റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ആമസോണിലൂടെ നടക്കും. 9,999 രൂപയാണ് ഈ ഡിവൈസിന്റെ വില. ആമസോൺ പ്രൈം ഡേ സെയിലിന്റെ ഭാഗമായുള്ള വിൽപ്പയിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാം. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, മീഡിയടെക് ഹെലിയോ ജി 80 ഗെയിമിംഗ് സോസി, ക്വാഡ് റിയർ ക്യാമറകൾ, 5,020 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ഷവോമി റെഡ്മി 9 പ്രൈം: വില
 

ഷവോമി റെഡ്മി 9 പ്രൈം: വില

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന് ഇന്ത്യയിൽ 9,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷനുള്ള അടിസ്ഥാന വേരിയന്റിനാണ് ഈ വില. ഈ സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡിലന് 11,999 രൂപയാണ് വില. സ്‌പേസ് ബ്ലൂ, മിന്റ് ഗ്രീൻ, സൺ‌റൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: 25W ഫാസ്റ്റ് ചാർജിംഗുമായി സാംസങ് ഗാലക്‌സി M51 അടുത്ത മാസം പുറത്തിറങ്ങും

ഷവോമി റെഡ്മി 9 പ്രൈം: സവിശേഷതകൾ

ഷവോമി റെഡ്മി 9 പ്രൈം: സവിശേഷതകൾ

6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്‌സൽ ഡെൻസിറ്റി, 400 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ ഔറ 360 ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്, റിപ്പിൾ ടെക്സ്ചർ, 3 ഡി യൂണിബോഡി ഡിസൈൻ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

ക്യാമറകൾ

ക്യാമറകൾ

എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടെ നാല് ക്യാമറകൾ അടങ്ങിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഒരു വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി നോട്ട് 20 സീരിസ് പുറത്തിറങ്ങി: വിലയും സവിശേഷതകളും

ഫാസ്റ്റ് ചാർജിംഗ്
 

റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയുമായാണ് വരുന്നത്. ഡിവൈസിനൊപ്പം ലഭിക്കുന്നത് 10W ചാർജറാണ്. 4 ജി VoLTE, Wi-Fi 802.11 a / b / g / n / ac, ബ്ലൂടൂത്ത് 5.0, വൈഫൈ ഡയറക്ട്, എഫ്എം റേഡിയോ, എൻ‌എഫ്‌സി, ജി‌പി‌എസ്, എ‌ജി‌പി‌എസ്, ഇൻഫ്രാറെഡ് സെൻസർ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളാണ് ഷവോമി നൽകിയിട്ടുള്ളത്.

ഫിംഗർപ്രിന്റ് സെൻസർ

റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ. പി 2 ഐ കോട്ടിംഗ്, സൌജന്യ ഫോൺ കേസ്, ടി യു വി സർട്ടിഫിക്കേഷൻ എന്നിവയും ഫോണിനൊപ്പം ഷവോമി നൽകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ വിജയം നേടാൻ പോകുന്ന ഡിവൈസായിരിക്കും ഇതെന്ന കാര്യം ഉറപ്പിക്കാം.

കൂടുതൽ വായിക്കുക: റിയൽമി C15 സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
Redmi 9 Prime smartphone first sale today in India. The device comes with a 6.53-inch full-HD+ display, Mediatek Helio G80 gaming SoC, quad rear cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X