ക്വാഡ് ക്യാമറ സെറ്റപ്പുമായി റെഡ്മി 9 പവർ ഡിസംബർ 17ന് ഇന്ത്യൻ വിപണിയിലെത്തും
റെഡ്മി 9 പവർ ഡിസംബർ 17ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യഗികമായി സ്ഥിരീകരിച്ചു. നിരവധി ലീക്ക് റിപ്പോർട്ടുകൾ ഈ ഡിവൈസിനെ സംബന്ധിച്ച് ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഡിവൈസിന്റെ ഡിസ്പ്ലേ, ബാറ്ററി, പെർഫോമൻസ് എന്നിവയുൾപ്പെടെ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

റെഡ്മി 9 പവർ ചൈനയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിന്റെ ട്വീക്ക്ഡ് വേരിയന്റാണെന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിന്റെ കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഇപ്പോഴിതാ റെഡ്മി 9 പവർ സ്മാർട്ട്ഫോണിന്റെ റെൻഡർ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.ട്വിറ്റർ ബേസ്ഡ് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളാണ് ട്വിറ്ററിലൂടെ ഡിവൈസിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തിരിയിക്കുന്നത്.

റെഡ്മി 9 പവർ റെൻഡർ
91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച് പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 9 പവർ സ്മാർട്ട്ഫോണിന്റെ പിൻ വശത്തെ ഡിസൈൻ അനുസരിച്ച് ഡിവൈസ് നീലനിറത്തിലാണ് പുറത്തിറങ്ങുക. സ്മാർട്ട്ഫോണിന്റെ പിന്നിലെ മുകൾ ഭാഗത്ത് ഇടത് വശത്തായി ഒരു ചതുരാകൃതിയിലുള്ള ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 4ജി സ്മാർട്ട്ഫോണിന്റെ അതേ രീതിയിലാണ് ഈ ക്യാമറ സെറ്റപ്പും നൽകിയിരിക്കുന്നത്. റെഡ്മി 9 പവർ റെൻഡർ റിപ്പോർട്ടുകൾ ഈ ക്യാമറ സെറ്റപ്പിൽ നാല് ക്യാമറകൾ ഉണ്ടായിരിക്കുമെന്ന സൂചന നൽകുന്നു.

റെഡ്മി 9 പവറിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന വിവരം ആദ്യമായിട്ടല്ല പുറത്ത് വരുന്നത്. ഇതിനകം തന്നെ ഈ ഡിവൈസ് എഫ്‌സിസി, ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിങുകളിൽ കണ്ടെത്തിയിരുന്നു. ഡിവൈസിന്റെ ചൈനീസ് വേരിയന്റിൽ കാണുന്ന AI ലോഗോയുടെ സ്ഥാനത്ത് റെഡ്മി 9 പവർ, റെഡ്മി 9 ടി എന്നിവയിൽ 2 എംപി മാക്രോ സെൻസറായിരിക്കും നൽകുകയെന്നാണ് റിപ്പോർട്ടുകൾ. റെഡ്മി 9 പവർ റെൻഡറിൽ നിന്നും വ്യത്യസ്തമായി ഈ ഡിവൈസിൽ ട്രിപ്പിൾ ക്യാമറകൾക്ക് പകരം 48 എംപി സൂപ്പർ ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക.

നാലാമത്തെ സെൻസറിന് പുറമേ സ്മാർട്ട്‌ഫോണിൽ ടെക്സ്ചർ ചെയ്ത പിൻ പാനലും എൽഇഡി ഫ്ലാഷ്‌ലൈറ്റ് പൊസിഷനും ഉണ്ടായിരിക്കും. റെഡ്മി നോട്ട് 9 4 ജിയിൽ കണ്ടതിന് സമാനമാണ് ഇത്. 48 എംപി പ്രൈമറി വൈഡ് സെൻസർ, 8 എംപി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയായിരിക്കും ഈ ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കുക.

6.53 ഇഞ്ച് എഫ്‌എച്ച്‌ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 662 എസ്ഒസി എന്നിവയും 4 ജിബി റാമും 64 ജിബി / 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഡിവൈസിൽ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 8 എംപി സെൽഫി ക്യാമറ സെൻസറായിരിക്കും ഡിവൈസിന്റെ മറ്റൊരു സവിശേഷത. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും.


Click it and Unblock the Notifications








