മികച്ച ഫീച്ചറുകളുമായി റെഡ്മി 8എ വിപണിയിൽ

|

ഇന്ത്യൻ വിപണിയിൽ വിജയം നേടിയ റെഡ്മി 7 എ സ്മാർട്ട്‌ഫോണിന്റെ പിൻഗാമിയെ ഷവോമി പുറത്തിറക്കി. പുതിയ റെഡ്മി 8 എ കമ്പനിയുടെ ഏറ്റവും അഫോഡബിൾ പ്രൈസ് ഡിവൈസുകളുടെ നിരയിലേക്ക് നിരവധി പുതുമകൾ‌ കൊണ്ടുവരുന്നു. വിലയുടെ കാര്യം ആദ്യം പരിഗണിക്കുന്ന ഉപഭോക്താക്കളെയാണ് റെഡ്മി 7എ ലക്ഷ്യമിടുന്നത്. മിക്കവാറും എല്ലാ കാര്യങ്ങളിലും റെഡ്മി 7 എയേക്കാൾ മികച്ചതാണ് റെഡ്മി 8 എ. പുതിയ ഡിസൈൻ, വലിയ ഡിസ്പ്ലേ, മികച്ച ക്യാമറകൾ, ശക്തമായ 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റ് എന്നിവ റെഡ്മി 8എയിൽ കമ്പനി നൽകിയിരിക്കുന്നു.

ഷവോമി റെഡ്മി 8എയുടെ വില

ഷവോമി റെഡ്മി 8എയുടെ വില

ഷവോമി റെഡ്മി 8എയുടെ വില ആരംഭിക്കുന്നത് 6,499 രൂപയിലാണ്. 2 ജിബി റാം + 32 ജിബി റോം കോൺഫിഗറേഷനാണ് ഈ വില. 3 ജിബി + 32 ജിബി വേരിയൻറിന് 6,999 രൂപയാണ് വില. റെഡ്മി 7 എയുടെ കാര്യം പരിശോധിച്ചാൽ സ്മാർട്ട്‌ഫോൺ പ്രാരംഭ വിലയായ 5,999 രൂപയ്ക്ക് തന്നെയാണ് വിൽക്കുന്നത്. നിങ്ങൾ ഒരു ബജറ്റ് സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണെങ്കിൽ റെഡ്മി 8 എ ഒരു മികച്ച ഓപ്ഷനാണ്. സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ, പെർഫോമൻസ് എന്നിവ പരിശോധിക്കാം.

റെഡ്മി 8 എയുടെ ഡിസൈൻ

റെഡ്മി 8 എയുടെ ഡിസൈൻ

പുതിയ റെഡ്മി 8 എ ഈ വർഷം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സബ് 8 കെ സ്മാർട്ട്‌ഫോണാണ്. റെഡ്മി 7 എയിൽ നിന്ന് വ്യത്യസ്തമായി, ഷിയോമിയുടെ ഔറ ഡിസൈൻ രീതിയിലാണ് റെഡ്മി 8 എ നിർമ്മിച്ചിരിക്കുന്നത്. പുതിയ രൂപകൽപ്പന ഹാൻഡ്‌സെറ്റിനെ കൂടുതൽ ആകർഷകവും കൈവശം വയ്ക്കാൻ സുഖകരവുമാക്കുന്നുവെന്ന് ഷിയോമി അവകാശപ്പെടുന്നു. പുതിയ റെഡ്മി 8 എയുടെ ‘ഔറ വേവ്' രൂപകൽപ്പന പ്രീമിയവും എർഗോണോമിക് ലുക്കും ഫോണിന് നൽകുന്നു.

സ്പ്ലാഷ് പ്രൂഫ് നാനോ കോട്ടിങ്

സ്പ്ലാഷ് പ്രൂഫ് നാനോ കോട്ടിങ്

പി 2 ഐ സ്പ്ലാഷ് പ്രൂഫ് നാനോ കോട്ടിംഗ് ലഭിക്കുന്ന ഷവോമിയുടെ ആദ്യത്തെ എ-സീരീസ് ഹാൻഡ്‌സെറ്റ് കൂടിയാണ് റെഡ്മി 8 എ. റെഡ്മി 7 എയേക്കാൾ മോടിയുള്ള ഈ സ്മാർട്ട്ഫോൺ മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് സ്മഡ്ജുകളും വിരലടയാളങ്ങളും കുറച്ച് മാത്രം പകർത്തുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, സൺസെറ്റ് റെഡ്, ഓഷ്യൻ ബ്ലൂ കളർ വേരിയന്റുകളിൽ റെഡ്മി 8 എ ലഭ്യമാണ്.

