Home
Mobile

റെഡ്മി 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഷവോമി റെഡ്മി 9 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വലിയ ബാറ്ററി, ഡിസ്പ്ലെ, മികച്ച പെർഫോമൻസ് എന്നിവയോടെയാണ് ഈ ഡിവൈസ് വിപണിയിലെത്തിയത്. ഇതേ സീരിസിലുള്ള റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ ആഴ്ച്ചകൾക്ക് മുമ്പാണ് കമ്പനി വിപണിയിലെത്തിച്ചത്. 10,000 രൂപയിൽ താഴെയുള്ള വിലയിൽ സ്വന്തമാക്കാവുന്ന റെഡ്മിയുടെ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടാനുള്ള എല്ലാ സവിശേഷതകളുമുള്ള എൻട്രിലെവൽ ഡിവൈസാണ്.

റെഡ്മി 9

മലേഷ്യൻ വിപണിയിൽ ഷവോമി നേരത്തെ പുറത്തിറക്കിയ റെഡ്മി 9സി എന്ന ഡിവൈസിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യൻ വിപണിയിൽ റെഡ്മി 9 ആയി അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ പല വിപണികളിലും റെഡ്മി 9 സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇതിൽ നിന്നും വ്യത്യസ്തമായ ഡിവൈസാണ് ഇന്ത്യയിലേത്. മറ്റ് പല വിപണികളിലും പുറത്തിറങ്ങിയ റെഡ്മി 9 സ്മാർട്ട്ഫോൺ ഇന്ത്യയിൽ റെഡ്മി 9 പ്രൈം എന്ന പേരിൽ നേരത്തെ അവതരിപ്പിച്ചിരുന്നു.

റെഡ്മി 9; വിലയും ലഭ്യതയും

റെഡ്മി 9; വിലയും ലഭ്യതയും

രണ്ട് വേരിയന്റുകളിലാണ് റെഡ്മി 9 സ്മാർട്ട്ഫോൺ ലഭ്യമാവുക. ഡിവൈസിന്റെ ബേസ് വേരിയന്റിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ ഡിവൈസിന് 8,999 രൂപയാണ് വില. രണ്ടാമത്തെ വേരിയന്റിൽ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 9,999 രൂപയാണ് വില. ഈ രണ്ട് വേരിയന്റുകളും കാർബൺ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്പോർട്ടി ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഓഗസ്റ്റ് 31 മുതൽ എംഐ.കോം, മറ്റ് പാർട്ട്ണർ വെബ്‌സൈറ്റുകൾ എന്നിവ വഴി ഈ ഡിവൈസുകൾ വിൽപ്പനയ്ക്ക് എത്തും.

റെഡ്മി 9: സവിശേഷതകൾ

റെഡ്മി 9: സവിശേഷതകൾ

6.53 ഇഞ്ച് എച്ച്ഡി + റെസല്യൂഷനുള്ള ഡിസ്‌പ്ലേയാണ് റെഡ്മി 9 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിവൈസിൽ 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജും ഉണ്ട്. ബജറ്റ് സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ചിപ്‌സെറ്റായ ഹീലിയോ ജി 35 SoCയുടെ കരുത്തിലാണ് റെഡ്മി 9 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയുമുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

5000 എംഎഎച്ച് ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഈ ബാറ്ററി ഒരു ചാർജിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും ഫോൺ പ്രവർത്തിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം 10 വാൾട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ സോഫ്റ്റ്വെയറായ MIUI 12ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്പ്ലാഷ് പ്രൂഫിനായി റെഡ്മി 9 സ്മാർട്ട്ഫോണിൽ പി 2 ഐ കോട്ടിങും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി ഓപ്ഷനുകൾ

കണക്റ്റിവിറ്റി ഓപ്ഷനുകളായി റെഡ്മി 9ൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. റെഡ്മി 9 ഗ്ലോബൽ വേരിയൻറ് കഴിഞ്ഞ ജൂണിൽ സ്പെയിനിലാണ് പുറത്തിറക്കിയത്. ഈ ഡിവൈസ് സ്പാനിഷ് വിപണിയിൽ 149 യൂറോ (ഏകദേശം 13,000 രൂപ) എന്ന വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.

Best Mobiles in India

English summary
Xiaomi Redmi 9 smartphone launched in India with a large battery, display and excellent performance. The base variant of the device has 4GB of RAM and 64GB of storage. The device is priced at Rs 8,999. The second variant has 4GB of RAM and 128GB of storage. It is priced at Rs 9,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X