപയാണ് വില. ഓക്സി ബ്ലാക്ക്, റൂബി റെഡ്, സഫയർ ബ്ലൂ, എമറാൾഡ് ഗ്രീൻ എന്നിങ്ങനെ എല്ലാ കളർ ഓപ്ഷനുകളും ഇന്ന് ആരംഭിച്ച വിൽപ്പനയിൽ ലഭ്യമാണ്.

ഓഫറുകൾ

mi.comൽ നിന്ന് റെഡ്മി 8 വാങ്ങുന്ന ഉപയോക്താക്കൾക്ക് എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളുപയോഗിച്ചാൽ ഷോപ്പിംഗിൽ 10 ശതമാനം ഇൻസ്റ്റൻറ് ഡിസ്കൌണ്ട് (1,000 രൂപ വരെ മിനിമം ഡിസ്കൌണ്ട്) പോലുള്ള മികച്ച ഓഫറുകൾ ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം കിഴിവ്, ഇഎംഐ ഓപ്ഷൻ എന്നിവ ലഭ്യമാണ്.

സവിശേഷതകൾ

റെഡ്മി 8ൻറെ സവിശേഷതകൾ പരിശോധിച്ചാൽ റെഡ്മി 7ൽ നിന്നും വലിയ മാറ്റങ്ങൾ കമ്പനി നൽകിയിരിക്കുന്നതായി കാണാം. റെഡ്മി 8 ന് 6.22 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയാണ് നൽകിയിരിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമായി പെയർ ചെയ്ത ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 പ്രോസസറാണ് ഇതിലുള്ളത്. വിലകുറഞ്ഞ റെഡ്മി 8 എയിൽ ഉപയോഗിച്ചിരിക്കുന്ന അതേ ചിപ്പാണ് ഇതിലും ഉള്ളത്.

ക്യാമറ

ക്യാമറയുടെ കാര്യം പരിശോധിച്ചാൽ റെഡ്മി 8ൻറെ ബാക്ക് പാനലിൽ രണ്ട് ഇമേജ് സെൻസറുകളും മുൻവശത്ത് സിംഗിൾ സെൻസറുമാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത് ഡ്യൂവൽ 12 പിഡി ഉള്ള ഒരു പ്രാഥമിക 12 എംപി സോണി 363 സെൻസറും സെക്കൻഡറിയായി 2 എംപി ഡെപ്ത് സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കായി, റെഡ്മി 8 ൽ 8 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്. അത് AI പോർട്രെയിറ്റ് മോഡ് പോലുള്ള നിരവധി AI സവിശേഷതകളോടെയാണ് വരുന്നത്.

ബാറ്ററി

റെഡ്മി 8 ന് മികച്ച ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. യുഎസ്ബി ടൈപ്പ് സി, ഡ്യുവൽ സിം കാർഡ് സ്ലോട്ട്, ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് (512 ജിബി വരെ), 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, പി 2 ഐ നാനോ കോട്ടിംഗ്, എന്നിവയാണ് ഫോണിൻറെ മറ്റ് പ്രധാന സവിശേഷതകൾ.

Best Mobiles in India

English summary
Xiaomi launched the Redmi 8 in India earlier this month. It is the successor to the Redmi 7 that launched in the country beginning this year. The Redmi 8 is all set to go on sale in India today. Notably, only the 4GB RAM model of the smartphone will be available for purchase in the country today. The sale of the Redmi 8 will begin at 12 noon today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X