Home
Mobile

റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളും

റെഡ്മി അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ സ്മാർട്ട്‌ഫോണാണ് റെഡ്മി 9 പ്രൈം. റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. അതിവേഗ ചാർജിംഗ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 6ന് വിൽപ്പനയ്‌ക്കെത്തിയിരുന്നു. ആദ്യ വിൽപ്പനയിൽ അതിവേഗം വിറ്റഴിഞ്ഞ ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന് നടക്കും. ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. സൺറൈസ് ഫ്ലെയർ, മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, സ്പേസ് ബ്ലൂ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും 128 ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.

റെഡ്മി 9 പ്രൈം: സവിശേഷതകൾ

റെഡ്മി 9 പ്രൈം: സവിശേഷതകൾ

6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 19.5: 9 ആസ്പാക്ട് റേഷിയോ, 394 പിപി പിക്‌സൽ ഡെൻസിറ്റി, 400 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ ഔറ 360 ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്, റിപ്പിൾ ടെക്സ്ചർ, 3 ഡി യൂണിബോഡി ഡിസൈൻ എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. മാലി-ജി 52 ജിപിയു ഉള്ള ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 80 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജിബി വരെ റാമും 64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

റെഡ്മി 9 പ്രൈം: ക്യാമറകൾ

റെഡ്മി 9 പ്രൈം: ക്യാമറകൾ

എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടെ നാല് ക്യാമറകൾ അടങ്ങിയ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിൽ ഉള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും എഫ് / 2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഒരു വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ ക്യാമറ നൽകിയിട്ടുള്ളത്.

18W ഫാസ്റ്റ് ചാർജിംഗ്

റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയുമായാണ് വരുന്നത്. ഡിവൈസിനൊപ്പം ലഭിക്കുന്നത് 10W ചാർജറാണ്. 4 ജി VoLTE, Wi-Fi 802.11 a / b / g / n / ac, ബ്ലൂടൂത്ത് 5.0, വൈഫൈ ഡയറക്ട്, എഫ്എം റേഡിയോ, എൻ‌എഫ്‌സി, ജി‌പി‌എസ്, എ‌ജി‌പി‌എസ്, ഇൻഫ്രാറെഡ് സെൻസർ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളാണ് ഷവോമി നൽകിയിട്ടുള്ളത്.

ഫിംഗർപ്രിന്റ് സെൻസർ

റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ. പി 2 ഐ കോട്ടിംഗ്, സൌജന്യ ഫോൺ കേസ്, ടി യു വി സർട്ടിഫിക്കേഷൻ എന്നിവയും ഫോണിനൊപ്പം ഷവോമി നൽകുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ വിജയം നേടാൻ പോകുന്ന ഡിവൈസായിരിക്കും ഇതെന്ന കാര്യം ഉറപ്പിക്കാം.

Best Mobiles in India

English summary
Redmi has recently launched its new smartphone in India. The Redmi Note 9 Prime comes with a rear-mounted fingerprint sensor, quad rear camera setup, and waterdrop-style notch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X