റെഡ്മി 9 ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ഷവോമി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി 9 ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. റെഡ്മി ഇന്ത്യ ട്വിറ്റർ പേജ് വഴി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ ഡിവൈസിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. എൻട്രി ലെവൽ വിഭാഗത്തിലേക്കായിരിക്കും ഈ ഡിവൈസ് പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റെഡ്മി 9 സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഒരു കൌണ്ട്ഡൌൺ ആരംഭിച്ചിട്ടുണ്ട്. റെഡ്മി 9 സ്മാർട്ട്ഫോണിന്റെ ആദ്യ ലോഞ്ചല്ല ഇന്ത്യയിൽ നടക്കുന്നത്. നേരത്തെ ജൂൺ മാസത്തിൽ തന്നെ ഈ ഡിവൈസ് സ്പൈയിനിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ സ്പെയിനിൽ റെഡ്മി 9 എന്ന പേരിൽ അവതരിപ്പിച്ച ഡിവൈസ് ഇന്ത്യയിൽ റെഡ്മി 9 പ്രൈം എന്ന പേരിൽ അവതരിപ്പിച്ചിരുന്നു.

സ്പെയിനിൽ പുറത്തിറങ്ങിയ റെഡ്മി 9 ഇന്ത്യയിൽ റെഡ്മി പ്രൈം എന്ന പേരിൽ പുറത്തിറങ്ങിയതിനാൽ തന്നെ വ്യത്യസ്തമായ ഡിവൈസായിരിക്കും ഇന്ത്യയിൽ റെഡ്മി 9 എന്ന പേരിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന റെഡ്മി 9 സ്മാർട്ട്ഫോൺ നേരത്തെ മലേഷ്യയിൽ പുറത്തിറങ്ങിയ റെഡ്മി 9സി എന്ന ഡിവൈസ് തന്നെയായിരിക്കാം. ഇതിൽ ചെറിയ മാറ്റങ്ങളോടെയായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

റെഡ്മി 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റെഡ്മി 9 സി സ്മാർട്ട്ഫോണിന് സമാനമായി 6.53 ഇഞ്ച് എൽസിഡി ഡിസ്പ്ലേയുമായിട്ടായിരിക്കും റെഡ്മി 9 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഈ ഡിസ്പ്ലെയിൽ എച്ച്ഡി + റെസല്യൂഷൻ, 20: 9 അസ്പക്ട് റേഷിയോ എന്നീ സവിശേഷതളായിരിക്കും ഉണ്ടായിരിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കു്നു. ആൻഡ്രോയിഡ് 10 ഒഎസ് ബേസ് ചെയ്ത എംഐയുഐ 11 ഔട്ട്-ഓഫ്-ബോക്സിലായിരിക്കും ഡിവൈസ് പ്രവർത്തിക്കുക.

മലേഷ്യയിൽ പുറത്തിറങ്ങിയ റെഡ്മി 9സിയിൽ ഉണ്ടായിരുന്ന മീഡിയടെക് ജി 35 ഒക്ടാ കോർ SoC തന്നെയായിരിക്കും ഇന്ന് പുറത്തിറങ്ങാൻ പോകുന്ന റെഡ്മി 9 സ്മാർട്ട്ഫോണിലും ഉണ്ടായിരിക്കുക. സ്റ്റോറേജേ എക്സ്പാൻഡ് ചെയ്യനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടായിരിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആർ ബ്ലാസ്റ്റർ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുണ്ടായിരിക്കും.

5 മെഗാപിക്സൽ സെൽഫി ക്യാമറയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. പിന്നിൽ രണ്ട് ക്യാമറകളായിരിക്കും ഉണ്ടാവുക. ഈ ഡ്യൂവൽ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 13 മെഗാപിക്സൽ ആയിരിക്കുമെന്നാണ് സൂചനകൾ. ഈ ക്യാമറ സെറ്റപ്പിനൊപ്പം ഒരു എൽഇഡി ഫ്ലാഷും ഉണ്ടാകും. ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ലോഞ്ച് കഴിയുന്നതുവരെ കാത്തിരിക്കണം.


Click it and Unblock the Notifications








