ഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾ
ഇന്ത്യയിൽ ധാരാളം ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളാണ് വില കുറഞ്ഞവ. ഫീച്ചർ ഫോണുകളിൽ നിന്നും സ്മാർട്ട്ഫോണിലേക്ക് ചുവടുമാറുന്ന ആളുകൾ വില കൂടിയ ഫോണുകൾ വാങ്ങാറില്ല. ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി കുട്ടികൾക്ക് വാങ്ങി നൽകുന്നതും വലിയ ഗെയിമുകൾ ഒന്നും ലോഡ് ചെയ്യാൻ സാധിക്കാത്ത സാധാരണ ഫോണുകൾ ആയിരിക്കും. 8000 രൂപയിൽ താഴെയുള്ള വിലയിൽ പോലും ധാരാളം ഫോണുകൾ ഇന്ന് ലഭ്യമാണ്. എല്ലാ പ്രമുഖ ബ്രാന്റുകളും മികച്ച സ്മാർട്ട്ഫോണുകൾ തന്നെ ഈ വിഭാഗത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഷവോമി, സാംസങ്, റിയൽമി, ഇൻഫിനിക്സ് പോലുള്ള ബ്രാൻഡുകളെല്ലാം 8000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. വാട്സ്ആപ്പ് അടക്കമുള്ള സാധാരണ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഫോണുകളാണ് ഇവയെല്ലാം. ഇപ്പോൾ ഇന്ത്യയിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി 9എ, റിയൽമി സി21വൈ തുടങ്ങിയ മികച്ച സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു.

റെഡ്മി 9എ
വില: 7,499 രൂപ
പ്രധാന സവിശേഷതകൾ
• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ
• ഐഎംജി പവർവിആർ GE8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ
• 2 ജിബി / 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11
• 13എംപി പിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചർ
• 5 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി സി21വൈ
വില: 8,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ
• ഒക്ടാകോർ 12nm യൂണിസോക്ക് ടി610 പ്രോസസർ
• 1.8GHz വരെ മാലി-G52 ജിപിയു
• 3 ജിബി LPDDR4X റാം, 32 ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ് / 4 ജിബി LPDDR4X റാം, 64 ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 5 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ03 കോർ
വില: 7,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ
• IMG8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ
• 2 ജിബി റാം, 32 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 8 എംപി പിൻ ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി സി20
വില: 6,799 രൂപ
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ
• ഐഎംജി പവർവിആർ GE8320 ജിപിയു, 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G35 12nm പ്രോസസർ
• 2 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്
• 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഇൻഫിനിക്സ് സ്മാർട്ട് 5
വില: 7,999 രൂപ
പ്രധാന സവിശേഷതകൾ
• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ 20.5:9 അസ്പാക്ട് റേഷിയോ, 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
• ഐഎംജി പവർവിആർ GE8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ
• 2 ജിബി റാം, 32ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ ബേസ്ഡ് എക്സ്ഒഎസ് 7
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 13 എംപി പിൻ ക്യാമറ
• 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6,000 mAh ബാറ്ററി


Click it and Unblock the Notifications