റെഡ്മി 8 എയുടെ ഡിസ്പ്ലെ

റെഡ്മി 8 എയുടെ ഡിസ്പ്ലെ

ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം റെഡ്മി 8 എ ഒരു എച്ച്ഡി സ്‌ക്രീൻ നൽകുന്നുണ്ടെങ്കിലും സ്ക്രീൻ സൈസ് വലുതാണ്. മുകളിൽ ഒരു നോച്ചും നൽകിയിരിക്കുന്നു. 720p റെസല്യൂഷനോടുകൂടിയ 6.22 "ഡിസ്പ്ലേയാണ് റെഡ്മി 8 എയിൽ ഉള്ളത്. 19: 9 ആസ്പാക്ട് റേഷിയേ ഡിസ്പ്ലേ റെസല്യൂഷൻ ഇല്ലെങ്കിലും മികച്ച കളർ റിപ്രൊഡക്ഷൻ നൽകുന്നു. വീഡിയോ പ്ലേബാക്കിനും ഗെയിംപ്ലേയ്ക്കും സ്‌ക്രീൻ മികച്ച അനുഭവം നൽകുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ ഉള്ള സ്ക്രീൻ മികച്ച ടച്ച് റസ്പോൺസാണ് നൽകുന്നത്.

സിംഗിൾ ലെൻസ് ക്യാമറ സെറ്റ്പ്പ്

സിംഗിൾ ലെൻസ് ക്യാമറ സെറ്റ്പ്പ്

സിംഗിൾ ലെൻസ് ക്യാമറ ഹാർഡ്‌വെയർ തന്നെയാണ് റെഡ്മി 8 എയിലും നൽകിയിരിക്കുന്നത്. ഫോണിൽ 12 എംപി പിൻ ക്യാമറയും 8 എംപി സെൽഫി ക്യാമറയുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഷവോമി അഫോഡബിളായ എ സീരിസ് നിരയിൽ റെഡ്മി 9 എയിലെങ്കിലും ട്രിപ്പിൾ ക്വാമറ സെറ്റ്പ്പ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരവധി ഫീച്ചറുകളുള്ള ക്യാമറ അപ്ലിക്കേഷൻ

നിരവധി ഫീച്ചറുകളുള്ള ക്യാമറ അപ്ലിക്കേഷൻ

ഷവോമിയിടെ അടുത്തിടെ പുറത്തിറങ്ങിയ ഡിവൈസുകളിൽ നമ്മൾ കണ്ട അതേ ക്യാമറ ആപ്ലിക്കേഷനിലാണ് റെഡ്മി 8എയുടെ ക്യാമറയും പ്രവർത്തിക്കുന്നത്. എന്നിരുന്നാലും അപ്ലിക്കേഷൻ അത്ര വേഗത്തിൽ പ്രതികരിക്കുന്നില്ല. എച്ച്ഡിആർ, പോർട്രെയിറ്റ് ഷോട്ടുകൾ പ്രോസസ്സ് ചെയ്യുന്നതിന് ആപ്പ് കുറച്ച് സമയമെടുക്കുന്നുണ്ട്.

പകൽ വെളിച്ചത്തിൽ മികച്ച ഔട്ട്പുട്ട്

പകൽ വെളിച്ചത്തിൽ മികച്ച ഔട്ട്പുട്ട്

ഷവോമി പോക്കോ F1, വിവോ Nex എന്നിവയിൽ മുമ്പ് പരീക്ഷിച്ച സോണി IMX363 സെൻസർ തന്നെയാണ് റെഡ്മി 8 എയിലും ഉള്ളത്. പകൽ വെളിച്ചത്തിൽ മികച്ച ക്യാളിറ്റി തന്നെ ഈ ക്യാമറ നൽകുന്നു. 12 എംപി പിൻ ക്യാമറയ്ക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോകെ ഇഫക്റ്റ് സൃഷ്ടിക്കാനും ടൈംലാപ്സ് വീഡിയോകൾ ഷൂട്ട് ചെയ്യാനും കഴിയും. റെഡ്മി 8 എയിൽ സ്ലോ മോഷൻ വീഡിയോ സപ്പോർട്ട് ഇല്ല. 8 എംപി സെൽഫി ക്യാമറ അനുകൂലമായ ലൈറ്റിംഗിൽ മാത്രമേ നല്ല പിക്ച്ചറുകൾ നൽകുന്നുള്ളു.

ബാറ്ററി, എസ്ഡികാർഡ് പോർട്ട്, ടൈപ്പ് സി പോർട്ട്

ബാറ്ററി, എസ്ഡികാർഡ് പോർട്ട്, ടൈപ്പ് സി പോർട്ട്

ബീഫിയർ 5,000 എംഎഎഎച്ച് ബാറ്ററി യൂണിറ്റും ടൈപ്പ്-സി പോർട്ടും വാഗ്ദാനം ചെയ്യുന്ന ആദ്യ എ-സീരീസ് സ്മാർട്ട്‌ഫോണാണ് റെഡ്മി 8 എ. കുറഞ്ഞ വിലയ്ക്ക് ടൈപ്പ്-സി പോർട്ട് ഉള്ള ഒരേയൊരു സ്മാർട്ട്‌ഫോൺ കൂടിയാണ് റെഡ്മി 8 എ. 720p സ്‌ക്രീനിനൊപ്പം ചേർന്ന് ഫോണിന് 2 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ടെങ്കിലും ഫോണിനൊപ്പം ബോക്സിൽ 10W ചാർജറുമായി മാത്രമേ കമ്പനി നൽകുന്നുള്ളു.

