Home
Mobile

Redmi 9: ക്വാഡ്-റിയർ ക്യാമറ സെറ്റപ്പുമായി റെഡ്മി 9 സ്പെയിനിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡ്മി 9 സ്മാർട്ട്ഫോൺ പുറത്തിറങ്ങി. ഡിവൈസ് സ്‌പെയിനിലാണ് അവതരിപ്പിച്ചത്. ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലേക്കാണ് ഈ പുതിയ ഷവോമി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി 8 ന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഏറെ ജനപ്രീതി നേടിയ സ്മാർട്ട്ഫോണാണ് റെഡ്മി 8. മീഡിയടെക് ഹെലിയോ ജി 8- പ്രോസസർ, ക്വാഡ് ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകളോടെയാണ് റെഡ്മി 9 പുറത്തിറക്കിയിരിക്കുന്നത്.

റെഡ്മി 9: സവിശേഷതകൾ

റെഡ്മി 9: സവിശേഷതകൾ

6.53 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയോടുകൂടിയാണ് റെഡ്മി 9 പുറത്തിറക്കിയിരിക്കുന്നത്. 1080 x 2340 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനുള്ള ഈ ഡിസ്പ്ലെ 19: 5: 9 ആസ്പാക്ട് റേഷിയോട് കൂടിയാണ് വരുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്.

സ്റ്റോറേജ്

റെഡ്മി 9 സ്മാർട്ട്ഫോൺ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. 13 എംപി പ്രൈമറി സെൻസറുള്ള ഡിവൈസിൽ പ്രധാന ലെൻസിനൊപ്പം 8 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസറുകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്.

സ്റ്റോറേജ്

മാലി-ജി 52 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്തിരിക്കുന്ന മീഡിയടെക് ഹീലിയോ ജി 80 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉള്ള ഡിവൈസൽ സോഫ്റ്റ്വെയർ-സൈഡ് കൈകാര്യം ചെയ്യുന്നത് ആൻഡ്രോയിഡ് 10 ഒ.എസ് ആണ്. ഇത് MIUI 11 സ്കിൻ ഉപയോഗിച്ച് ലേയേർഡ് ചെയ്തിട്ടുണ്ട്.

ഫിംഗർപ്രിന്റ് സ്‌കാനർ

റെഡ്മി 9 സ്മാർട്ട്ഫോണിൽ സുരക്ഷയ്‌ക്കായി പിൻ പാനലിലൊരു ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 4 ജി എൽടിഇ, എൻ‌എഫ്‌സി, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു. ക്വിക്ക് ചാർജ് 3.0 സപ്പോർട്ടുള്ള 5,020 എംഎഎച്ച് ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ ഉള്ളത്.

റെഡ്മി 9: വില, ലഭ്യത

റെഡ്മി 9: വില, ലഭ്യത

3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 9 ന് 9 149ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 12,800 രൂപയോളം വരും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് 179 ഡോളർ വിലവരും ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 15,376 രൂപയാണ്. കാർബൺ ഗ്രേ, ഓഷ്യൻ ഗ്രീൻ, സൺസെറ്റ് പർപ്പിൾ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് പുറത്തിറങ്ങുന്നത്.

Best Mobiles in India

English summary
Xiaomi has expanded its budget smartphone lineup with the much anticipated Redmi 9 launch. The device comes as a successor to the Redmi 8 which has been quite popular in the budget segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X