Home
Mobile

റെഡ്മി കെ 50 സീരീസുമായി ഷവോമി വൈസ് പ്രസിഡന്റുമായ ലു വെയ്‌ബിംഗ്

ഈ വർഷം മാർച്ചിൽ ഷവോമിയുടെ റെഡ്മി ബ്രാൻഡ് പുതിയ റെഡ്മി കെ 40 സീരീസ്‌ സ്മാർട്ഫോൺ അവതരിപ്പിച്ചു. റെഡ്മി കെ 20 സീരീസിൽ ആരംഭിച്ച മുൻനിര മോഡലുകളുടെ പട്ടികയിൽ റെഡ്മി കെ 40 കൂടി ഇപ്പോൾ സ്ഥാനം പിടിച്ചുകഴിഞ്ഞു. റെഡ്മിയുടെ ആദ്യത്തെ മുൻനിര മോഡലായി കെ 20 സ്മാർട്ഫോൺ 2019 മെയ് മാസത്തിൽ അവതരിപ്പിച്ചു. 2019 ൽ നവംബറിലും കെ 30 എസ് അവതരിപ്പിച്ചപ്പോൾ കെ 30 എസ് 2020 ൽ അവതരിപ്പിച്ചു. ഇതോടെ റെഡ്മി കെ 40 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ചുകൾക്ക് അവസാനമായി. ഇനിയിപ്പോൾ നെക്സ്റ്റ് ജനറേഷൻ മോഡലുകളെക്കുറിച്ച് സംസാരിക്കാനുള്ള സമയമാണ്. റെഡ്മി കെ സീരീസിലെ നെക്സ്റ്റ് ജനറേഷൻ സ്മാർട്ഫോണുകളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ചില സൂചനകൾ ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നു. ഇപ്പോൾ ഷവോമി പുതിയ റെഡ്മി കെ 50 സ്മാർട്ഫോൺ കൊണ്ടുവരുവാനുള്ള തിരക്കിലാണ്. ഷവോമി വൈസ് പ്രസിഡന്റുമായ ലു വെയ്‌ബിംഗ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ

റെഡ്മി കെ 50 യുടെ സവിശേഷതകൾ

റെഡ്മിയുടെ ജനറൽ മാനേജറും ഷവോമി വൈസ് പ്രസിഡന്റുമായ ലു വെയ്‌ബിംഗ് അടുത്തിടെ നെക്സ്റ്റ് ജനറേഷൻ ഹാൻഡ്സെറ്റായ റെഡ്മി കെ 50യുടെ സവിശേഷതകൾ, കോൺഫിഗറേഷൻ, എക്സ്‌പീരിയൻസ് എന്നിവയെ കുറിച്ച് ഏതാനും സൂചനകൾ നൽകുന്നു. ഇതിനുപുറമെ, കെ 50 സീരീസിൻറെ മുൻഗാമിയുടെ സവിശേഷതകളിൽ പ്രത്യേകിച്ചും വരുന്ന ഫാസ്റ്റ് ചാർജിംഗ്, വീഡിയോ / ഇമേജിംഗ്, സ്ക്രീൻ ക്വളിറ്റി എന്നിവയെ കൂടുതൽ മെച്ചപ്പെടുത്തി പുതിയ സീരിസിൽ അവതരിപ്പിക്കുമെന്ന് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി.

റെഡ്മി കെ 50 സീരീസ് ടീസറുമായി ഷവോമി വൈസ് പ്രസിഡന്റുമായ ലു വെയ്‌ബിംഗ്

4,520 എംഎഎച്ച് ബാറ്ററിയ്ക്കായി 33W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ട് റെഡ്മി കെ 40 യിൽ അവതരിപ്പിച്ചിരുന്നുവെന്നുള്ള കാര്യം ഓർക്കുക. 50W അല്ലെങ്കിൽ 65W ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ചിലപ്പോൾ കണ്ടേക്കാം. ഇപ്പോൾ, കെ 50 സീരീസിന് ലഭിക്കുന്ന സവിശേഷതകളെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ സ്മാർട്ഫോൺ എപ്പോൾ പുറത്തിറക്കുമെന്ന് ഈ ചൈനീസ് ടെക് ഭീമൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

റെഡ്മി കെ 50 സീരീസ് ടീസറുമായി ഷവോമി വൈസ് പ്രസിഡന്റുമായ ലു വെയ്‌ബിംഗ്

എന്നാൽ, മുൻ‌ഗണനയും വെയ്ബിംഗ് പോസ്റ്റിൻറെ സമയവും അടിസ്ഥാനപ്പെടുത്തി നോക്കിയാൽ ഈ വർഷം കഴിയുന്നതിന് മുമ്പ് കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചേക്കും. കെ 50 സീരീസിൻറെ കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഷവോമി സ്മാർട്ഫോൺ പ്രേമികൾ ഇത് അവതരിപ്പിക്കുവാൻ കാത്തിരിക്കുകയാണ്. ഈ പുതിയ സീരിസിൽ പഴയ സീരിസിനെക്കാളും ഏറ്റവും മികച്ച സവിശേഷതകൾ ഉണ്ടാകുമെന്ന് പറയുന്നു. റെഡ്മി കെ 50 സീരീസ് ലോഞ്ച് വരും ആഴ്ചകളിൽ ചൈനയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗ്ലോബൽ ലോഞ്ച് നടക്കുവാൻ സമയമെടുക്കും.

Best Mobiles in India

English summary
Lu Weibing, Redmi's GM and Xiaomi's vice president, recently attempted to poll fans on the features, setup, and experience they expect from the next-generation Redmi K50. In addition, renowned tipper Digital Chat Station revealed that the K50 series will better on its predecessor's features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X