റെഡ്മി 9 പവർ റിവ്യൂ: ഈ സ്മാർട്ട്ഫോണിന് മുടക്കുന്ന പണം വെറുതെയാകില്ല

|

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമി ഇക്കാലയളവിൽ ഉണ്ടാക്കിയ നേട്ടം വളരെ വലുതാണ്. ഡിജിറ്റൽ ആക്‌സസറികളും മറ്റ് ഉപഭോക്തൃ ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളും അവതരിപ്പിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോഴും ഷവോമിയുടെ ആധിപത്യം തുടരുന്ന മേഖലയാണ് സ്മാർട്ട്ഫോണുകൾ. ഇന്ത്യൻ വിപണിയിൽ എല്ലാ വില വിഭാഗത്തിലും ഡിവൈസുകൾ പുറത്തിറക്കുന്ന ബ്രാന്റിന്റെ അടുത്തിടെ പുറത്തിറങ്ങിയ വില കുറഞ്ഞ ഡിവൈസുകളിലൊന്നാണ് റെഡ്മി 9 പവർ.

 

ഗുണവും ദോഷവും

ആകർഷിക്കുന്ന സവിശേഷതകൾ

• വാട്ടർഡ്രോപ്പ് നോച്ച് ഉള്ള വലിയ FHD + ഡിസ്‌പ്ലേ

• 48 എംപി ട്രിപ്പിൾ-റിയർ ക്യാമറകൾ നല്ല പകൽ ചിത്രങ്ങൾ ക്ലിക്കുചെയ്യുന്നു

• 18W ഫാസ്റ്റ് ചാർജിംഗുള്ള വലിയ 5,000 mAh ബാറ്ററി

പോരായ്മകൾ

• സ്റ്റാൻഡേർഡ് 60Hz സ്‌ക്രീൻ പുതുക്കൽ നിരക്ക്

• സിംഗിൾ 4 ജിബി റാം കോൺഫിഗറേഷൻ

മിഡ് റേഞ്ച്

48 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി, മിഡ് റേഞ്ച് സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ തുടങ്ങിയ സവിശേഷതകളാണ് മിഡ് റേഞ്ച് സ്മാർട്ട്ഫോണായ റെഡ്മി 9 പവർ പുറത്തിറക്കിയിരിക്കുന്നത്. 10,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ഈ സ്മാർട്ട്‌ഫോൺ ഞങ്ങളുടെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിച്ച ഗിസ്ബോട്ട് റിവ്യൂ ടീമിന്റെ അഭിപ്രായങ്ങളാണ് ഈ ലേഖനത്തിൽ ഉള്ളത്.

റെഡ്മി 9 പവർ: ഡിസൈനും ഡിസ്പ്ലേയും
 

റെഡ്മി 9 പവർ: ഡിസൈനും ഡിസ്പ്ലേയും

റെഡ്മി 9 പവറിൽ പ്ലാസ്റ്റിക് ബോഡിയാണ് നൽകിയിട്ടുള്ളത്. ഡിവൈസിൽ സാധാരണ ഗ്രേഡിയന്റ് രൂപകൽപ്പന ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ പിൻഭാഗം ടെക്സ്ചർ ചെയ്യുകയും അതിൽ പ്രകാശരശ്മികൾ പതിക്കുന്ന പാറ്റേണുകൾ നൽകിയിട്ടുമുണ്ട്. പിൻ പാനലിന്റെ മുകളിൽ ഇടത് വശത്ത് ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. ഇതിന് താഴെ റെഡ്മി ബ്രാൻഡിങും ഉണ്ട്. പുതിയ ഡിസൈനിലുള്ള വൃത്തിയുള്ള സ്മാർട്ട്‌ഫോണാണ് റെഡ്മി 9 പവർ. ടെക്സ്ചറുകളുള്ള ബോഡിയായത് കൊണ്ട് തന്നെ കൈയ്യിൽ പിടിക്കാനും നല്ല ഗ്രിപ്പ് കിട്ടുന്നു.

