റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക്
ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് നടക്കും. 9,999 രൂപ വിലയിൽ ആരംഭിക്കുന്ന ഈ ബജറ്റ് സ്മാർട്ട്‌ഫോൺ മികച്ച ബാറ്ററി ലൈഫ്, ആകർഷകമായ ക്യാമറ, മികച്ച ഗെയിമിംഗ് പ്രകടനം എന്നിവ നൽകുന്നു. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

റെഡ്മി 9 പ്രൈം: വില
ആമസോൺ, എംഐ.കോം എന്നിവ വഴി ഷവോമി റെഡ്മി 9 പ്രൈം ഇന്ന് വിൽപ്പനയ്ക്ക് എത്തും. സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രം നടക്കുന്ന ഫ്ലാഷ് സെയിലിലൂടെ ഡിവൈസ് സ്വന്തമാക്കുന്നവർക്ക് ആകർഷകമായ ഓഫറുകളും ലഭിക്കും. ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിന്റെ ടോപ്പ് എൻഡ് മോഡലിന് 11,999 രൂപ വിലയുണ്ട്.

റെഡ്മി 9 പ്രൈം: സവിശേഷതകൾ
പതിനായിരം രൂപയ്ക്ക് താഴെ ലഭ്യമാകുന്ന നിരവധി ബജറ്റ് സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് റെഡ്മി 9 പ്രൈം. 2016ൽ റെഡ്മി 3 എസ് പ്രൈം പുറത്തിറക്കിയ ശേഷം പ്രൈം എന്ന പേരിനൊപ്പം ചേർത്ത് പുറത്തിറക്കിയ ഡിവൈസാണ് ഇത്. ഈ സ്മാർട്ട്ഫോണിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 5020 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലേയിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്.

8 മെഗാപിക്സൽ സെൽഫി ക്യാമറയുമായിട്ടാണ് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രിപ്പി മാറ്റ് ഫിനിഷുള്ള ഒരു പ്ലാസ്റ്റിക് യൂണിബോഡിയിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. രണ്ട് വേരിയന്റുകളിലും ഒരേ റാം തന്നെയാണ് ഉള്ളത്. 64ജിബി, 128ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സലിന്റെ പ്രധാന ക്യാമറ ഉൾപ്പെടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 9 പ്രൈമിന്റെ സവിശേഷത. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഇതിന് സഹായിക്കുന്നു. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്.

18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിനൊപ്പം ബോക്സിൽ 10W ചാർജർ മാത്രമേ ലഭിക്കുകയുള്ളു. 4 ജി വോൾട്ടി, Wi-Fi 802.11 a / b / g / n / ac, ബ്ലൂടൂത്ത് 5.0, വൈഫൈ ഡയറക്ട്, എഫ്എം റേഡിയോ, എൻഎഫ്‌സി, ജിപിഎസ്, എജിപിഎസ്, ഇൻഫ്രാറെഡ് സെൻസർ എന്നിവയാണ് ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.


Click it and Unblock the Notifications