പ്രോസസ്സിംഗ് പവറിൽ മാറ്റം ഇല്ല

പ്രോസസ്സിംഗ് പവറിൽ മാറ്റം ഇല്ല

റെഡ്മി 8 എയ്‌ക്കൊപ്പം ശക്തമായ ചിപ്‌സെറ്റ് പ്രതീക്ഷിച്ചിരുന്നവരെ ഫോൺ നിരാശരാക്കുന്നു. സിപിയു ഡിപ്പാർട്ട്മെൻറിൽ നവീകരണങ്ങളൊന്നും ഷവോമി വാഗ്ദാനം ചെയ്തിട്ടില്ല. റെഡ്മി 7 എ പോലെ, റെഡ്മി 8 എയ്ക്കും ക്വാൽകോം സ്നാപ്ഡ്രാഗൺ 439 ചിപ്സെറ്റാണ് ഉള്ളത്. എൻട്രി ലെവൽ ഡിവൈസുകളുടെ മാന്യമായ പ്രോസസറാണ് ഒക്ടാകോർ എസ്ഡി 439 സോക്ക്. വെബ് ബ്രൌസിംഗ്, മീഡിയ പ്ലേബാക്ക്, ലൈറ്റ് ഗെയിമുകൾ എന്നിവ പോലുള്ള അടിസ്ഥാനകാര്യങ്ങൾ ഈ പ്രോസസർ നന്നായി ചെയ്യുന്നു.

ഫിങ്കർപ്രിൻറ് സ്കാനൽ ഇല്ല

ഫിങ്കർപ്രിൻറ് സ്കാനൽ ഇല്ല

റെഡ്മി 8എയിൽ ഷവോമി ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടില്ല. മാത്രമല്ല സോഫ്റ്റ്വെയർ പിന്തുണയുള്ള ഫേസ് അൺലോക്ക് മാത്രമേ ഫോണിൽ നൽകിയിട്ടുള്ളു. റെഡ്മി 8 എ സുരക്ഷയോടുകൂടി ഉപയോഗിക്കാൻ പാസ്‌വേഡുകളും പിൻ പോലുള്ള പഴയ സുരക്ഷാ മോഡുകളും ഉപയോഗിക്കുന്നത് നന്നായിരിക്കും. സോഫ്റ്റ്വെയർ പരിശോധിച്ചാൽ റെഡ്മി 8 എ ആൻഡ്രോയിഡ് 9 Pie അടിസ്ഥാനമാക്കിയുള്ള MIUI 10 ൽ പ്രവർത്തിക്കുന്നു.

ഷവോമി റെഡ്മി 8A ലഭ്യത

ഷവോമി റെഡ്മി 8A ലഭ്യത

റെഡ്മി 8 എ സ്മാർട്ട്ഫോൺ Mi.com, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽ സെപ്റ്റംബർ 29ന് പകൽ 11:59 മുതൽ ലഭ്യമാകും. സെപ്റ്റംബർ 30 നകം പുതിയ റെഡ്മി എ-സീരീസ് ബജറ്റ് സ്മാർട്ട്‌ഫോണും മി ഹോംസിൽ ലഭ്യമാക്കും. മാത്രമല്ല, റെഡ്മി 8 എ ഉടൻ തന്നെ ഇന്ത്യയിലെ മറ്റെല്ലാ ഓഫ്‌ലൈൻ സ്റ്റോറുകളിലും കമ്പനി ലഭ്യമാക്കും.

റെഡ്മി 8എ; ബജറ്റ് സ്മാർട്ട്‌ഫോണെന്ന നിലയിൽ

റെഡ്മി 8എ; ബജറ്റ് സ്മാർട്ട്‌ഫോണെന്ന നിലയിൽ

എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഷിയോമി വീണ്ടും തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുകയാണ്. റെഡ്മി 8 എയിലുള്ള ഹാർഡ്‌വെയറുകളും സവിശേഷതകളും മറ്റ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ മോഡലുകളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കും. റെഡ്മി 8 എ ബജറ്റ് സ്മാർട്ട്‌ഫോണിന് പകരം റിയൽ‌മി എന്തായിരിക്കം പുറത്തിറക്കുകയെന്നറിയാൻ ആകാംഷ ഏറുകയാണ്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, റെഡ്മി 8 എ ബജറ്റ് ഫോൺ നിരയിൽ സ്വന്തമാക്കാവുന്ന മികച്ച ഫോൺ തന്നെയാണ്.

Best Mobiles in India

English summary
Xiaomi has unveiled the successor to the budget Redmi 7A smartphone in the Indian market. The new Redmi 8A brings several upgrades to the company's most affordable product-lineup that targets price-conscious consumers. Redmi 8A is better than Redmi 7A in almost every aspect. It brings a new design, bigger display, slightly better cameras and a powerful 5,000mAh battery unit.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X