Home
Mobile

റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റെഡ്മി 9 സീരിസിലെ ഈ പുതിയ ഡിവൈഐസുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ ഏകദേശ വിലയും ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ വെളിപ്പെടുത്തിയിരുന്നു. ഡിവൈസിന്റെ ലോഞ്ച് ഇവനറ് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട്, എംഐ.കോം എന്നിവ വഴി ഉപയോക്താക്കൾക്ക് ലഭ്യമാകും.

റെഡ്മി 9ഐ: പ്രതീക്ഷിക്കുന്ന വില

റെഡ്മി 9ഐ: പ്രതീക്ഷിക്കുന്ന വില

റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ ഹൈ-എൻഡ് വേരിയന്റായ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വില വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 7,999 രൂപയായിരിക്കും വില. നിലവിൽ പുറത്ത് വന്ന ബേസ് വേരിയന്റിന്റെ വിലയും ലോഞ്ചിൽ കമ്പനി പ്രഖ്യാപിക്കുന്ന വിലയും ഒന്നുതന്നെ ആണെങ്കിൽ ഈ ഡിവൈസ് റെഡ്മി 9നെക്കാൾ വിലകുറഞ്ഞ ഡിവൈസായിരിക്കും ഇത്. ഈ സ്മാർട്ട്ഫോൺ മിഡ്‌നൈറ്റ് ബ്ലാക്ക്, സീ ബ്ലൂ, നേച്ചർ ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

റെഡ്മി 9ഐ; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി 9ഐ; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇതുവരെ പുറത്ത് വന്ന റെൻഡർ ഇമേജുകളും ലീക്ക് റിപ്പോർട്ടുകളും പരിഗണിച്ചാൽ റെഡ്മി 9ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക റെഡ്മി 9 സ്മാർട്ട്ഫോണിനോട് ഏറെ സമാനതകളുള്ള ഡിസൈനിലായിരിക്കും. ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങും. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ടായിരിക്കും. സെൽഫി ക്യാമറയ്ക്കായി ഡിവൈസിന്റെ ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈൻ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഡിസ്പ്ലെ

റെഡ്മി9ഐ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ 6.53 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിസ്‌പ്ലേയ്ക്ക് 1600 x 720 പിക്‌സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ടായിരിക്കും. മീഡിയടെക് ഹീലിയോ ജി 25 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന റെഡ്മി 9ഐ സ്മാർട്ട്ഫോണിൽ ഗെയിമിംഗ് ബേസ്ഡ് ഫീച്ചറുകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഡിവൈസിൽ വലിയ ബാറ്ററി ഉണ്ടായിരിക്കുമെന്ന് എംഐ ഇന്ത്യ ലാൻഡിംഗ് പേജിലെ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.

എംഐയുഐ 12

ഷവോമിയുടെ ഏറ്റവും പുതിയ ഒസ് ആയ എംഐയുഐ 12ലാണ് റെഡ്മി 9ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നു. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ റെഡ്മി 9ഐ സ്മാർട്ട്ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകൾ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നീ കണക്ടിവിറ്റി ഫീച്ചറുകളോടെയായിരിക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഫോണിന്റെ വലതുവശത്ത് ഫിസിക്കൽ ബട്ടണുകളും മുകൾ ഭാഗത്ത് 3.5 എംഎം ഓഡിയോ ജാക്കും ഉണ്ടായിരിക്കും.

ക്യാമറ

റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ലീക്ക് റിപ്പോർട്ടുകളിലും ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ലോഞ്ച് ഇവന്റിലൂടെ മാത്രമേ ഈ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു. ഇന്ത്യൻ വിപണിയിൽ 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ വിഭാഗത്തിലേക്ക് അവതരിപ്പിക്കുന്ന റെഡ്മി 9ഐ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

Best Mobiles in India

English summary
Redmi 9i smartphone will be launched in India today. A lot of information related to this new device in the Redmi 9 series was released last day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X