10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള വിഭാഗമാണ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ. ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച ഡിവൈസുകൾ തന്നെ ഈ വിഭാഗത്തിൽ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. റെഡ്മി, റിയൽമി, മൈക്രോമാക്സ്, വിവോ തുടങ്ങിയ മുൻനിര ബ്രാന്റുകൾ ഈ വില വിഭാഗത്തിൽ ആകർഷകമായ ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. മാർച്ച് മാസത്തിൽ നിങ്ങൾക്ക് വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

മികച്ച ക്യാമറ സെറ്റപ്പ്, അത്യാവശ്യം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന പ്രോസസർ, സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങളിൽ മികച്ച അനുഭവം നൽകുന്ന ഡിസ്പ്ലെ, ഒരു ദിവസമോ അതിൽ അധികമോ സമയം ബാക്ക് അപ്പ് നൽകുന്ന ബാറ്ററി തുടങ്ങിയ സവിശേഷതകളെല്ലാം 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഉണ്ട്. മാർച്ചിൽ വാങ്ങാവുന്ന മികച്ച 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളും അവയുടെ വിലയും സവിശേഷതകളും നോക്കാം.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

ഷവോമി റെഡ്മി 9എ

ഷവോമി റെഡ്മി 9എ

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ

• 2 ജിബി / 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• 13എംപി പിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചർ

• 5 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി സി11

റിയൽമി സി11

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷൻ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G35 12nm പ്രോസസർ

• 2 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽറിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽ

ജിയോഫോൺ നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ്

വില: 6,499 രൂപ

പ്രധാന സവിശേഷതകൾ

• 5.45-ഇഞ്ച് (1440 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 308 ജിപിയു, 1.3GHz ക്വാഡ് കോർ സ്‌നാപ്ഡ്രാഗൺ 215 മൊബൈൽ പ്ലാറ്റ്‌ഫോം

• 2 ജിബി LPDDR3 റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11(ഗോ എഡിഷൻ) ബേസ്ഡ് പ്രഗതി ഒഎസ്

• 13 എംപി ഓട്ടോഫോക്കസ് റിയർ ക്യാമറ, എൽഇഡി ഫ്ലാഷ്

• 8 എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 3,500 mAh ബാറ്ററി

ടെക്നോ സ്പാർക്ക് 8സി

ടെക്നോ സ്പാർക്ക് 8സി

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (720 x 1612 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്

• 1.6GHz ഒക്ടാകോർ യൂണിസോക്ക് T606 പ്രൊസസർ, മാലി G57 MP1 ജിപിയു

• 3 ജിബി റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ) ബേസ്ഡ് ഹിഒഎസ് 7.6

• ഡ്യുവൽ സിം

• 13 എംപി + സെക്കൻഡറി എഐ ക്യാമറ

• 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾമാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 50ഐ

റിയൽമി നാർസോ 50ഐ

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ

• IMG8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷൻ

• 8 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഡ്യുവൽ 4G VoLTE

• 5,000 mAh ബാറ്ററി

മൈക്രോമാക്‌സ് ഇൻ നോട്ട് 1

മൈക്രോമാക്‌സ് ഇൻ നോട്ട് 1

വില: 9,599 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) 20:9 ഫുൾ എച്ച്ഡി+ ഡിസ്പ്ലേ, 450 നിറ്റ്സ് ബ്രൈറ്റ്സ്

• 1000MHz വരെ എആർഎം മാലി-G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPPDDR4x റാം, 64 ജിബി / 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾ

Best Mobiles in India

English summary
Take a look at the best smartphones below Rs 10,000 that can be bought in March and their price and features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X