ഫിംഗർപ്രിന്റ് സെൻസർ

ഒരൊറ്റ കൈകൊണ്ട് പവർ കീയും വോളിയം കീകളും (വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു) എളുപ്പത്തിൽ ഉപയോഗിക്കാം. ഒരു കൈകൊണ്ട് ഡിസ്പ്ലേയിലെ എല്ലാ കോണുകളിൽ എത്തുകയില്ല. പവർ കീയും ഫിംഗർപ്രിന്റ് സ്കാനറും ഒരുമിച്ചാണ് നൽകിയിട്ടുള്ളത്. വേഗത്തിൽ തന്നെ ഫോൺ അൺലോക്ക് ചെയ്യുന്ന മികച്ച സ്കാനറാണ് ഇത്. സ്കാനറിന്റെ സ്ഥാനവും ഏറെ സൌകര്യപ്രദമാണ്. ഡിവൈസിന്റെ മുകൾ ഭാഗത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് നൽകിയിട്ടുണ്ട്. താഴെയുള്ള പാനലിൽ സ്പീക്കർ ഗ്രില്ലും യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും രണ്ട് സിം കാർഡുകളും ഡിവൈസിൽ ഉണ്ട്.

ഡിസ്‌പ്ലേ

റെഡ്മി 9 പവർ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇത് 1080 x 2340 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷനുള്ള ഡിസ്പ്ലെയാണ്. 400 നൈറ്റ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഔട്ട്‌ഡോറിൽ പോലും മികച്ച തെളിച്ചത്തോടെ ഡിസ്പ്ലെ കാണാം. ഡിസ്പ്ലേ ഔട്ട്പുട്ട് തൃപ്തികരമാണ്. ഉയർന്ന റെസല്യൂഷനുള്ള വീഡിയോ പ്ലേ ചെയ്യുമ്പോഴും ഗെയിമിങിനും മികച്ച ഔട്ട്‌പുട്ട് തന്നെ ഈ ഡിസ്പ്ലെ നൽകുന്നു. മൊത്തത്തിൽ പുതുക്കിയ രൂപകൽപ്പനയുള്ള വൃത്തിയുള്ള സ്മാർട്ട്‌ഫോണാണ് റെഡ്മി 9 പവർ.

റെഡ്മി 9 പവർ: ഹാർഡ്‌വെയറും ബാറ്ററി പെർഫോമൻസും

റെഡ്മി 9 പവർ: ഹാർഡ്‌വെയറും ബാറ്ററി പെർഫോമൻസും

റെഡ്മി 9 പവറിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ്. 4 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 64 ജിബി / 128 ജിബി സ്റ്റോറേജും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. മൾട്ടിടാസ്കിംഗ് എളുപ്പമാക്കുന്ന ഡിവൈസാണ് ഇത്. ആപ്പുകൾ വേഗത്തിൽ ലോഡ് ചെയ്യാനും ബാഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ഒന്നിലധികം ആപ്പുകൾക്കിടയിൽ ഷഫിൾ ചെയ്യാൻ കഴിയും. മൾട്ടി ടാസ്കിങ് ചെയ്യുമ്പോൾ ചൂടാകുന്ന പ്രശ്നങ്ങളൊന്നും ഇല്ല. ഗെയിമുകളും സുഗമമായി കളിക്കാൻ ഈ ചിപ്പ്സെറ്റ് സഹായിക്കുന്നു. ഗെയിം ടർബോ മോഡ് പോലുള്ള ഫീച്ചറുകളാണ് ഇതിന് സഹായിക്കുന്നത്.

ബാറ്ററി

റെഡ്മി 9 പവറിൽ 6,000 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഉള്ളത്. ഈ സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണിത്. ഒരൊറ്റ ചാർജിൽ ഡിവൈസ് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കും. വെബ് സർഫിംഗ്, വല്ലപ്പോഴുമുള്ള ഗെയിമിങ്, എച്ച്ഡി + വീഡിയോ പ്ലേബാക്ക് എന്നിങ്ങനെയുള്ള അടിസ്ഥാന ഉപയോഗങ്ങളിലാണെങ്കിലാണ് ഇത്രയും ബാക്ക് അപ്പ് ലഭിക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ് ടെക്കാണ് ഡിവൈസിൽ ഉള്ളത്. ബാറ്ററി ഫുൾ ആയി ചാർജ് ആകാൻ ഒരു മണിക്കൂറിലധികം സമയം എടുക്കും.

