Home
Mobile

ഷവോമി റെഡ്മി 9 സ്മാർട്ട്ഫോണിന്റെ വില വെളിപ്പെടുത്തി പുതിയ ലീക്ക് റിപ്പോർട്ട്

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ ബജറ്റ് സെഗ്മെന്റിലെ സ്മാർട്ട്ഫോണാണ് റെഡ്മി 9. ഈ ഡിവൈസ് ജൂൺ 25ന് ലോഞ്ച് ചെയ്യുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഡിവൈസിന്റെ കളർ വേരിയന്റുകളും വിലയും വെളിപ്പെടുത്തുകയാണ് പുതിയ ലീക്ക് റിപ്പോർട്ട്. റെഡ്മി 9 ന്റെ സവിശേഷതകൾ മുമ്പ് രണ്ട് തവണ ലീക്ക് ചെയ്യപ്പെട്ടിരുന്നു.

നിറം, ഡിസൈൻ

പുതിയ ലീക്ക് റിപ്പോർട്ടിൽ വില, നിറം, ഡിസൈൻ തുടങ്ങിയ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്പ്ലേ ഡിസൈൻ എന്നിവയുമായിട്ടായിരിക്കും റെഡ്മി 9 സ്റ്റാൻഡേർഡ് പതിപ്പ് പുറത്തിറങ്ങുക. ഇതിനൊപ്പം റെഡ്മി 9 എ, റെഡ്മി 9 സി എന്നീ ഡിവൈസുകളും ഷവോമി പുറത്തിറക്കുമെന്നാണ് റിപ്പോട്ടുകൾ.

ഷവോമി റെഡ്മി 9; പ്രതീക്ഷിക്കുന്ന വിലയും നിറങ്ങളും

ഷവോമി റെഡ്മി 9; പ്രതീക്ഷിക്കുന്ന വിലയും നിറങ്ങളും

ഷവോമി റെഡ്മി 9 സ്മാർട്ട്ഫോൺ 139 ഡോളർ മുതലുള്ള വിലയിലായിരിക്കും വിപണിയിൽ ലഭ്യമാവുക. ഇത് ഇന്ത്യയിൽ ഏകദേശം 10,500 രൂപയാണ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. ഡിവൈസ് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിലും പുറത്തിറങ്ങു. ഇതിന് 149 ഡോളർ (ഏകദേശം 11,200 രൂപ) വില വരും. ഈ ഡിവൈസ് ഗ്രേ, സൺസെറ്റ് പർപ്പിൾ, ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാകും.

ലീക്ക് റിപ്പോർട്ട്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടിപ്‌സ്റ്റർ സുധാൻഷു പുറത്ത് വിട്ട ലീക്ക് റിപ്പോർട്ടിൽ റെഡ്മി 9, റെഡ്മി 9 എ, റെഡ്മി 9സി എന്നിവയുടെ സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു. ഈ ലീക്ക് റിപ്പോർട്ട് പ്രകാരം, 6.53 ഇഞ്ച് എഫ്എച്ച്ഡി + എൽസിഡി ഡിസ്പ്ലേയുമായിട്ടായിരിക്കും സ്റ്റാൻഡേർഡ് റെഡ്മി 9 പുറത്തിറങ്ങുക. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ഈ ഡിവൈസിൽ മീഡിയടെക് ഹീലിയോ ജി 70 പ്രോസസറായിരിക്കും ഉണ്ടായിരിക്കുക.

ക്വാഡ് റിയർ ക്യാമറ

റിപ്പോർട്ട് അനുസരിച്ച് റെഡ്മി 9ന് ക്വാഡ് റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. ഈ സെറ്റപ്പിൽ 13 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ സെൻസർ, 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ഉണ്ടായിരിക്കും. മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയായിരിക്കും ഉണ്ടാവുക.

5,000 എംഎഎച്ച് ബാറ്ററി

5,000 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഐആർ ബ്ലാസ്റ്റർ എന്നിവയും റെഡ്മി 9 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സുരക്ഷയ്ക്കായി ഫോണിൽ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്.

Best Mobiles in India

English summary
The Xiaomi Redmi 9 is widely rumored to launch on June 25, but fresh reports suggest that the launch could happen a little early. The full specifications of the Redmi 9 have surfaced online about two times in the past.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X