Home
Mobile

റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്; വില, സവിശേഷതകൾ

റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ, എംഐ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഈ മാസം ആദ്യം പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാണ്. 5,000 എംഎഎച്ച് ബാറ്ററി, ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 25 എസ്ഒസി, 6.53 ഇഞ്ച് ഡിസ്പ്ലെ എന്നിവയാണ് റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. പി2ഐ കോട്ടിങുള്ള സ്പ്ലാഷ് റെസിസ്റ്റന്റും ഈ ഡിവൈസിലുണ്ട്.

റെഡ്മി 9എ: വിലയും ലഭ്യത

റെഡ്മി 9എ: വിലയും ലഭ്യത

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ റെഡ്മി 9എ സ്മാർട്ട്ഫോൺ ആമസോൺ, എംഐ.കോം എന്നിവ വഴി ഫ്ലാഷ് സെയിലിനെത്തും. ഈ ഡിവൈസിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 6,799 രൂപയാണ് വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 7,499 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചർ ഗ്രീൻ, സീ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഓഫറുകൾ

റെഡ്മി 9എ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആമസോണിൽ ആകർഷകമായ സെയിൽ ഓഫറുകൾ നൽകുന്നുണ്ട്. 320 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ആമസോൺ നൽകുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകൾക്ക് അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ആമസോൺ പേ യുപിഐയിലൂടെ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

റെഡ്മി 9എ: സവിശേഷതകൾ

റെഡ്മി 9എ: സവിശേഷതകൾ

റെഡ്മി 9എ സ്മാർട്ട്ഫോണിൽ 6.53 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. 20: 9 അസ്പാക്ട് റേഷിയോയാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ12ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഈ ഡിവൈസിൽ ഉള്ളത്. റെഡ്മി 9എയിൽ 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജാണ് ഉള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്ക് പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

ക്യാമറ

റെഡ്മി 9എ സ്മാർട്ട്ഫോണിൽ എഫ് / 2.2 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ റിയർ ക്യാമറയാണ് ഉള്ളത്. ഈ ഒറ്റ ക്യാമറ മാത്രമേ ഈ ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 5 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. എഫ് / 2.2 അപ്പർച്ചറുള്ള ലെൻസാണ് ഇതിനൊപ്പം നൽകിയിട്ടുള്ളത്. ഈ സെൽഫി ക്യാമറ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിലാണ് നൽകിയിട്ടുള്ളത്. ഫോണിന് ചുറ്റും താരതമ്യേന കട്ടിയുള്ള ബെസലുകളാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9എ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിവൈസ് എഐ ഫെയ്‌സ് ലോക്ക് സപ്പോർട്ടുമായിട്ടാണ് വരുന്നത്. റെഡ്മി 9എ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയാണ് ഉള്ളത്. ഈ ഡിവൈസിന് 194 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
The Redmi 9A will go on sale at 12 noon today way Amazon and Mi.com. This device launched earlier this month and it is available in three color options and two storage configurations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X