റെഡ്മി 9 പവർ: സോഫ്റ്റ്വെയർ

റെഡ്മി 9 പവർ: സോഫ്റ്റ്വെയർ

റെഡ്മി 9 പവർ ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 കസ്റ്റം ഇന്റർഫേസും ഡിവൈസിൽ ഉണ്ട്. ഈ യുഐയുടെ ഡിസൈനും മറ്റും കഴിഞ്ഞ വർഷം ഷവോമി സ്മാർട്ട്ഫോണുകളിൽ കണ്ടതിന് സമാനമാണ്. പ്രീ ഇൻസ്റ്റാൾ ചെയ്‌ത നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഡിവൈസിൽ ഉണ്ട്. ഇത് യുഐയുടെ ഭംഗിയെ ബാധിക്കും. ആവശ്യമില്ലാത്തവ അൺഇൻസ്റ്റാൾ ചെയ്താൽ മികച്ച യുഐ അനുഭവം ലഭിക്കും.

റെഡ്മി 9 പവർ: ക്യാമറ പെർഫോമൻസ്

റെഡ്മി 9 പവർ: ക്യാമറ പെർഫോമൻസ്

നാല് ക്യാമറകളാണ് റെഡ്മി 9 പവറിൽ ഉള്ളത്. 48 എംപി മെയിൻ സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് ലെൻസ് എന്നിവയാണ് പിൻക്യാമറകൾ. ക്യാമറ ആപ്പ് ഉപയോഗിക്കാൻ യാതൊരു പ്രശ്നവും ഉണ്ടാകില്ല. എല്ലാ ഷൂട്ടിംഗ് മോഡുകളും കണ്ടെത്തുന്നത് എളുപ്പമാണ്. എച്ച്ഡിആർ, എഐ, ടൈം ലാപ്‌സ്, സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ് തുടങ്ങി നിരവധി സവിശേഷതകളാണ് ക്യാമറയിലുള്ളത്. പകൽ വെളിച്ചത്തിൽ ചിത്രങ്ങൾ ക്ലിക്കുചെയ്യുമ്പോൾ ഔട്ട്‌പുട്ട് വളരെ മികച്ചതാണ്.

വീഡിയോ

വ്യക്തതയും കളർ പ്രൊഡക്ഷനും പ്രധാനമാണ്. ലോ-ലൈറ്റ് ഷോട്ടുകൾക്ക് നല്ല എഡ്ജ്-ഡിറ്റക്ഷൻ ഇല്ല, അവ വികലമാണ്. വീഡിയോ റെക്കോർഡിങിന്റെ കാര്യത്തിൽ മാന്യമായ പെർഫോമൻസ് നൽകുന്നുണ്ട്. ഈ ഡിവൈസ് 1080p വീഡിയോ റെക്കോർഡിങ് വരെ സപ്പോർട്ട് ചെയ്യുന്നു. മുന്നിലും പിന്നിലുമുള്ള ക്യാമറയിൽ ഈ ക്വാളിറ്റിയിൽ തന്നെ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കും. സെൽഫികൾക്കായി എഫ് / 2.2 അപ്പർച്ചർ ഉള്ള 8 എംപി ക്യാമറയാണ് ഉള്ളത്. ഫ്രണ്ട് ക്യാമറ നല്ല ലൈറ്റ് കണ്ടീഷനുകളുള്ള അവസരങ്ങളിൽ മികച്ച ഔട്ട്‌പുട്ട് നൽകുന്നു.

റെഡ്മി 9 പവർ വാങ്ങണോ?

റെഡ്മി 9 പവർ വാങ്ങണോ?

15,000 രൂപ വില വിഭാഗത്തിൽ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നാണ് ഷവോമി. റെഡ്മി സ്മാർട്ട്‌ഫോൺ ലൈനപ്പ് വളരെക്കാലമായി ഈ വിഭാഗത്തിലെ ഷവോമിയുടെ തുറുപ്പ് ചീട്ടുകളാണ്. ഈ വിഭാഗത്തിൽ റിയൽ‌മി, സാംസങ് എന്നിവയിൽ നിന്ന് ഷവോമിക്ക് കടുത്ത മത്സരം നേരിടേണ്ടി വരുന്നുണ്ട് എങ്കിലും ഷവോമിയുടെ ആധിപത്യം തുടരുകയാണ്. ശക്തവും വിലകുറഞ്ഞതുമായ സ്മാർട്ട്‌ഫോണിന്റെ മികച്ച ഉദാഹരണമാണ് റെഡ്മി 9 പവർ. അതിന്റെ സെഗ്‌മെന്റിൽ‌ ലഭിക്കുന്ന എല്ലാ മികച്ച സവിശേഷതകളും ഈ ഡിവൈസിലും ഉണ്ട്.

Best Mobiles in India

English summary
Redmi 9 Power is one of the latest low cost devices launched by Shawmi in the Indian market in all price segments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X