Home
Mobile

ഷവോമി റെഡ്മി 9 സ്മാർട്ട്ഫോണിന്റെ പ്രീ-ബുക്കിംഗ് നാളെ മുതൽ: വിലയും ഓഫറുകളും

ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി 9 അടുത്തിടെ മലേഷ്യയിലും സ്‌പെയിനിലും അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ ഫോൺ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് കമ്പനി. ഇന്ത്യയിൽ വ്യത്യസ്ത സ്റ്റോറേജ്, കളർ ഓപ്ഷനുകളോടെയായിരിക്കും ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന്റെ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും നാളെമുതൽ ഡിവൈസിന്റെ പ്രീ-ബുക്കിങ് ആരംഭിക്കും.

റെഡ്മി 9: പ്രീ-ഓർഡർ

റെഡ്മി 9: പ്രീ-ഓർഡർ

നാളെ (2020 ജൂൺ 24) മുതൽ റെഡ്മി 9 പ്രീ-ബുക്കിങ് ആരംഭിക്കുമെന്ന് ഷവോമി അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യം അധികം വൈകാതെ തന്നെ കമ്പനി പുറത്ത് വിട്ടേക്കും. ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളുമായി സഹകരിച്ച് 91 മൊബൈൽസ് പുറത്ത് വിട്ട റിപ്പോർട്ടിൽ റെഡ്മി 9 സ്മാർട്ട്ഫോൺ പുതിയ സ്റ്റോറേജ്, കളർ ഓപ്ഷനുകളോടെയായിരിക്കും പുറത്തിറങ്ങുക എന്ന് സൂചിപ്പിക്കുന്നു.

ഡിവൈസ്

4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിൽ ഡിവൈസ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 3 ജിബി റാം + 32 ജിബി സ്റ്റോറേജും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് ലോഞ്ച് ചെയ്തത്. കാർബൺ ബ്ലാക്ക്, നിയോൺ ബ്ലൂ, പിങ്ക്, കടും പച്ച എന്നീ പുതിയ നിറങ്ങളിലായിരിക്കും ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുക. സൺസെറ്റ് പർപ്പിൾ, കാർബൺ ഗ്രേ, ഓഷ്യൻ ഗ്രീൻ എന്നീ കളറുകളിലാണ് ഡിവൈസ് മറ്റ് വിപണികളിൽ അവതരിപ്പിച്ചത്.

റെഡ്മി 9: സവിശേഷതകൾ

റെഡ്മി 9: സവിശേഷതകൾ

6.53 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയോടുകൂടിയാണ് റെഡ്മി 9 പുറത്തിറക്കിയിരിക്കുന്നത്. 1080 x 2340 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനുള്ള ഈ ഡിസ്പ്ലെ 19: 5: 9 ആസ്പാക്ട് റേഷിയോട് കൂടിയാണ് വരുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. 3റെഡ്മി 9 സ്മാർട്ട്ഫോൺ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. 13 എംപി പ്രൈമറി സെൻസറുള്ള ഡിവൈസിൽ പ്രധാന ലെൻസിനൊപ്പം 8 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസറുകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്.

 മീഡിയടെക് ഹീലിയോ ജി 80

മാലി-ജി 52 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്തിരിക്കുന്ന മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉള്ള ഡിവൈസൽ സോഫ്റ്റ്വെയർ-സൈഡ് കൈകാര്യം ചെയ്യുന്നത് ആൻഡ്രോയിഡ് 10 ഒ.എസ് ആണ്. ഇത് MIUI 11 സ്കിൻ ഉപയോഗിച്ച് ലേയേർഡ് ചെയ്തിട്ടുണ്ട്. ഷവോമി 9 സ്മാർട്ട്ഫോണിൽ സുരക്ഷയ്‌ക്കായി പിൻ പാനലിലൊരു ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടുണ്ട്.

റെഡ്മി 9: വില, ലഭ്യത

റെഡ്മി 9: വില, ലഭ്യത

3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 9 ന് 9 149ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 12,800 രൂപയോളം വരും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് 179 ഡോളർ വിലവരും ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 15,376 രൂപയാണ്. കാർബൺ ഗ്രേ, ഓഷ്യൻ ഗ്രീൻ, സൺസെറ്റ് പർപ്പിൾ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് പുറത്തിറങ്ങുന്നത്. ഡിവൈസിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 4 ജി എൽടിഇ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു. ക്വിക്ക് ചാർജ് 3.0 സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
Xiaomi's latest budget smartphone -- Redmi 9 was recently unveiled in Malaysia and Spain. Now, the company is gearing up for its launch in the global market including India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X