റെഡ്മി 9ഐ സ്മാർട്ട്ഫോൺ വിപണിയിലെത്തുക അതിശയിപ്പിക്കുന്ന വിലയിൽ
റെഡ്മി 9ഐ സ്മാർട്ട്ഫോൺ സെപ്റ്റംബർ 15ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചന് മുന്നോടിയായി ഹാൻഡ്‌സെറ്റിന്റെ വില പുറത്ത് വന്നു. ടിപ്പ്സ്റ്റർ ഇഷാൻ അഗർവാളാണ് ഡിവൈസിന്റെ വില വെളിപ്പെടുത്തിയത്. റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട്, എംഐ.കോം എന്നിവ വഴിയാണ് ഉപയോക്താക്കൾക്ക് ലഭ്യമാവുക. ഡിവൈസിൽ വലിയൊരു ഡിസ്പ്ലെ ഉണ്ടായിരിക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെഡ്മി 9ഐ: ഇന്ത്യയിലെ വില
ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 7,999 രൂപയായിരിക്കും വില. ഡിവൈസിന്റെ ഹൈ-എൻഡ് വേരിയന്റായ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിലവിൽ പുറത്ത് വന്ന ബേസ് വേരിയന്റിന്റെ വിലയും ലോഞ്ചിൽ കമ്പനി പ്രഖ്യാപിക്കുന്ന വിലയും ഒന്നുതന്നെ ആണെങ്കിൽ ഈ ഡിവൈസ് റെഡ്മി 9നെക്കാൾ വിലകുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും. ഈ ഡിവൈസ് മിഡ്‌നൈറ്റ് ബ്ലാക്ക്, സീ ബ്ലൂ, നേച്ചർ ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

റെഡ്മി 9ഐ; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
എംഐ ഇന്ത്യയുടെ റെൻഡർ ഇമേജിലൂടെ പുറത്തിറങ്ങാനിരിക്കുന്ന റെഡ്മി 9ഐ സ്മാർട്ട്ഫോൺ ഈ സീരിസിലെ തന്നെ റെഡ്മി 9ന് സമാനമായ ഡിസൈനിലാണ് അവതരിപ്പിക്കുക എന്ന സൂചനകൾ നൽകിയിരുന്നു. ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനായിരിക്കും ഉണ്ടാവുക.

ഡിവൈസിന്റെ ഡിസ്പ്ലെ 6.53 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസ്‌പ്ലേയിൽ 1600 x 720 പിക്‌സൽ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും നൽകും. മീഡിയടെക് ഹീലിയോ ജി 25 എസ്ഒസിയുടെ കരുത്തിലായിരിക്കും സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഗെയിമിംഗ് ബേസ്ഡ് ഫീച്ചറുകളെല്ലാം ഈ സ്മാർട്ട്ഫോണിൽ കമ്പനി ഉൾപ്പെടുമെന്നും ഒരു വലിയ ബാറ്ററി പായ്ക്ക് ചെയ്യുമെന്നും എംഐ ഇന്ത്യയുടെ ലാൻഡിംഗ് പേജിലെ വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ എംഐയുഐ 12ലാണ് പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് റെഡ്മി 9ഐ സ്മാർട്ട്ഫോൺ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നീ കണക്ടിവിറ്റി ഫീച്ചറുകളോടെയായിരിക്കും പുറത്തിറങ്ങുക. ഫോണിന്റെ വലതുവശത്ത് ഫിസിക്കൽ ബട്ടണുകളും നൽകും. മുകൾ ഭാഗത്തായി 3.5 എംഎം ഓഡിയോ ജാക്കും കമ്പനി നൽകും.

റെഡ്മി 9ഐ സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷതകളെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. മറ്റ് പ്രധാന വിവരങ്ങളെല്ലാം ലോഞ്ച് ഇവന്റിൽ വച്ച് കമ്പനി വെളിപ്പെടുത്തും. ഇന്ത്യൻ വിപണിയിൽ 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളുടെ വിഭാഗത്തിൽ തങ്ങളുടെ കരുത്ത് ഉറപ്പിക്കാനുള്ള ശ്രമമാണ് റെഡ്മി 9ഐ സ്മാർട്ട്ഫോണിലൂടെ ഷവോമി നടത്തുന്നത് എന്ന് വ്യക്തമാണ്.


Click it and Unblock the Notifications








