Home
Mobile

6799 രൂപയ്ക്ക് റെഡ്മി 9എ സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്

ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ ഏറ്റവും പതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണ് റെഡ്മി 9എ. ഈ ഡിവൈസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. കഴിഞ്ഞ ആഴ്ച്ചയാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചത്. ഡിവൈസിന്റെ ആദ്യ വിൽപ്പന അഞ്ച് ദിവസം മുമ്പ് നടന്നിരുന്നു. ഒക്ടാ കോർ മീഡിയടെക് ഹെലിയോ ജി 25 SoC, 5,000 എംഎഎച്ച് ബാറ്ററി, സിംഗിൾ റിയർ ക്യാമറ, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റെഡ്മി 9എ: വിലയും ലഭ്യതയും

റെഡ്മി 9എ: വിലയും ലഭ്യതയും

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റെഡ്മി 9എ സ്മാർട്ട്ഫോൺ ലഭ്യമാവുക. ആദ്യത്തെ വേരിയന്റിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 6,799 രൂപയാണ് വില. 3 ജിബി റാമും 32 ജിബി സ്റ്റോറജുമുള്ള റെഡ്മി 9എ സ്മാർട്ട്ഫോൺ മോഡലിന് 7,499 രൂപ വിലയുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, നേച്ചർ ഗ്രീൻ, സീ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത്. ആമസോൺ, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴി റെഡ്മി 9എ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ഓഫറുകൾ

ഇന്ന് നടക്കുന്ന റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ രണ്ടാമത്തെ സെയിലിലൂടെ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡുകളിൽ അഞ്ച് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ആമസോൺ പ്രൈം മെമ്പേഴ്സിന് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ അഞ്ച് ശതമാനം വിലക്കിഴിവ് ലഭിക്കും. പ്രൈം മെമ്പർഷിപ്പ് ഇല്ലാത്തവർക്ക് മൂന്ന് ശതമാനം വിലക്കിഴിവാണ് ലഭിക്കുക. തിരഞ്ഞെടുത്ത കാർഡുകളിൽ ആമസോൺ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും നൽകുന്നുണ്ട്.

റെഡ്മി 9എ: സവിശേഷതകൾ

റെഡ്മി 9എ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് റെഡ്മി 9എ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 റേഷിയോയുണ്ട്. 3 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി 25 SoCയാണ്. രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് 512ജിബി വരെ എക്സ്പാൻഡ് ചെയ്യനായി ഡിവൈസിൽ പ്രത്യേക മൈക്രോകാർഡ് എസ്ഡി സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

ക്യമറകൾ

റെഡ്മി 9എ സ്മാർട്ട്ഫോണിന്റെ ക്യമറകൾ പരിശോധിച്ചാൽ, ഈ ഡിവൈസിന് പിന്നിൽ ഒരു ക്യമറയാണ് ഉള്ളത്. ഈ ക്യാമറ 12 മെഗാപിക്സൽ സെൻസറാണ്. എഫ് / 2.2 അപ്പർച്ചറുള്ള ലെൻസും പിൻക്യാമറയിൽ റെഡ്മി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 5 മെഗാപിക്സൽ സെൻസറാണ് ഡിവൈസിന്റെ മുൻവശത്ത് നൽകിയിട്ടുള്ളത്. ഈ സെൽഫി ക്യാമറ വാട്ടർഡ്രോപ്പ് നോച്ചിലാണ് ഉള്ളത്.

ബാറ്ററി

10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 9എ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിലെ കണക്ടിവിറ്റി ഓപ്ഷനുകളായി 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവയാണ് റെഡ്മി നൽകിയിട്ടുള്ളത്. എഐ ഫെയ്‌സ് അൺലോക്കും ഡിവൈസിൽ നൽകിയിട്ടുണ്ട്. പി2ഐ കോട്ടിങ് ഡിവൈസിനെ സ്പ്ലാഷ് പ്രൂഫാക്കുന്നു. റെഡ്മി 9എ സ്മാർട്ട്ഫോണിന് 194 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
The Redmi 9A is the latest budget friendly smartphone from Redmi, a sub-brand of xiaomi. The sale of this device will take place today at 12 noon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X