Home
Mobile

റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഷവോമി റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഗോള വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി 9എ സ്മാർട്ട്‌ഫോണിന്റെ റീബ്രാൻഡഡ് വേർഷനാണ് ഇത്. വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള വലിയ ഡിസ്‌പ്ലേയുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി 25 പ്രോസസറാണ് ഡിവൈസ് ഇന്ത്യൻ വിപണിയിലെത്തുമ്പോഴുള്ള പ്രധാന സവിശേഷത. 8,299 രൂപ മുതലാണ് ഈ ഡിവൈസിനറെ വില ആരംഭിക്കുന്നത്.

റെഡ്മി 9ഐ: വിലയും ലഭ്യതയും

റെഡ്മി 9ഐ: വിലയും ലഭ്യതയും

രണ്ട് സ്റ്റോറേജ് മോഡലുകളിലാണ് റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 8,299 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,299 രൂപ വിലയുണ്ട്. റെഡ്മി 9ഐ സ്മാർട്ട്ഫോൺ സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാർട്ട്, എംഐ ഹോം, എംഐ.കോം എന്നിവ വഴിയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് ലഭ്യമാകും. മിഡ് നൈറ്റ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ, സീ ബ്ലൂ നിറങ്ങളിൽ ഡിവൈസ് ലഭ്യമാകും.

റെഡ്മി 9ഐ: സവിശേഷതകൾ

റെഡ്മി 9ഐ: സവിശേഷതകൾ

6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് റെഡ്മി 9ഐ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിസ്പ്ലെയിൽ എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും നൽകിയിട്ടുണ്ട്. റെഡ്മി 9ഐയിൽ ടെക്സ്ചർഡ് ബാക്കാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിന്റെ ഒഎസ് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ആണ്. എംഐയുഐയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇത്.

ചിപ്‌സെറ്റ്

മീഡിയടെക് ഹീലിയോ ജി 25 ഒക്ടാ കോർ ചിപ്‌സെറ്റാണ് റെഡ്മി 9ഐ സ്മാർട്ട്ഫോണിനുള്ളത്. റെഡ്മി 9ഐ 4 ജിബി റാമിൽ മാത്രമാണ് ലഭ്യമാകുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഡിവൈസ് ലഭ്യമാണ്. ഈ സ്റ്റോറേജ് സ്പൈസ് തികയാതെ വരുന്നവർക്ക് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി പ്രത്യേക മൈക്രോ എസ്ഡി കാർജ് സ്ലോട്ടും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

ക്യാമറ

റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിൽ ഒരു ബാക്ക് ക്യാമറ മാത്രമേ കമ്പനി നൽകിയിട്ടുള്ളു. ഈ ക്യാമറ 13 മെഗാപിക്സൽ സെൻസറാണ്. ഡിവൈസിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് റീഡർ നൽകിയിട്ടില്ല. രണ്ട് സിം കാർഡ് സ്ലോട്ടുകളാണ് ഡിവൈസിൽ ഷവോമി നൽകിയിട്ടുള്ളത്.

റെഡ്മി 9ഐ

റെഡ്മി 9ഐ സ്മാർട്ട്ഫോണിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഒരു ഐആർ ബ്ലാസ്റ്റർ എന്നീ കണക്ടിവിറ്റി ഓപ്ഷൻ സപ്പോർട്ടുകൾ ഷവോമി നൽകിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക് സപ്പോർട്ടോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. സ്‌ക്രീനിന്റെ വലതുവശത്ത് ഫിസിക്കൽ ബട്ടണുകളും നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യാനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഡിവൈസിൽ ഉള്ളത്. ടിയുവി സർട്ടിഫിക്കേഷനും പി 2 ഐ കോട്ടിങ്ങുമായാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
Redmi 9i launched in India. The main feature of the device in the Indian market is the MediaTek Helio G25 processor. Prices for the device start at Rs 8,299.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X