Home
Mobile

റെഡ്മി 8A ഡ്യുവൽ 3 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റ് പുറത്തിറങ്ങി; വിൽപ്പന ജൂൺ 15ന്

ഫെബ്രുവരിയിലാണ് റെഡ്മി 8A ഡ്യുവൽ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരുന്നു ഈ ഡിവൈസ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു വേരിയന്റ് കൂടി പുറത്തിറക്കിയിരിക്കുകയാണ് റെഡ്മി. 3 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള പുതിയ വേരിയന്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 8,999 രൂപയാണ് ഇതിന്റെ വില. റാം, സ്റ്റോറേജ് എന്നിവയൊഴികെ മറ്റ് സവിശേഷതകളിലൊന്നും മാറ്റം വരുത്തിയിട്ടില്ല.

റെഡ്മി 8A ഡ്യുവൽ പുതിയ വേരിയൻറ്

റെഡ്മി 8A ഡ്യുവൽ പുതിയ വേരിയൻറ്

നേരത്തെ, 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, 3 ജിബി റാം + 32 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലായിരുന്നു റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നത്. ഇതിൽ 2ജിബി റാം വേരിയന്റിന് 7,4999 രൂപയും 3ജിബി റാം വേരിയന്റിന് 7,999 രൂപയുമാണ് വില. പുതിയ 3 ജിബി റാമും 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള പുതിയ വേരിയൻറിന് നേരത്തെ സൂചിപ്പിച്ചതുപോലെ 8,999 രൂപയാണ് വില. ഈ പുതിയ വേരിയന്റിന് ജൂൺ 15ന് ഉച്ചയ്ക്ക് 12 മണി മുതൽ എംഐ.കോം, ആമസോൺ ഇന്ത്യ എന്നിവയുൾപ്പെടെ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളിൽ വിൽപ്പനയ്ക്കെത്തും.

റെഡ്മി 8A ഡ്യുവൽ: സവിശേഷതകൾ

റെഡ്മി 8A ഡ്യുവൽ: സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ റാം, സ്റ്റോറേജ് എന്നിവയൊഴികെ റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റിൽ മറ്റ് സവിശേഷതളൊന്നും മാറിയിട്ടില്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 439 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജിനൊപ്പം മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാനുള്ള സംവിധാനവും റെഡ്മി നൽകുന്നുണ്ട്. ആൻഡ്രോയിഡ് 9.0 പൈ ബേസ്ഡ് MIUI 11 കസ്റ്റം സ്കിനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

റെഡ്മി 8A ഡ്യുവൽ: ഡിസ്പ്ലെ

റെഡ്മി 8A ഡ്യുവൽ: ഡിസ്പ്ലെ

6.22 ഇഞ്ച് ഡിസ്പ്ലെയുള്ള സ്മാർട്ട്‌ഫോണാണ് റെഡ്മി 8 എ ഡ്യുവൽ. വാട്ടർ ഡ്രോപ്പ് നോച്ച്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയുള്ള എച്ച്ഡി+ ഡിസ്‌പ്ലേയാണിത്. ഔറ എക്സ്ഗ്രിപ്പ് ഡിസൈനാണ് ഫോണിന്റേത്. റെഡ്മി ഈ ബജറ്റ് ഡിവൈസിൽ ഫിംഗർപ്രിന്റ് അൺലോക്ക് നൽകിയിട്ടില്ല. സുരക്ഷയ്ക്കായി പാറ്റേണോ പിൻ അൺലോക്കോ നൽകാൻ കഴിയും. 18 എം ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 5W ചാർജറും ഉള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 8 എ ഡ്യുവലിൽ നൽകിയിട്ടുള്ളത്.

റെഡ്മി 8A ഡ്യുവൽ: ക്യാമറ

റെഡ്മി 8A ഡ്യുവൽ: ക്യാമറ

13 എംപി പ്രൈമറി സെൻസറിയും 2 എംപി സെക്കൻഡറി ലെൻസും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പാണ് റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണിൽ ഉള്ളത്. 8 എംപി സെൽഫി ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ഡ്യുവൽ സിം സപ്പോർട്ട്, ജിപിഎസ് തുടങ്ങിയ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ റെഡ്മി ഉൾപ്പെടുത്തിയിട്ടുണ്ട്.

ബജറ്റ് വിഭാഗം

ബജറ്റ് വിഭാഗത്തിലെ ജനപ്രിയ സ്മാർട്ട്‌ഫോണുകളിലൊന്നായ റെഡ്മി 8 എ ഡ്യുവൽ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. പുതിയ റാം വേരിയൻറ് കൂടുതൽ സ്റ്റോറേജ് സ്പൈസ് ആവശ്യമുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്തും. പുതിയ സ്റ്റോറേജ് വേരിയന്റ് പുറത്തിറക്കിയപ്പോഴും ഫോണിന്റെ വില 10,000 രൂപയിൽ താഴെ നിലനിർത്താൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്.

Best Mobiles in India

English summary
Redmi 8A Dual smartphone was announced back in February with two models. The budget smartphone is in the news once again with a new variant. The smartphone is now available in the 3GB RAM variant with 64GB internal storage for Rs. 8,999. Most of the other features of the Redmi 8A Dual remain the same.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X